സൗ​ജ​ന്യ പ​രി​ശീ​ല​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Tuesday, November 24, 2020 11:38 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക്ഷേ​മ​വ​കു​പ്പി​ന് കീ​ഴി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി നൈ​നാ​ര്‍ പ​ള്ളി കോ​ന്പൗ​ണ്ടി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ന്യൂ​ന​പ​ക്ഷ യു​വ​ജ​ന പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ 2021 ജ​നു​വ​രി​യി​ല്‍ ആ​രം​ഭി​ക്കു​ന്ന സൗ​ജ​ന്യ പി​എ​സ്‌​സി പ​രി​ശീ​ല​ന ബാ​ച്ചി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​നം തി​ക​ച്ചും സൗ​ജ​ന്യ​മാ​യി​രി​ക്കും.
റെ​ഗു​ല​ര്‍ ബാ​ച്ച് ഒ​ന്ന് പ്ല​സ്ടു വ​രെ യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്കും റെ​ഗു​ല​ര്‍ ബാ​ച്ച് ര​ണ്ട് ബി​രു​ദ​വും ഉ​യ​ര്‍​ന്ന യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്കും ഹോ​ളി​ഡേ ബാ​ച്ച് ജോ​ലി ചെ​യ്യു​ന്ന​വ​ര്‍​ക്കും വി​ദ്യാ​ർ​ഥി​ക​ള്‍​ക്കു​മാ​ണ് ന​ട​ത്തു​ന്ന​ത്. ഓ​രോ ബാ​ച്ചി​ലും 80 ശ​ത​മാ​നം സീ​റ്റു​ക​ള്‍ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ള്‍​ക്കും 20 ശ​ത​മാ​നം സീ​റ്റു​ക​ള്‍ മ​റ്റു പി​ന്നാക്ക വി​ഭാ​ഗ​ങ്ങ​ള്‍​ക്കും സം​വ​ര​ണം ചെ​യ്തി​രി​ക്കു​ന്നു. ആ​റു മാ​സ​മാ​ണ് കോ​ഴ്സി​ന്‍റെ കാ​ലാ​വ​ധി. രാ​വി​ലെ പ​ത്തു മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു വ​രെ​യാ​ണ് ക്ലാ​സ്. ജ​ന​റ​ല്‍ ഇം​ഗ്ലീ​ഷ്, മാ​ത്ത​മാ​റ്റി​ക്സ്, മ​ല​യാ​ളം, ആ​നു​കാ​ലി​കം, ജ​ന​റ​ല്‍ നോ​ള​ജ്, ഐ​ടി, ബേ​സി​ക് സ​യ​ന്‍​സ്, വ്യ​ക്തി​ത്വ വി​ക​സ​നം, മോ​ട്ടി​വേ​ഷ​ന്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ അ​ധ്യാ​പ​ക​ര്‍ ക്ലാ​സു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കും.
അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ര്‍ 15 വൈ​കു​ന്നേ​രം നാ​ലു വ​രെ. ഉ​ദ്യോ​ഗാ​ർ​ഥി​ക​ള്‍ 18 വ​യ​സ് തി​ക​ഞ്ഞ​വ​രും എ​സ്എ​സ്എ​ല്‍​സി​യോ, ഉ​യ​ര്‍​ന്ന യോ​ഗ്യ​ത​യോ ഉ​ള്ള​വ​ര്‍ ആ​യി​രി​ക്ക​ണം. അ​പേ​ക്ഷ​ക​ള്‍ നി​ര്‍​ദ്ദി​ഷ്ട ഫോ​മി​ല്‍ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ, ര​ണ്ട് പാ​സ്പോ​ര്‍​ട്ട് സൈ​സ് ഫോ​ട്ടോ, ആ​ധാ​ര്‍ കാ​ര്‍​ഡ് എന്നി​വ സ​ഹി​തം ഡി​സം​ബ​ര്‍ 15 ന​കം അ​പേ​ക്ഷ ന​ല്‍​ക​ണം. അ​പേ​ക്ഷാ ഫോ​റം ഓ​ഫീ​സി​ല്‍ നി​ന്ന് നേ​രി​ട്ടും, www.minoritywelfare.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലും ല​ഭ്യ​മാ​ണ്. ഫോ​ൺ:04828-202069, 9447512032, 9947066889.