ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Friday, January 15, 2021 10:43 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള ഓ​ഫീ​സു​ക​ളി​ലെ ഹ​രി​താ​ഭ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ന​ട​ന്നു വ​രു​ന്ന ഓ​ഡി​റ്റിം​ഗി​ന്‍റെ ഭാ​ഗ​മാ​യി ഹ​രി​ത ഓ​ഡി​റ്റിം​ഗ് ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.​തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ട്രീ​സ ജോ​സി​ൽ നി​ന്നും ആ​രോ​ഗ്യ സ്റ്റാ​ന്‍ഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ലാ​ലി ജോ​യി ലോ​ഗോ ഏ​റ്റു​വാ​ങ്ങി.

വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ.​ബി​ജു, ബി​ഡി​ഒ വി.​ജി.​ജ​യ​ൻ,ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ജി​ല്ല​യി​ലെ 60ശ​ത​മാ​നം ഓ​ഫീ​സു​ക​ളു​ടെ​യും ഓ​ഡി​റ്റിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ഹ​രി​ത കേ​ര​ളം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജി.​എ​സ്.​മ​ധു പ​റ​ഞ്ഞു.