ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മ​ര​ണം എ​ൽ​പി​ജി സി​ലി​ണ്ട​റി​ന്‍റെ ത​ക​രാ​റു മൂ​ലം
Sunday, November 29, 2020 4:42 AM IST
പാ​ലാ: ഗ്യാ​സ് സി​ലി​ണ്ട​ർ ചോ​ർ​ന്നു ന​വ​വ​ര​നാ​യ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​തു എ​ൽ​പി​ജി സി​ലി​ണ്ട​റി​ന്‍റെ ത​ക​രാ​റു മൂ​ലം. സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് പ്ര​വി​ത്താ​നം ശാ​ഖ​യി​ലെ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ രാ​മ​പു​രം ഏ​ഴാ​ച്ചേ​രി വെ​ട്ടു​വ​യ​ലി​ൽ സെ​ബി​ൻ ഏ​ബ്ര​ഹാം (27) ആ​ണ് മ​രി​ച്ച​ത്. ഗ്യാ​സ് സി​ലി​ണ്ട​റി​ലെ ത​ക​രാ​റു​മൂ​ല​മാ​ണ് ഗ്യാ​സ് ചേ​ർ​ന്ന​തെ​ന്നും തീ​പി​ടു​ത്ത​മു​ണ്ടാ​കാ​ൻ കാ​ര​ണ​മെ​ന്നും ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ റി​പ്പോ​ർ​ട്ടി​ലും പ​റ​യു​ന്നു.

ക​ഴി​ഞ്ഞ 18ന് ​രാ​വി​ലെ വീ​ട്ടി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​ഴ​യ പാ​ച​ക വാ​ത​ക സി​ലി​ണ്ട​ർ മാ​റ്റി പു​തി​യ​തു ഘ​ടി​പ്പി​ക്കു​ന്ന​തി​നി​ട​യി​ൽ സി​ലി​ണ്ട​റി​ലെ ത​ക​രാ​ർ മൂ​ലം ഗ്യാ​സ് ചോ​രു​ക​യും തു​ട​ർ​ന്ന് തീ​പി​ടു​ത്ത​മു​ണ്ടാ​കു​ക​യു​മാ​യി​രു​ന്നു. ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ വെ​ള്ളെ​മൊ​ഴി​ച്ചു തീ​കെ​ടു​ത്തു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം 24നാ​യി​രു​ന്നു സെ​ബി​ന്‍റെ വി​വാ​ഹം. ക​ട്ട​പ്പ​ന ഇ​ര​ട്ട​യാ​ർ പാ​ല​യ്ക്കീ​ൽ കു​ടും​ബാം​ഗം ലെ​നി​യ ആ​ണ് ഭാ​ര്യ. സെ​ബി​ൻ സം​സ്കാ​രം ന​ട​ത്തി. പാ​ലാ രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ സെ​ബി​ന്‍റെ വീ​ട്ടി​ലെ​ത്തി പ്രാ​ർ​ഥ​നാ​ശു​ശ്രൂ​ഷ ന​ട​ത്തി.