കോ​വി​ഡ് റാ​പ്പി​ഡ് ആ​ക്ഷ​ൻ ഫോ​ഴ്സി​നെ ആ​ദ​രി​ക്കും
Saturday, January 16, 2021 10:29 PM IST
ക​രി​ന്പ​ൻ: കോ​വി​ഡ് ബാ​ധി​ത​ർ​ക്കും കോ​വി​ഡ് മൂ​ലം മ​ര​ണം സം​ഭ​വി​ച്ച​വ​ർ​ക്കും സേ​വ​നം​ചെ​യ്യാ​ൻ ഇ​ടു​ക്കി രൂ​പ​ത​യി​ലെ വൈ​ദി​ക​രും കെ​സി​വൈ​എം പ്ര​വ​ർ​ത്ത​ക​രും​ചേ​ർ​ന്ന് രൂ​പീ​ക​രി​ച്ച കോ​വി​ഡ് റാ​പ്പി​ഡ് ആ​ക്ഷ​ൻ ഫോ​ഴ്സി​ലെ യു​വ​ജ​ന​ങ്ങ​ളെ ഇ​ടു​ക്കി രൂ​പ​ത ആ​ദ​രി​ക്കും. 19-ന് ​അ​ടി​മാ​ലി ആ​ത്മ​ജ്യോ​തി പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സ​മ്മേ​ള​ന​ത്തി​ൽ ഇ​ടു​ക്കി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ കോ​വി​ഡ് കാ​ല​ത്ത് ധീ​ര​വും സാ​ഹ​സി​ക​വു​മാ​യ സേ​വ​നം കാ​ഴ്ച​വ​ച്ച 30 യു​വ​ജ​ന​ങ്ങ​ളെ ആ​ദ​രി​ക്കും.
ചി​ല സ്ഥ​ല​ങ്ങ​ളി​ൽ കോ​വി​ഡ് മൂ​ലം മ​രി​ക്കു​ന്ന​വ​ർ​ക്ക് ക്രൈ​സ്ത​വോ​ചി​ത​മോ മ​നു​ഷ്യോ​ചി​ത​മോ ആ​യ സം​സ്കാ​രം ന​ൽ​കാ​ൻ സാ​ധി​ക്കാ​തെ വ​ന്ന ദുഃ​ഖ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ളാ​ണ ഇ​ടു​ക്കി രൂ​പ​ത​യി​ൽ കോ​വി​ഡ് റാ​പ്പി​ഡ് ആ​ക്ഷ​ൻ ഫോ​ഴ്സ് രൂ​പീ​ക​രി​ക്കാ​ൻ പ്രേ​ര​ണ​യാ​യ​ത്. രാ​ജ്യ​ത്ത് ആ​ദ്യ​മാ​യാ​ണ് ഇ​ങ്ങ​നെ​യൊ​രു സ​ന്ന​ദ്ധ​സം​ഘ​ട​ന രൂ​പ​പ്പെ​ടു​ന്ന​ത്.
ഇ​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ച് കേ​ര​ള​ത്തി​ലും കേ​ര​ള​ത്തി​നു​പു​റ​ത്തും ഒ​ട്ടേ​റെ രൂ​പ​ത​ക​ളി​ൽ സ​മാ​ന​മാ​യ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.
ഇ​തി​നോ​ട​കം 13 മൃ​ത​സം​സ്കാ​ര ശൂ​ശ്രൂ​ഷ​ക​ൾ​ക്ക് ഇ​ടു​ക്കി രൂ​പ​ത​യു​ടെ സ​ന്ന​ദ്ധ സേ​നാം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കി​യി​ട്ടു​ണ്ട്. കെ​സി​വൈ​എം രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യൂ ഞ​വ​ര​ക്കാ​ട്ടും വി​വി​ധ സോ​ണു​ക​ളി​ലെ യൂ​ത്ത് ഡ​യ​റ​ക്ട​ർ​മാ​രു​മാ​ണ് സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.
കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രാ​യ ആ​ളു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ മ​റ്റി​ത​ര ശു​ശ്രൂ​ഷ​ക​ളും ഇ​വ​ർ ചെ​യ്യു​ന്നു​ണ്ട്.
പ്ര​തി​ഫ​ല​മി​ല്ലാ​തെ ഇ​വ​ർ​ചെ​യ്യു​ന്ന സേ​വ​നം രോ​ഗ​ബാ​ധി​ത​ർ​ക്കും കോ​വി​ഡ് രോ​ഗം​മൂ​ലം മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ഏ​റെ ആ​ശ്വാ​സം ന​ൽ​കു​ന്ന​താ​യി നി​ര​വ​ധി സാ​ക്ഷ്യ​പ്പെ​ടു​ത്ത​ലു​ക​ൾ ഉ​ണ്ടാ​യി​ട്ടു​ള്ള സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ് ന​ട​ത്തു​ന്ന​തെ​ന്നും രൂ​പ​ത പി​ആ​ർ​ഒ മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ അ​റി​യി​ച്ചു.