ഉപ്പുതറ: പീരുമേട് നിയോജക മണ്ഡലത്തിൽ 600 കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ചതായി ഇ.എസ്. ബിജിമോൾ എംഎൽഎ അറിയിച്ചു. 14-ാം നിയമസഭയുടെ അവസാന ബജറ്റ് പുത്തൻ പ്രതീക്ഷകൾ നൽകുന്നതാണ്.
ഇഞ്ചക്കാട് - ആറ്റോരം പാലത്തിന് 15 കോടി, നൂറടി പാലത്തിന് അഞ്ചു കോടി, ശാന്തിപ്പാലത്തിന് എട്ടു കോടി, മൂഴിക്കൽ പാലത്തിന് 10 കോടി, പീരുമേട് ടൂറിസം സർക്യൂട്ടിന് അഞ്ചു കോടി, കുമളി മൃഗാശുപത്രിക്ക് അഞ്ചു കോടി, കുമിളി പഞ്ചായത്തിലെ സ്കൂളുകൾ സ്മാർട്ടാക്കാൻ 11 കോടി.
കുമളി വി എച്ച് എസ് എസിന് 1.50 കോടി, ഉപ്പുതറ സി എച്ച് സി ക്ക് നേത്ര, അസ്ഥിരോഗ വിഭാഗത്തിന് ഏഴു കോടി, അക്കാമ്മ ചെറിയാൻ കൾച്ചറൽ സൊസൈറ്റിക്ക് 40 കോടി, കുമളി ബസ്സ്റ്റാൻഡു നവീകരണം, പീരുമേട് സിവിൽ സപ്ലെസ് ഗോഡൗണ്‍ നവീകരണം, ആനവിലാസം - കുര്യൻകണ്ടം റോഡ്, പ്ലാമൂട് - പുളിങ്കട്ട റോഡ്, കന്പംമെട്ട് - മുണ്ടക്കയം 55-ടം മൈൽ റോഡ്, വാഗമണ്‍ കെ എസ് ഇ ബി ഓഫീസ് നവീകരണം, തുടങ്ങിയ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബജറ്റ് പ്രസംഗത്തിന്റെ അവസാന ഭാഗത്ത് കണ്ണംപടിയിലെ 10-ാം ക്ലാസ് വിദ്യാർത്ഥിയുടെ കവിത ചൊല്ലിയത് ഏറ്റവും ഉചിതമായെന്നും ബിജിമോൾ പറഞ്ഞു.