ജില്ലാപഞ്ചായത്ത് ‍ ഡി​വി​ഷ​ൻ: വാ​ഗ​മ​ണിൽ ഇ​ഞ്ചോ​ടി​ഞ്ചു പോ​രാ​ട്ടം
Wednesday, December 2, 2020 10:39 PM IST
ക​ട്ട​പ്പ​ന: ടൂ​റി​സം, തോ​ട്ടം മേ​ഖ​ല​യാ​യ വാ​ഗ​മ​ണ്‍ ഡി​വി​ഷ​നി​ൽ ഇ​ക്കു​റി ഇ​ഞ്ചോ​ടി​ഞ്ചു പോ​രാ​ട്ട​മാ​ണ്. എ​ൽ​ഡി​എ​ഫി​നെ കൊ​ള്ളാ​നും യു​ഡി​എ​ഫി​നെ ത​ള്ളാ​നു​മാ​കാ​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വാ​ഗ​മ​ണ്‍ ഡി​വി​ഷ​നി​ലെ വോ​ട്ട​ർ​മാ​ർ. പെ​രു​വ​ന്താ​നം ഗ്രാ​മ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കെ.​ടി. ബി​നു എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഇ​ടു​ക്കി പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ബി​ജോ മാ​ണി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യും മ​ത്സ​രി​ക്കു​ന്ന മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി​യും നി​സാ​ര​ന​ല്ലാ​ത്ത സ്ഥാ​നാ​ർ​ഥി​യെ​യാ​ണ് ക​ള​ത്തി​ലി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ബി​ജെ​പി ജി​ല്ലാ സെ​ക്ര​ട്ട​റി സി. ​സ​ന്തോ​ഷ്കു​മാ​റാ​ണ് ഇ​വി​ടെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി. ക​ഴി​ഞ്ഞ​ത​വ​ണ എ​ൽ​ഡി​എ​ഫ് സി​പി​ഐ​ക്കു ന​ൽ​കി​യ സീ​റ്റ് ഇ​ത്ത​വ​ണ സി​പി​എം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

വി​ദ്യാ​ർ​ഥി യു​വ​ജ​ന രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ പൊ​തു​രം​ഗ​ത്തു ശ്ര​ദ്ധേ​യ​നാ​യ ബി​ജോ മാ​ണി​യു​ടേ​ത് ക​ന്നി അ​ങ്ക​മാ​ണെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പു ത​ന്ത്ര​ങ്ങ​ൾ പ​ഠി​ച്ചെ​ടു​ത്ത​ത് പി.​ടി. തോ​മ​സ് എം​എ​ൽ​എ​യു​ടെ രാ​ഷ്ട്രീ​യ ക​ള​രി​യി​ൽ​നി​ന്നാ​ണ്. സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യി​രി​ക്കെ സ്ഥാ​പി​ച്ചെ​ടു​ത്ത വ്യ​ക്തി ബ​ന്ധ​ങ്ങ​ളും ഡി​വി​ഷ​നി​ലെ യു​ഡി​എ​ഫ് അ​നു​കൂ​ല കാ​ലാ​വ​സ്ഥ​യും ഗു​ണം ചെ​യ്യു​മെ​ന്നാ​ണ് ബി​ജോ മാ​ണി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.
പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്തി​ൽ ത​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​കാ​ല​ത്തു ന​ട​പ്പാ​ക്കി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​നു​കൂ​ല​മാ​കു​മെ​ന്ന ക​ണ​ക്കു കൂ​ട്ട​ലാ​ണ് കെ.​ടി. ബി​നു​വി​ന്‍റേത്. വാ​ഗ​മ​ണ്‍ മേ​ഖ​ല​യി​ലെ ഭൂ​മി കൈ​യേ​റ്റ​വും തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ ദു​ര​വ​സ്ഥ​യും എ​ണ്ണി​പ്പ​റ​ഞ്ഞാ​ണ് സ​ന്തോ​ഷ്കു​മാ​ർ വോ​ട്ട​ഭ്യ​ർ​ഥി​ക്കു​ന്ന​ത്.