ഹ​രി​ത പ​രീ​ക്ഷ​യി​ൽ എ​ഗ്രേ​ഡ് ല​ക്ഷ്യ​മി​ട്ട് സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ
Saturday, January 16, 2021 10:33 PM IST
തൊ​ടു​പു​ഴ: ഹ​രി​ത ഓ​ഡി​റ്റിം​ഗി​ൽ 100 മാ​ർ​ക്കും ല​ക്ഷ്യ​മി​ട്ട് ജൈ​വ​മാ​ലി​ന്യ പ​രി​പാ​ല​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന തി​ര​ക്കി​ൽ വി​വി​ധ ഓ​ഫീ​സു​ക​ൾ. ജൈ​വ, അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ വേ​ർ​തി​രി​ച്ചും ഉ​റ​വി​ട​ത്തി​ൽ​ത​ന്നെ സം​സ്ക​രി​ക്കു​ന്ന​തി​ന് സം​വി​ധാ​ന​മൊ​രു​ക്കു​ന്ന​തി​ലൂ​ടെ ന​ല്ല മാ​ർ​ക്ക് സ്കോ​ർ ചെ​യ്യാം.
മി​ക്ക ഓ​ഫീ​സു​ക​ളും പ്ലാ​സ്റ്റി​ക്കു​ക​ളും മ​റ്റും വേ​ർ​തി​രി​ച്ച് ശേ​ഖ​രി​ക്കാ​ൻ പ്ര​ത്യേ​കം ബി​ന്നു​ക​ൾ സ​ജ്ജ​മാ​ക്കി. എ​ന്നാ​ൽ ഭ​ക്ഷ​ണാ​വ​ശി​ഷ്ട​മു​ൾ​പ്പ​ടെ​യു​ള്ള ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ക്കു​ന്ന​തി​ന് സ്ഥി​രം സം​വി​ധാ​ന​മി​ല്ല. ഇ​ത് മാ​ർ​ക്ക് കു​റ​യ്ക്കു​മെ​ന്ന് മ​ന​സി​ലാ​ക്കി​യാ​ണ് ക​ന്പോ​സ്റ്റ് പി​റ്റും സോ​ക്ക് പി​റ്റും സ്ഥാ​പി​ക്കു​ന്ന​ത്.
ബി ​ഗ്രേ​ഡു​ക​ൾ നേ​ടി​യ വി​വി​ധ ഓ​ഫീ​സു​ക​ൾ ക​ന്പോ​സ്റ്റ് പി​റ്റു​ക​ൾ സ്വ​ന്ത​മാ​യു​ണ്ടാ​ക്കി എ ​ഗ്രേ​ഡ് സ്വ​ന്ത​മാ​ക്കി. ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ളാ​ണ് എ​യ്റോ​ബി​ക് ക​ന്പോ​സ്റ്റും സോ​ക്ക് പി​റ്റും നി​ർ​മി​ച്ച​ത്. ഇ​ട​വെ​ട്ടി, പു​റ​പ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളും ഉ​റ​വി​ട മാ​ലി​ന്യ സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കി ഹ​രി​താ​ഭ വി​ല​യി​രു​ത്ത​ൽ പ​രീ​ക്ഷ​യി​ൽ എ​ഗ്രേ​ഡ് ഉ​റ​പ്പാ​ക്കി.
തൊ​ടു​പു​ഴ ബ്ലോ​ക്കി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തു​ന്നു​ണ്ടെ​ന്ന് ഹ​രി​ത ഓ​ഡി​റ്റ് ടീം ​വ്യ​ക്ത​മാ​ക്കി.
ജി​ല്ല​യി​ലെ പ്ര​ധാ​ന ഓ​ഫീ​സു​ക​ളാ​യ ക​ള​ക്ട​റേ​റ്റ്, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ്, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ്, ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ഓ​ഫീ​സ്, ഇ​ക്ക​ണോ​മി​ക്സ് ആ​ൻ​ഡ് സ്റ്റാ​റ്റി​ക്സ് ഓ​ഫീ​സ്, പൊ​തു​മ​രാ​മ​ത്ത് ഓ​ഫീ​സു​ക​ൾ, സ​ബ്ട്ര​ഷ​റി എ​ന്നി​വി​ട​ങ്ങ​ളി​ലും ഹ​രി​ത ഓ​ഡി​റ്റിം​ഗ് പൂ​ർ​ത്തി​യാ​ക്കി.