മ​ഴ​യും മ​ഞ്ഞും തു​ട​ങ്ങി​യി​ട്ട് ര​ണ്ടു​മാ​സം; കാ​ർ​ഷി​ക മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ൽ
Thursday, January 14, 2021 10:29 PM IST
മ​റ​യൂ​ർ: അ​ഞ്ചു​നാ​ട്ടി​ലെ മൂ​ട​ൽ​മ​ഞ്ഞും തോ​രാ​മ​ഴ​യും പ്ര​ദേ​ശ​ത്തെ കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ സൗ​ന്ദ​ര്യം പൊ​ലി​ച്ചെ​ങ്കി​ലും ടൂ​റി​സം മേ​ഖ​ല ത​ളി​ർ​ത്തു. മ​റ​യൂ​രി​ലെ പ്ര​ധാ​ന കൃ​ഷി​യാ​യ ക​രി​ന്പും കാ​ന്ത​ല്ലൂ​രി​ലെ ശീ​ത​കാ​ല പ​ച്ച​ക്ക​റി​ക​ളാ​യ ബീ​ൻ​സ്, കാ​ബേ​ജ്, കാ​ര​റ്റ്, വെ​ളു​ത്തു​ള്ളി, ഉ​രു​ള​ക്കി​ഴ​ങ്ങ് എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ള​ക​ളെ​യും ദോ​ഷ​മാ​യി ബാ​ധി​ച്ചു.
ര​ണ്ടു​മാ​സ​മാ​യി തു​ട​രു​ന്ന മൂ​ട​ൽ​മ​ഞ്ഞും മ​ഴ​യും​മൂ​ലം പാ​ടം ഒ​രു​ക്കി വി​ത്തി​റ​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ മേ​ഖ​ല​യി​ലെ മൂ​ട​ൽ​മ​ഞ്ഞ് ആ​സ്വ​ദി​ക്കാ​നും വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്ക് വ​ലി​യ​തോ​തി​ൽ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. അ​വ​ധി​ദി​വ​സ​ങ്ങ​ളി​ൽ മു​ൻ​കൂ​ട്ടി ബു​ക്കു​ചെ​യ്യാ​ത്ത​വ​ർ​ക്ക് ഹോ​ട്ട​ലു​ക​ൾ ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യു​മു​ണ്ട്.
മ​റ​യൂ​രി​ലെ ച​ന്ദ​ന​ക്കാ​ട്, ആ​ന​ക്കോ​ട്ട പാ​ർ​ക്ക്, മ​റ​യൂ​ർ ശ​ർ​ക്ക​ര ശാ​ല​ക​ൾ, ഇ​ര​ച്ചി​യി​ൽ​പാ​റ വെ​ള്ള​ച്ചാ​ട്ടം, ക​ച്ചാ​രം വെ​ള്ള​ച്ചാ​ട്ടം, കാ​ന്ത​ല്ലൂ​രി​ലെ ശീ​ത​കാ​ല പ​ച്ച​ക്ക​റി തോ​ട്ട​ങ്ങ​ൾ എ​ന്നി​വ ആ​സ്വ​ദി​ക്കാ​നാ​ണ് സ​ഞ്ചാ​രി​ക​ൾ ഏ​റെ​യും എ​ത്തു​ന്ന​ത്. എ​ന്നാ​ൽ കാ​ന്ത​ല്ലൂ​രി​ൽ പ്ര​ധാ​ന​മാ​യും തോ​ട്ട​ങ്ങ​ളി​ൽ വി​ള​യു​ന്ന പ​ഴ​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​നെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ നി​രാ​ശ​രാ​ണ്.
നി​ല​വി​ലെ കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം​മൂ​ലം പ​ഴ​ങ്ങ​ൾ അ​ഴു​കി പൊ​ഴി​യു​ന്ന​തി​നാ​ൽ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ വ​ലി​യ നി​രാ​ശ​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്..