ക​ഞ്ചാ​വും ക​ട​ത്താ​നു​പ​യോ​ഗി​ച്ച ബൈ​ക്കും പി​ടി​കൂ​ടി
Wednesday, January 13, 2021 10:10 PM IST
തൊ​ടു​പു​ഴ: ഉ​റ​വ​പ്പാ​റ​യ്ക്ക് സ​മീ​പ​ത്തു നി​ന്ന് 110 ഗ്രാം ​ക​ഞ്ചാ​വും ക​ട​ത്താ​നു​പ​യോ​ഗി​ച്ച ബൈ​ക്കും പി​ടി​കൂ​ടി.
ക​ഞ്ചാ​വ് വ​ലി​ച്ച​തി​ന് 17 വ​യ​സി​ൽ താ​ഴെ​യു​ള്ള അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ളും എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി.
ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​വി​ടെ ക്ഷേ​ത്ര​ത്തി​നു സ​മീ​പം ക​ഞ്ചാ​വ് ഉ​പ​യോ​ഗം വ്യാ​പ​ക​മാ​ണെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​പി. സു​ധീ​പ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.
പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ സ്ഥ​ല​ത്ത് ക​ഞ്ചാ​വ് വ​ലി​ക്കു​ന്ന​താ​ണ് ആ​ദ്യം ക​ണ്ടെ​ത്തി​യ​ത്. എ​ക്സൈ​സ് സം​ഘം എ​ത്തി​യ​പ്പോ​ൾ ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന എ​ട്ട് പേ​രി​ൽ മൂ​ന്ന് പേ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.
ഈ ​സ​മ​യം ഇ​വി​ടേ​ക്ക് ബൈ​ക്കി​ലെ​ത്തി​യ​വ​ർ എ​ക്സൈ​സി​നെ ക​ണ്ട് വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പെ​ട്ടു. വി​ദ്യാ​ർ​ഥി​ക​ളെ ഓ​ഫീ​സി​ലെ​ത്തി​ച്ച ശേ​ഷം ര​ക്ഷി​താ​ക്ക​ളെ വി​ളി​ച്ച് വ​രു​ത്തി താ​ക്കീ​ത് ന​ൽ​കി വി​ട്ട​യ​ച്ചു. പ​രി​ശോ​ധ​ന​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രാ​യ പ്ര​കാ​ശ്, സെ​ബാ​സ്റ്റ്യ​ൻ, സു​ബൈ​ർ, അ​ബി, ജോ​ർ​ജ്, അ​ജ​യ​ൻ, വി​നോ​ദ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.
ക​ഞ്ചാ​വ് എ​ത്തി​ച്ച​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ പ​റ​ഞ്ഞു.