സ​ഞ്ചാ​രി​ക​ളെ പോ​രൂ, അ​രു​വി​ക്കു​ഴി​യി​ലേ​ക്ക്
Tuesday, October 20, 2020 10:26 PM IST
കോ​ട്ട​യം: കോ​വി​ഡി​നെ​ത്തു​ട​ർ​ന്ന് അ​ട​ച്ചി​ട്ടി​രു​ന്ന അ​രു​വി​ക്കു​ഴി ടൂ​റി​സം ഡെ​സ്റ്റി​നേ​ഷ​ൻ ഇ​ന്നു തു​റ​ക്കും. സം​സ്ഥാ​ന​ത്തെ മ​റ്റു വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ ക​ഴി​ഞ്ഞ ആ​ഴ്ച തു​റ​ന്നി​രു​ന്നു. അ​രു​വി​ക്കു​ഴി​യി​ൽ ക്ലീ​നിം​ഗ് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ലാ​യി​രു​ന്നു തു​റ​ക്കാ​ൻ വൈ​കി​യ​ത്.

മ​ഴ​ക്കാ​ല​മാ​യ​തി​നാ​ൽ ഇ​പ്പോ​ൾ വെ​ള്ള​ച്ചാ​ട്ടം മ​നോ​ഹ​ര​മാ​യി ആ​സ്വ​ദി​ക്കാ​ൻ സ​ഞ്ചാ​രി​ക​ൾ​ക്ക് സാ​ധി​ക്കും. വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് കൂ​ടു​ത​ൽ ദൃ​ശ്യ​ചാ​രു​ത​യോ​ടെ വെ​ള്ള​ച്ചാ​ട്ടം ആ​സ്വ​ദി​ക്കു​ന്ന​തി​നാ​യി തോ​ടി​നു കു​റു​കെ പു​തി​യ പാ​ല​വും നി​ർ​മി​ച്ചി​ട്ടു​ണ്ട്. ഇ​രി​പ്പി​ട​ങ്ങ​ളും ന​ട​പ്പാ​ത​ക​ളും മ​നോ​ഹ​ര​മാ​ക്കി​യി​ട്ടു​ണ്ട്. ഏ​ഴു മാ​സം ആ​ളു​ക​ൾ​ക്ക് ഇ​വി​ടെ പ്ര​വേ​ശ​ന​മി​ല്ലാ​യി​രു​ന്നു. ടി​ക്ക​റ്റ് എ​ടു​ത്ത് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ഇ​വി​ടെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ച് സ​ന്ദ​ർ​ശ​ക​രെ പ്ര​വേ​ശി​പ്പി​ക്കാ​മെ​ന്നാ​ണ് ഡി​ടി​പി​സി അ​ധി​കൃ​ത​ർ ക​രു​തു​ന്ന​ത്. പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ സാ​നി​റ്റൈ​റൈ​സിം​ഗും തെ​ർ​മ​ൽ സ്കാ​നിം​ഗും ഉ​ണ്ടാ​കും. ഒ​രേ സ​മ​യം 50 പേ​രി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കി​ല്ല.