തൃ​​ക്കൊ​​ടി​​ത്താ​​നം ഫൊ​​റോ​​നാ പ​​ള്ളി​​യി​​ൽ തി​​രു​​നാ​​ൾ നാ​​ളെ
Friday, November 27, 2020 10:59 PM IST
തൃ​​ക്കൊ​​ടി​​ത്താ​​നം: സെ​​ന്‍റ് സേ​​വ്യേ​​ഴ്സ് ഫൊ​​റോ​​ന​പ​​ള്ളി​​യി​​ൽ വി​​ശു​​ദ്ധ ഫ്രാ​​ൻ​​സി​​സ് സേ​​വ്യ​​റി​​ന്‍റെ തി​​രു​​നാ​​ൾ നാ​​ളെ ആ​​ഘോ​​ഷി​​ക്കും.​
കോ​​വി​​ഡ് മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പാ​​ലി​​ച്ചു​ള്ള തി​രു​നാ​ൾ ആ​ച​ര​ണ​ത്തി​ൽ തി​​രു​​ക്ക​​ർ​​മ്മ​​ങ്ങ​​ളും ആ​​ഘോ​​ഷ പ​​രി​​പാ​​ടി​​ക​​ളും എ​​സി​​വി, ദൃ​​ശ്യ, കേ​​ര​​ള വി​​ഷ​​ൻ തു​​ട​​ങ്ങി​​യ ചാ​​ന​​ലു​​ക​​ളി​​ലും യു​​ട്യൂ​​ബ്, ഫേ​​സ് ബു​​ക്ക് എ​​ന്നി​​വ​​യി​​ലും ത​​ത്സ​​മ​​യം സം​​പ്രേ​​ക്ഷ​​ണം ചെ​​യ്യും.
ഇ​​ന്ന് (ശ​​നി​​യാ​​ഴ്ച) രാ​​വി​​ലെ 6.15നും 7.30​​നും വൈ​​കി​​ട്ട് 4.45നും ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, 4.30ന് ​​ആ​​ഘോ​​ഷ​​മാ​​യ റം​​ശ, 5.30ന് ​​നൊ​​വേ​​ന, വ​​ച​​ന പ്ര​​ഘോ​​ഷ​​ണം. 5.45ന് ​​പു​​ലി​​ക്കോ​​ട്ട്പ​​ടി കു​​രി​​ശ​​ടി​​യി​​ലേ​​ക്ക് പ്ര​​ദ​​ക്ഷി​​ണം.
നാ​​ളെ രാ​​വി​​ലെ 6.15നും 7.30​​നും വൈ​​കി​​ട്ട് 4.30നും ​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, 9.30ന് ​​ആ​​ഘോ​​ഷ​​മാ​​യ തി​​രു​​നാ​​ൾ കു​​ർ​​ബാ​​ന, 5.30ന് ​​കി​​ളി​​മ​​ല കു​​രി​​ശ​​ടി​​യി​​ലേ​​ക്കു പ്ര​​ദ​​ക്ഷി​​ണം. പ​​ള്ളി​​യി​​ൽ വി​​ശു​​ദ്ധ​​ന്‍റെ തി​​രു​​സ്വ​​രൂ​​പം പൊ​​തു​​വ​​ണ​​ക്ക​​ത്തി​​നാ​​യി പ്ര​​തി​​ഷ്ഠി​​ച്ചു.
തി​​ര​​ക്ക് ഒ​​ഴി​​വാ​​ക്കാ​​നാ​​യി ഞാ​​യ​​റാ​​ഴ്ച രാ​​ത്രി 9.30 വ​​രെ തി​​രു​​സ്വ​​രൂ​​പ ദ​​ർ​​ശ​​ന​​ത്തി​​ന് അ​​വ​​സ​​രം ന​​ൽ​​കും. പ്ര​​ദ​​ക്ഷി​​ണ​​ത്തെ വി​​ശ്വാ​​സി​​ക​​ൾ അ​​നു​​ധാ​​വ​​നം ചെ​​യ്യ​​രു​​തെ​​ന്നു വി​​കാ​​രി ഫാ. ​​ഫ്രാ​​ൻ​​സി​​സ് ക​​രു​​വേ​​ലി​​ൽ അ​​റി​​യി​​ച്ചു.