ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക നേ​തൃ​സം​ഗ​മം
Saturday, January 16, 2021 10:29 PM IST
ചെ​റു​തോ​ണി: കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ലെ സാ​മൂ​ഹ്യ​സേ​വ​ന വി​ഭാ​ഗ​മാ​യ ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്നാ​നാ​യ ഗ്ലോ​ബ​ൽ ഫൗ​ണ്ടേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​സം​ഗ​മം ന​ട​ന്നു.
ഹൈ​റേ​ഞ്ചി​ലെ വി​വി​ധ ഗ്രാ​മ​ങ്ങ​ളി​ൽ സാ​മൂ​ഹ്യ സേ​വ​ന​രം​ഗ​ത്ത് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​വ​ർ​ക്കാ​യി ത​ടി​യ​ന്പാ​ട് മ​രി​യ​സ​ദ​ൻ അ​നി​മേ​ഷ​ൻ സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ച നേ​തൃ​സം​ഗ​മ​വും ഏ​ക​ദി​ന​പ​രി​ശീ​ല​ന​വും കോ​ട്ട​യം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ളും ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റു​മാ​യ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം​ചെ​യ്തു.
ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​തോ​മ​സ് കൊ​ച്ചു​പു​ത്ത​ൻ​പു​ര​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യോ​ഗ​ത്തി​ൽ ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ഫാ. ​ജോ​ബി​ൻ പ്ലാ​ച്ചേ​രി​പ്പു​റ​ത്ത്, കെ ​എ​സ്എ​സ്എ​സ് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഫാ. ​ജ​യിം​സ് വ​ട​ക്കേ​ക​ണ്ടം​ക​രി​യി​ൽ, ക്നാ​നാ​യ ഗ്ലോ​ബ​ൽ ഫൗ​ണ്ടേ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​യ്മോ​ൻ ന​ന്തി​കാ​ട്ട്, ലി​ൻ​സ് മാ​ത്യു, ബേ​ബി കൊ​ല്ല​പ്പ​ള്ളി, ജി​ബി ബേ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കൊ​റോ​ണ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്വാ​ശ്ര​യ​സം​ഘ​ങ്ങ​ളി​ലൂ​ടെ അ​ടു​ത്ത മൂ​ന്നു​മാ​സ​ത്തി​ൽ ന​ട​പ്പി​ലാ​ക്കേ​ണ്ട വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് ഫാ. ​റെ​ജി മു​ട്ട​ത്ത്, ഫാ. ​മി​ഥു​ൻ വ​ലി​യ​പു​ളിം​ചാ​ക്കി​ൽ, ഫാ. ​മാ​ത്യു ഐ​ക്ക​ര​മ​റ്റ​ത്തി​ൽ, ഫാ. ​സി​റി​യ​ക് ഓ​ട്ട​പ്പ​ള്ളി​ൽ, ഗ്രാ​മ​ത​ല അ​നി​മേ​റ്റ​ർ​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.