റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ തി​ള​ക്ക​മാ​യി അ​ബി​യ റോ​യി
Saturday, January 16, 2021 10:29 PM IST
നെ​ടു​ങ്ക​ണ്ടം: സ്വ​പ്ന​ങ്ങ​ളു​ടേ​യും ആ​ഗ്ര​ഹ​ങ്ങ​ളു​ടെ​യും ലോ​ക​ത്ത് ചു​വ​ടു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് നെ​ടു​ങ്ക​ണ്ടം എം​ഇ​എ​സ് കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ ഗ​ണി​ത​ശാ​സ്ത്ര വി​ദ്യാ​ർ​ഥി​നി​യാ​യ അ​ബി​യ റോ​യി. ഒ​രു ആ​ർ​മി ഓ​ഫീ​സ​ർ ആ​ക​ണ​മെ​ന്ന ആ​ഗ്ര​ഹം ഈ ​കൊ​ച്ചു മി​ടു​ക്കി​യെ 2021-ലെ ​റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ എ​ത്തി​ച്ചി​രി​ക്കു​ക​യാ​ണ്. 26-ന് ​ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന 72 -ാമ​ത് പ​രേ​ഡി​ൽ അ​ബി​യ ഇ​ടു​ക്കി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ക്കും.
സ്കൂ​ൾ​ത​ല​ത്തി​ൽ എ​സ്പി​സി​യി​ലും എ​ൻ​സി​സി​യി​ലും പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന അ​ബി​യ പ​ഠ​ന​ത്തി​ലും നൃ​ത്ത​ത്തി​ലും മി​ക​വ് പു​ല​ർ​ത്തി​യി​രു​ന്നു.
എ​ൻ​സി​സി 33 (കെ) ​ബ​റ്റാ​ലി​യ​ന്‍റെ കീ​ഴി​ൽ സീ​നി​യ​ർ ഡി​വി​ഷ​നി​ൽ​നി​ന്നും പ​ങ്കെ​ടു​ക്കു​ന്ന അ​ബി​യ​യു​ടെ പ​രി​ശീ​ല​നം കോ​ഴി​ക്കോ​ടും ഡ​ൽ​ഹി​യി​ലു​മാ​യാ​ണ് ന​ട​ന്ന​ത്.
മൂ​ന്നു​ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ന്ന സെ​ല​ക്ഷ​നി​ൽ​നി​ന്നു​മാ​ണ് ഈ ​മി​ടു​ക്കി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.
ബ​റ്റാ​ലി​യ​ൻ ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​ർ കേ​ണ​ൽ എ​ച്ച്. ഷു​ക്കൂ​ർ, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ കേ​ണ​ൽ പ​ങ്ക​ജ് പാ​ണ്ഡേ, ട്രെ​യി​നിം​ഗ് ജെ​സി​ഒ സു​ബൈ​ദാ​ർ ഹ​ർ​ഷ​കു​മാ​ർ, എ​എ​ൻ​ഒ ലെ​ഫ്. റി​ഷാ​ൽ റ​ഷീ​ദ് എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് കോ​ള​ജി​ലും ബ​റ്റാ​ലി​യ​നി​ലും അ​ബി​യ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്.
2019-ലും ​എം​ഇ​എ​സ് കോ​ള​ജി​ൽ​നി​ന്നും ഒ​രു കേ​ഡ​റ്റ് റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നെ​ങ്കി​ലും എം​ഇ​എ​സ് കോ​ള​ജി​ൽ​നി​ന്നും ആ​ദ്യ​മാ​യാ​ണ് ഒ​രു പെ​ണ്‍​കു​ട്ടി പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.
2015 -16ൽ ​ക​ല്ലാ​ർ ജി​എ​ച്ച്എ​സ്എ​സി​ൽ എ​സ്പി​സി ക​മാ​ന്‍റും 2018 -19ൽ ​ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ൻ​സി​സി അ​ണ്ട​ർ ഓ​ഫീ​സ​റും ആ​യി​രു​ന്ന അ​ബി​യ തേ​ർ​ഡ്ക്യാ​ന്പ് സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​കാം​ഗ​മാ​യ അ​ച്ഛ​ൻ​പ​റ​ന്പി​ൽ റോ​യി - ജെം​സി ദ​ന്പ​തി​ക​ളു​ടെ മൂ​ന്ന് മ​ക്ക​ളി​ൽ ര​ണ്ടാ​മ​ത്തെ മ​ക​ളാ​ണ്.
നി​ല​വി​ൽ ഇ​ട​വ​ക​യു​ടെ ഗാ​യ​ക​സം​ഘാം​ഗ​വും യു​വ​ദീ​പ്തി​യി​ലെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​യു​മാ​ണ് അ​ബി​യ. സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക വി​കാ​രി ഫാ. ​വ​ർ​ഗീ​സ് മ​ണി​യ​ന്പ്രാ​യി​ലും ഇ​ട​വ​കാം​ഗ​ങ്ങ​ളും അ​ബി​യ റോ​യി​ക്ക് പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വു​മാ​യി ഒ​പ്പ​മു​ണ്ട്.