സ​ക്ക​റി​യ ജ​ന്മ​നാ​ട്ടി​ലേ​ക്കെ​ത്തി, അ​പ്ര​തീ​ക്ഷി​ത​മാ​യി
Monday, November 30, 2020 9:58 PM IST
ഉ​രു​ളി​കു​ന്നം: ജ​ന്മ​നാ​ടാ​യ ഉ​രു​ളി​കു​ന്ന​ത്തേ​ക്ക് ഇ​ന്ന​ലെ സ​ക്ക​റി​യ അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ത്തി. എ​ഴു​ത്ത​ച്ഛ​ൻ പു​ര​സ്‌​കാ​രം നേ​ടി​യ​തി​ന് ശേ​ഷ​മു​ള്ള സ​ന്ദ​ർ​ശ​നം ഉ​റ്റ​സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും വീ​ടു​ക​ളി​ലേ​ക്കാ​യി​രു​ന്നു. പൈ​ക ആ​രാ​ധ​ന​മ​ഠ​ത്തി​ലു​ള്ള ചേ​ച്ചി സിസ്റ്റർ മേ​രി​യെ​യും സ​ക്ക​റി​യ സ​ന്ദ​ർ​ശി​ച്ചു.
ഉ​രു​ളി​കു​ന്ന​ത്ത് സ​ക്ക​റി​യ​യു​ടെ മു​ണ്ടാ​ട്ടു​ചു​ണ്ട​യി​ൽ വീ​ട് നേ​ര​ത്തെ വി​റ്റു​പോ​യി​രു​ന്നു. അ​ത് വാ​ങ്ങി​യ ഇ​ല്ലി​ക്ക​ൽ ജോ​സി​ന്‍റെ വീ​ട്ടി​ലും സൗ​ഹൃ​ദ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ചെ​റു​പ്പ​കാ​ലം മു​ത​ലേ അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്ന പേ​ണ്ടാ​ന​ത്ത് വീ​ട്ടി​ലും സ​ക്ക​റി​യ എ​ത്തി. പേ​ണ്ടാ​ന​ത്ത് പി.കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​രു​ടെ​യും ത​ങ്ക​മ്മ​യു​ടെ​യും മ​ക്ക​ളാ​യ അ​മ്മു​വും നീ​തു​വും ഇ​ട​യ്ക്ക് സ​ക്ക​റി​യ​യെ ഫോ​ണി​ൽ വി​ളി​ക്കാ​റു​ണ്ടാ​യി​രു​ന്നു. ഉ​രു​ളി​കു​ന്ന​ത്തെ​ത്തു​മ്പോ​ൾ വീ​ട്ടി​ലെ​ത്താം എ​ന്ന ഉ​റ​പ്പു​പാ​ലി​ച്ച സ​ക്ക​റി​യ അ​മ്മു​വും നീ​തു​വും നീ​ട്ടി​യ പു​സ്ത​ക​ങ്ങ​ളി​ൽ സ്‌​നേ​ഹ​പൂ​ർ​വം ഒ​പ്പി​ട്ടു​ന​ൽ​കി.
ത​ന്‍റെ ബ​ന്ധു​ക്ക​ളാ​യ മു​ണ്ടാ​ട്ടു​ചു​ണ്ട​യി​ൽ സ്റ്റാ​ൻ​ലി, ജോ​സ്, കു​മാ​രി എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലു​മെ​ത്തി. പു​ളി​ക്ക​ച്ചു​ണ്ട​യി​ൽ ജോ​സി​ന്‍റെ വീ​ട്ടി​ലും കു​റ​ച്ചു​നേ​രം ചെ​ല​വ​ഴി​ച്ച​തി​ന് ശേ​ഷം പാ​ലാ​യി​ൽ അ​ർ​ധ​സ​ഹോ​ദ​ര​ൻ മേ​നാം​പ​റ​മ്പി​ൽ സ​ണ്ണി​ച്ച​ന്‍റെ വീ​ട്ടി​ലേ​ക്കാ​ണ് മ​ട​ങ്ങി​യ​ത്.