ഇ​​ട​​യി​​രി​​ക്ക​​പ്പു​​ഴ​ കാ​​ർ​​ഷി​​ക പു​​ന​​ർ​​ജീ​​വ​​ന കേ​​ന്ദ്രം നാ​ളെ നാ​ടി​നു സ​മ​ർ​പ്പി​ക്കും
Tuesday, October 20, 2020 10:31 PM IST
ക​​ങ്ങ​​ഴ: പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ സ്വ​​പ്ന പ​​ദ്ധ​​തി​​യാ​​യ ഇ​​ട​​യി​​രി​​ക്ക​​പ്പു​​ഴ​​യി​​ലെ കാ​​ർ​​ഷി​​ക പു​​ന​​ർ​​ജീ​​വ​​ന കേ​​ന്ദ്ര​​ത്തി​​ന്‍റെ നി​​ർ​​മാ​​ണം പൂ​​ർ​​ത്തി​​യാ​​യി. 2.45 കോ​​ടി രൂ​​പ മു​​ട​​ക്കി ഉ​​ന്ന​​ത നി​​ല​​വാ​​ര​​ത്തി​​ൽ നി​​ർ​​മി​​ച്ച കേ​​ന്ദ്രം നാ​​ളെ രാ​​വി​​ലെ 10ന് ​​മ​​ന്ത്രി എ.​​സി. മൊ​​യ്തീ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. പ​​തി​​റ്റാ​​ണ്ടു​​ക​​ൾ​​ക്ക് മു​​ൻ​​പ് പ്ര​​വ​​ർ​​ത്ത​​നം നി​​ല​​ച്ച ച​​ന്ത പു​​ന​​ർ​​സൃ​​ഷ്ടി​​ക്കു​​ക എ​​ന്ന പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ വ​​ർ​​ഷ​​ങ്ങ​​ളാ​​യു​​ള്ള സ്വ​​പ്ന​​മാ​​ണ് കാ​​ർ​​ഷി​​ക കേ​​ന്ദ്ര​​ത്തി​​ലേ​​ക്ക് എ​​ത്തി​​യ​​ത്. മൂ​​ന്നു നി​​ല​​ക​​ളി​​ലാ​​യി നി​​ർ​​മി​​ച്ച കെ​​ട്ടി​​ട​​ത്തി​​ന് 12,000 ച​​തു​​ര​​ശ്ര അ​​ടി വി​​സ്തീ​​ർ​​ണ​​മു​​ണ്ട്.
ഒ​​രു നി​​ല കേ​​ന്ദ്രീ​​ക​​രി​​ച്ച് കാ​​ർ​​ഷി​​ക പു​​ന​​ർ​​ജീ​​വ​​ന​​കേ​​ന്ദ്രം പ്ര​​വ​​ർ​​ത്തി​​ക്കും. കൂ​​ടാ​​തെ ആ​​ഴ്ച​​തോ​​റും ലേ​​ല ച​​ന്ത​​ക​​ളും നി​​ര​​വ​​ധി വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ളും പ്ര​​വ​​ർ​​ത്തി​​ക്കും. ഇ​​തോ​​ടെ കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യി​​ലും നി​​ര​​വ​​ധി നേ​​ട്ട​​ങ്ങ​​ൾ സൃ​​ഷ്ടി​​ക്കാ​​മെ​​ന്നാ​​ണ് പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ പ്ര​​തീ​​ക്ഷ.
മൂ​​ന്നു നി​​ല​​ക​​ളി​​ലാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന കേ​​ന്ദ്ര​​ത്തി​​ൽ കാ​​ർ​​ഷി​​കോ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ വി​​പ​​ണ​​ന​​ത്തി​​ന് എ​​ട്ടു കേ​​ന്ദ്ര​​ങ്ങ​​ളാ​​ണ് ഉ​​ള്ള​​ത്. കാ​​ർ​​ഷി​​കോ​​ത്പ​​ന്ന​​ങ്ങ​​ൾ, വി​​ത്ത്, വ​​ളം, തൈ​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​യു​​ടെ വി​​ത​​ര​​ണ​​ത്തി​​ന് സൗ​​ക​​ര്യ​​മു​​ണ്ടാ​​കും. ലേ​​ല വി​​പ​​ണി​​യും ച​​ന്ത​​യും ഇ​​തോ​​ടൊ​​പ്പ​​മാ​​ണ് പ്ര​​വ​​ർ​​ത്തി​​ക്കു​​ക.
പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സ​​ർ​​ക്കാ​​ർ സ്ഥാ​​പ​​ന​​ങ്ങ​​ൾ കേ​​ന്ദ്ര​​ത്തി​​ലെ ര​​ണ്ടാം നി​​ല​​യി​​ലേ​​ക്ക് മാ​​റും. ഇ​​തോ​​ടെ വി​​വി​​ധ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യി എ​​ത്തു​​ന്ന​​ർ​​ക്ക് സു​​ഗ​​മ​​മാ​​യി ഇ​​ട​​പാ​​ടു​​ക​​ൾ ന​​ട​​ത്താ​​ൻ ക​​ഴി​​യും. മൂ​​ന്നാം നി​​ല​​യി​​ൽ കാ​​ർ​​ഷി​​ക ലാ​​ബ്, കോ​​ണ്‍​ഫ​​റ​​ൻ​​സ് ഹാ​​ൾ, മ​​ണ്ണ് ഗ​​വേ​​ഷ​​ണ​​കേ​​ന്ദ്രം എ​​ന്നി​​വ​​യും പ്ര​​വ​​ർ​​ത്തി​​ക്കും. മ​​റ്റ് ക​​ട​​മു​​റി​​ക​​ൾ വാ​​ട​​ക​​യ്ക്ക് ന​​ൽ​​കും. ഇ​​തി​​ലൂ​​ടെ പ​​ഞ്ചാ​​യ​​ത്തി​​നു സ്ഥി​​ര വ​​രു​​മാ​​ന​​വും നേ​​ടാ​​ൻ ക​​ഴി​​യും. വൈ​​ദ്യു​​തി​​ക്കാ​​യി സോ​​ളാ​​ർ പാ​​ന​​ലു​​ക​​ൾ സ്ഥാ​​പി​​ക്കാ​​നും പ​​ദ്ധ​​തി​​യു​​ണ്ട്.