ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന
Friday, January 15, 2021 10:45 PM IST
ക​ട്ട​പ്പ​ന: കോ​വി​ഡ് രോ​ഗ വ്യാ​പ​നം രൂ​ക്ഷ​മാ​യ വ​ള്ള​ക്ക​ട​വി​ൽ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന തു​ട​ങ്ങി. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച്ച​യ്ക്കി​ടെ വ​ള്ള​ക്ക​ട​വ് മേ​ഖ​ല​യി​ൽ നി​ര​വ​ധി പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. വ​ള്ള​ക്ക​ട​വ്, ഇ​രു​പ​തേ​ക്ക​ർ, അ​ന്പ​ല​ക്ക​വ​ല, ക​ട​മാ​ക്കു​ഴി, വ​ള്ള​ക്ക​ട​വ്, ന​രി​യ​ന്പാ​റ എ​ന്നീ വാ​ർ​ഡു​ക​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി​യാ​ണ് വ​ള്ള​ക്ക​ട​വ് അ​പ്സ​രാ പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ൽ മൊ​ബൈ​ലി​റ്റി ക്ലി​നി​ക് ത​യ്യാ​റാ​ക്കി ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. നൂ​റ്റി അ​ൻ​പ​തോ​ളം പേ​ർ​ക്കാ​ണ് ഇ​ന്ന​ലെ മാ​ത്രം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വ​ള്ള​ക്ക​ട​വി​ലും തൂ​ങ്കു​ഴി​യി​ലും മു​ൻ​പു​ള്ള​തി​നേ​ക്കാ​ൾ രോ​ഗ വ്യാ​പ​നം രൂ​ക്ഷ​മാ​ണ്. ക​ട്ട​പ്പ​ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്ന​ത്.

രോ​ഗ വ്യാ​പ​ന തോ​ത് വ​ർ​ധി​ച്ച് നി​ൽ​ക്കു​ന്ന പാ​റ​ക്ക​ട​വി​ലും 18ന് ​ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ആ​രം​ഭി​ക്കും. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ​മാ​രാ​യ ഷ​ജി ത​ങ്ക​ച്ച​ൻ, മാ​യാ ബി​ജു, സ​ജി​മോ​ൾ ഷാ​ജി എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് വ​ള്ള​ക്ക​ട​വി​ൽ പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്ന​ത്.