പു​റംലോ​ക​ത്തെ​ത്താ​ൻ തു​രു​ത്ത് നി​വാ​സി​ക​ൾ​ക്ക് ആ​ശ്ര​യം ക​ട​ത്തു​വ​ള്ളം
Sunday, October 25, 2020 11:31 PM IST
വൈ​​ക്കം: ജ​​ന​​ജീ​​വി​​തം നൂ​​റ്റാ​​ണ്ടു പി​​ന്നി​​ട്ട കാ​​ട്ടി​​ക്കു​​ന്നു തു​​രു​​ത്തി​​ൽ പു​​റം ലോ​​ക​​ത്തെ​​ത്താ​​ൻ തു​​രു​​ത്തു നി​​വാ​​സി​​ക​​ൾ​​ക്കു ഇ​​ന്നും ആ​​ശ്ര​​യം ക​​ട​​ത്തു​​വ​​ള്ളം. ഒ​​രു ഭാ​​ഗ​​ത്തു മൂ​വാ​​റ്റു​​പു​​ഴ​​യാ​​റി​​ന്‍റെ കൈ​​വ​​ഴി​​യും മു​​ന്നു​​വ​​ശ​​ങ്ങ​​ളി​​ൽ വേ​​ന്പ​​നാ​​ട്ടു​​കാ​​യ​​ലും അ​​തി​​രി​​ടു​​ന്ന കാ​​ട്ടി​​ക്കു​​ന്നു തു​​രു​​ത്ത് വൈ​​ക്കം ചെ​​ന്പ് പ​​ഞ്ചാ​​യ​​ത്തി​​ലെ 15-ാം വാ​​ർ​​ഡി​​ലാ​​ണ് ഉ​​ൾ​​പ്പെ​​ടു​​ന്ന​​ത്.
300 ഏ​​ക്ക​​ർ വി​​സ്തൃ​​തി​​യു​​ള്ള കാ​​ട്ടി​​ക്കു​​ന്നു​​തു​​രു​​ത്തി​​നോ​​ടു ചേ​​ർ​​ന്നു ന​​ടു​​ത്തു​​രു​​ത്ത്, യ​​ക്ഷി തു​​രു​​ത്ത് എ​​ന്നീ ര​​ണ്ടു ചെ​​റു​​തു​​രു​​ത്തു​​ക​​ൾ കൂ​​ടി​​യു​​ണ്ട്. കാ​​ട്ടി​​ക്കു​​ന്നു​​തു​​രു​​ത്തി​​ൽ 110 കു​​ടും​​ബ​​ങ്ങ​​ളും ന​​ടു​​തു​​രു​​ത്തി​​ൽ 35ഉം ​​യ​​ക്ഷി തു​​രു​​ത്തി​​ൽ എ​​ട്ടു കു​​ടും​​ബ​​ങ്ങ​​ളു​​മാ​​ണു​​ള്ള​​ത്. ഇ​​തി​​ൽ കാ​​ട്ടി​​ക്കു​​ന്നു തു​​രു​​ത്തി​​ലെ 11 കു​​ടും​​ബ​​ങ്ങ​​ളും യ​​ക്ഷി​​ത്തു​​രു​​ത്തി​​ലെ എ​​ട്ടു കു​​ടും​​ബ​​ങ്ങ​​ളും വ​​ള്ള​​ത്തെ മാ​​ത്രം ആ​​ശ്ര​​യി​​ച്ചാ​​ണ് പു​​റം ലോ​​ക​​ത്തെ​​ത്തു​​ന്ന​​ത്. ന​​ടു​​ത്തു​​രു​​ത്തി​ലേ​​ക്ക് എം​​എ​​ൽ​​എ​​യു​​ടെ ആ​​സ്തി വി​​ക​​സ​​ന ഫ​​ണ്ടി​​ൽ​​നി​​ന്ന് അ​​നു​​വ​​ദി​​ച്ച ഒ​​രു കോ​​ടി 82 ല​​ക്ഷം രൂ​​പ വി​​നി​​യോ​​ഗി​​ച്ച് പാ​​ലം നി​​ർ​​മി​​ച്ചി​​രു​​ന്നു.
ക​​ഴി​​ഞ്ഞ ആ​​റു പ​​തി​​റ്റാ​​ണ്ടാ​​യി കാ​​ട്ടി​​ക്കു​​ന്നു​​തു​​രു​​ത്തു​​കാ​​ർ പാ​​ല​​ത്തി​​നാ​​യി മു​​റ​​വി​​ളി​​കൂ​​ട്ടു​​ക​​യാ​​ണ്. പ​​ല ത​​വ​​ണ പാ​​ല​​ത്തി​​നാ​​യി ഫ​​ണ്ട് അ​​നു​​വ​​ദി​​ച്ച​​താ​​യി പ്ര​​ഖ്യാ​​പ​​ന​​ങ്ങ​​ളു​​ണ്ടാ​​യി. ഒ​​രു ത​​വ​​ണ പ​​രി​​ശോ​​ധ​​ന​​യും ന​​ട​​ത്തി. 2018 ൽ ​​കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ​​യും സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ​​യും ധ​​ന​​സ​​ഹാ​​യ​​ത്തോ​​ടെ ഒ​​ന്പ​​തു​​കോ​​ടി രൂ​​പ വി​​നി​​യോ​​ഗി​​ച്ചു പാ​​ലം നി​​ർ​​മി​​ക്കു​​ന്ന പ​​ദ്ധ​​തി വി​​ഭാ​​വ​​നം ചെ​​യ്തെ​​ങ്കി​​ലും പ​​ദ്ധ​​തി സാ​​ങ്കേ​​തി​​ക​​ത്വ​​ത്തി​​ൽ കു​​ടു​​ങ്ങി. 2019 -20 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷം സം​​സ്ഥാ​​ന ബ​​ജ​​റ്റി​​ൽ പാ​​ല​​ത്തി​​ന് എ​​ട്ടു കോ​​ടി അ​​റു​​പ​​ത് ല​​ക്ഷം വ​​ക​​യി​​രു​​ത്തി​​യി​​ട്ടു​​ണ്ട്. പു​​ഴ​​യ്ക്കു കു​​റു​​കെ 60 മീ​​റ്റ​​ർ നീ​​ള​​ത്തി​​ൽ 6.5 മീ​​റ്റ​​ർ വീ​​തി​​യി​​ലാ​​ണ് പാ​​ലം നി​​ർ​​മി​​ക്കാ​​ൻ പി​​ഡ​​ബ്ല്യു​​ഡി എ​​സ്റ്റി​​മേ​​റ്റ് ത​​യാ​​റാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. പാ​​ല​​ത്തി​​നി​​രു​​വ​​ശ​​വു​​മാ​​യി 36 മീ​​റ്റ​​ർ നീ​​ള​​ത്തി​​ൽ 6.3 മീ​​റ്റ​​ർ വീ​​തി​​യി​​ൽ സ​​മീ​​പ റോ​​ഡു​​മൊ​​രു​​ക്ക​​ണം. പ​​ദ്ധ​​തി​​ക്കു ഭ​​ര​​ണാ​​നു​​മ​​തി​​യും സാ​​ങ്കേ​​തി​​കാ​​നു​​മ​​തി​​യും ല​​ഭി​​ച്ചു ടെ​​ണ്ട​​ർ ന​​ട​​പ​​ടി​​ക​​ൾ പൂ​​ർ​​ത്തി​​യാ​​യാ​​ലേ പാ​​ല​​ത്തി​​ന്‍റെ നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ആ​​രം​​ഭി​​ക്കാ​​നാ​​കു​​വെ​​ന്ന് പി​​ഡ​​ബ്ല്യു​​ഡി അ​​ധി​​കൃ​​ത​​ർ പ​​റ​​യു​​ന്നു.
എം​​എ​​ൽ​​എ​​യും ബ​​ന്ധ​​പ്പെ​​ട്ട മ​​റ്റു ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളും ഇ​​ച്ഛാ​​ശ​​ക്തി​​യോ​​ടെ ഇ​​ട​​പെ​​ട്ടാ​​ൽ മൂ​​ന്ന് നാ​​ലു മാ​​സ​​ത്തി​​ന​​കം ഭ​​ര​​ണാ​​നു​​മ​​തി​​യും സാ​​ങ്കേ​​തി​​കാ​​നു​​മ​​തി​​യും ല​​ഭ്യ​​മാ​​ക്കി ടെ​​ണ്ട​​ർ ന​​ട​​പ​​ടി​​ക​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി പാ​​ലം യാ​​ഥാ​​ർ​​ഥ്യ​​മാ​​ക്കാ​​നാ​​കു​​മെ​​ന്നാ​​ണ് തു​​രു​​ത്തു നി​​വാ​​സി​​ക​​ൾ പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. കാ​​ട്ടി​​ക്കു​​ന്നു തു​​രു​​ത്ത് പാ​​ല​​ത്തി​​നൊ​​പ്പം പ​​രി​​ഗ​​ണി​​ച്ചി​​രു​​ന്ന മൂ​​ലേ​​ക്ക​​ട​​വ്, അ​​ക്ക​​ര​​പ്പാ​​ടം പാ​​ല​​ങ്ങ​​ൾ ഇ​​ൻ​​ല​​ൻഡ് നാ​​വി​​ഗേ​​ഷ​​ൻ അ​​നു​​മ​​തി​​യും ഏ​​താ​​നും ദി​​വ​​സ​​ങ്ങ​​ൾ​​ക്കു മു​​ന്പ് ല​​ഭി​​ച്ചു. ഈ ​​പാ​​ല​​ങ്ങ​​ളു​​ടെ സാ​​ങ്കേ​​തി​​കാ​​നു​​മ​​തി ഉ​​ട​​ൻ ല​​ഭ്യ​​മാ​​ക്കി​ ടെ​​ണ്ട​​ർ ന​​ട​​പ​​ടി​​ക​​ളി​​ലേ​​ക്കു ക​​ട​​ക്കാ​​ൻ ഉൗ​​ർ​​ജി​​ത ശ്ര​​മ​​ങ്ങ​​ളാ​​ണു ന​​ട​​ന്നു വ​​രു​​ന്ന​​ത്. യാ​​ത്രാസൗ​​ക​​ര്യ​​മി​​ല്ലാ​​തെ ഒ​​റ്റ​​പ്പെ​​ട്ട ജീ​​വി​​തം ന​​യി​​ക്കു​​ന്ന കാ​​ട്ടി​​ക്കു​​ന്നു തു​​രു​​ത്തു​​നി​വാ​​സി​​ക​​ളു​​ടെ ജീ​​വി​​ത​​ത്തി​​നു നി​​റം പ​​ക​​രാ​​ൻ വി​​ക​​സ​​ന​​ത്തി​​ന്‍റെ പാ​​ലം തീ​​ർ​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ ഇ​​നി​​യും വൈ​​ക​​രു​​തെ​​ന്നാ​​ണ് നാ​​ട്ടു​​കാ​​രു​​ടെ ആ​​വ​​ശ്യം.