മൂ​ന്നാം ടേം ​ പാ​ഠ​പു​സ്ത​ക​വി​ത​ര​ണം തു​ട​ങ്ങി
Tuesday, November 24, 2020 12:07 AM IST
കോ​​ട്ട​​യം: കേ​​ര​​ള സി​​ല​​ബ​​സ് സ്കൂ​​ളു​​ക​​ളി​​ൽ മൂ​​ന്നാം വ​​ർ​​ഷ പാ​​ഠ​​പു​​സ്ത​​ക വി​​ത​​ര​​ണം തു​​ട​​ങ്ങി. ഒ​​ൻ​​പ​​തു ടൈ​​റ്റി​​ലു​​ക​​ളാ​​ണു മൂ​​ന്നാം ടേ​​മി​​ലേ​​ക്കു​​ള്ള​​ത്. ഒ​​ന്നാം ക്ലാ​​സ് കേ​​ര​​ള പാ​​ഠാ​​വ​​ലി, ആ​​റാം ക്ലാ​​സി​​ലെ ക​​ണ​​ക്ക്, ഏ​​ഴി​​ലെ സ​​യ​​ൻ​​സ്, എ​​ട്ടി​​ലെ സോ​​ഷ്യ​​ൽ സ​​യ​​ൻ​​സ്, ക​​ണ​​ക്ക് തു​​ട​​ങ്ങി​​യ വി​​ഷ​​യ​​ങ്ങ​​ളു​​ടെ ഒ​​രു ല​​ക്ഷം പു​​സ്ത​​ക​​ങ്ങ​​ളാ​​ണ് വി​​ത​​ര​​ണ​​ത്തി​​ന് എ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.
പൊ​​ൻ​​കു​​ന്നം എ​​സ്എ​​ച്ച് സ്കൂ​​ളി​​ലാ​​ണ് മൂ​​ന്നാം ടേം ​​പാ​​ഠ​​പു​​സ്ത​​ക​​ങ്ങ​​ളു​​ടെ വി​​ത​​ര​​ണം ന​​ട​​ക്കു​​ന്ന​​ത്. ഈ ​​സ്കൂ​​ൾ പോ​​ളിം​​ഗ് ബൂ​​ത്താ​​യ​​തി​​നാ​​ൽ ഡി​​സം​​ബ​​ർ അ​​ഞ്ചി​​നു മു​​ൻ​​പ് വി​​ത​​ര​​ണം പൂ​​ർ​​ത്തി​​യാ​​ക്കും. ര​​ണ്ടാം ടേം ​​പു​​സ്ത​​ക വി​​ത​​ര​​ണം ക​​ഴി​​ഞ്ഞ​​യാ​​ഴ്ച പൂ​​ർ​​ത്തി​​യാ​​യി​​രു​​ന്നു.