പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു
Friday, November 27, 2020 1:49 AM IST
പാ​ലാ: ഗ്യാ​സ് സി​ലി​ണ്ട​ർ ചോർന്നു പൊ​ള്ള​ലേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു. ഏ​ഴാ​ച്ചേ​രി വെ​ട്ടു​വ​യ​ലി​ൽ സെ​ബി​ൻ ഏ​ബ്ര​ഹാം (27) ആ​ണ് മ​രി​ച്ച​ത്. സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് പ്ര​വി​ത്താ​നം ശാ​ഖ​യി​ൽ അ​സി. മാ​നേ​ജ​രാ​യി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ 18ന് ​രാ​വി​ലെ വീ​ട്ടി​ൽ വ​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. സി​ലി​ണ്ട​റി​ന്‍റെ ജാ​മാ​യ വാ​ഷ​റും നോ​ബും തു​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഗ്യാ​സ് ചോ​ർ​ന്ന് തൊ​ട്ട​ടു​ത്ത വി​റ​ക​ടു​പ്പി​ൽ നി​ന്നു തീ ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. സെ​ബി​ന് 80 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റി​രു​ന്നു. അ​മ്മ കു​സു​മം (67) പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്. സെ​ബി​ന്‍റെ സം​സ്കാ​രം ന​ട​ത്തി.