വൃ​ക്ഷ​മി​ത്ര പു​ര​സ്‌​കാ​രം എ​സ്. ബി​ജു​വി​ന്
Wednesday, October 21, 2020 9:43 PM IST
പൊ​ൻ​കു​ന്നം: വൃ​ക്ഷ​പ​രി​സ്ഥി​തി സം​ര​ക്ഷ​ണ സ​മി​തി​യു​ടെ സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്. ബി​ജു​വി​ന് കേ​ര​ള സ​ർ​ഗ​വേ​ദി​യു​ടെ വൃ​ക്ഷ​മി​ത്ര സം​സ്ഥാ​ന അ​വാ​ർ​ഡ്. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​രം​ഗ​ത്തെ സ​മ​ര​ങ്ങ​ളു​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മാ​നി​ച്ചാ​ണ് പു​ര​സ്‌​കാ​രം ന​ൽ​കു​ന്ന​തെ​ന്ന് സ​ർ​ഗ​വേ​ദി ക​ൺ​വീ​ന​ർ വി​ഴി​ക്കി​ത്തോ​ട് ജ​യ​കു​മാ​ർ അ​റി​യി​ച്ചു.
കോ​ത​മം​ഗ​ലം ഫോ​റ​സ്റ്റ് ഓ​ഫീ​സ് സ​മ​രം, തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന എ​ൻ​ഡോ​സ​ൾ​ഫാ​ൻ വി​രു​ദ്ധ സ​മ​രം, ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന് പൊ​ൻ​കു​ന്ന​ത്ത് ആ​ൽ​മ​രം മു​റി​ക്കാ​ൻ നീ​ക്കം ന​ട​ത്തി​യ​പ്പോ​ഴ​ത്തെ സ​മ​രം എ​ന്നി​വ​യി​ൽ പ​ങ്കെ​ടു​ത്തു. വ​നം​വ​ന്യ​ജീ​വി ബോ​ർ​ഡം​ഗ​വും വൃ​ക്ഷ​വൈ​ദ്യ​നു​മാ​യ കെ.​ബി​നു​വി​നൊ​പ്പം കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും നി​ര​വ​ധി വൃ​ക്ഷ​ങ്ങ​ളു​ടെ ചി​കി​ത്സ​യി​ൽ പ​ങ്കെ​ടു​ത്തു. ജീ​ർ​ണ​ത ബാ​ധി​ച്ച മ​ര​ങ്ങ​ളെ വൃ​ക്ഷാ​യു​ർ​വേ​ദ വി​ധി​പ്ര​കാ​ര​മാ​ണ് ചി​കി​ത്സ ന​ട​ത്തി​യ​ത്.
ക​ർ​ണാ​ട​ക​യി​ലെ ഉ​ഡു​പ്പി​യി​ൽ നി​യ​മ​വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കേ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​താ​ണ്. അ​വാ​ർ​ഡ്ദാ​നം ശ​നി​യാ​ഴ്ച പൊ​ൻ​കു​ന്ന​ത്ത് ന​ട​ക്കും.