ഗ്രീ​ന്‍ ടൂ​റി​സം റി​വ​ര്‍​വ്യൂ പാ​ര്‍​ക്കി​ന്‍റെ​യും ടൂ​റി​സം കോം​പ്ല​ക്സി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നാ​ളെ
Tuesday, October 20, 2020 9:43 PM IST
പാ​ലാ: മീ​ന​ച്ചി​ല്‍ റി​വ​ര്‍​വ്യൂ പാ​ര്‍​ക്ക്, ഗ്രീ​ന്‍ ടൂ​റി​സം കോം​പ്ല​ക്‌​സ്, അ​നു​ബ​ന്ധ നി​ര്‍​മി​തി​ക​ള്‍ എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ 11 ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ നി​ര്‍​വ​ഹി​ക്കു​മെ​ന്ന് ഗ്രീ​ന്‍ ടൂ​റി​സം സ​ര്‍​ക്യൂ​ട്ട് സൊ​സൈ​റ്റി ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ ജി​ജു ജോ​സ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ടൂ​റി​സം മ​ന്ത്രി കടകം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മാ​ണി സി. ​കാപ്പ​ന്‍ എം​എ​ല്‍​എ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്യും. തോമ​സ് ചാഴി​കാ​ട​ൻ എം​പി, ജോ​സ് കെ. ​മാ​ണി എം​പി, മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മേ​രി ഡൊ​മി​നി​ക് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
അ​ഞ്ചുകോ​ടി രൂ​പ​യ്ക്കു ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച പ​ദ്ധ​തി​യു​ടെ നി​ര്‍​മാ​ണം നി​ര്‍​വ​ഹി​ച്ച​ത് കി​റ്റ്‌​കോ ലി​മി​റ്റ​ഡാ​ണ്. പാ​ലാ ന​ഗ​ര​ഹൃ​ദ​യ​ത്തി​ല്‍ പാ​ലാ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ എ​തി​ര്‍​വ​ശ​ത്ത് മീ​ന​ച്ചി​ലാ​റി​നോ​ട് ചേ​ര്‍​ന്നു​ള്ള ഗ്രീ​ന്‍ ടൂ​റി​സം കോം​പ്ല​ക്‌​സാ​ണ് പ്ര​ധാ​ന ആ​ക​ര്‍​ഷ​ണം. ഇ​വി​ടേ​യ്ക്കു​ള്ള പാ​ലം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത് പ്ര​ശ​സ്ത​മാ​യ ല​ണ്ട​ന്‍ ബ്രി​ഡ്ജി​ന്‍റെ മാ​തൃ​ക​യി​ലാ​ണ്. പാ​രീ​സി​ലെ ലൂവ്‌​റ് മ്യൂ​സി​യ​ത്തി​ന്‍റെ ആ​കൃ​തി​യി​ലു​ള്ള ഗ്ലാ​സ് റൂ​ഫോ​ടു കൂ​ടി​യ ഭൂ​ഗ​ര്‍​ഭ നി​ര്‍​മി​തി​യും ഇ​വി​ടെ​യു​ണ്ട്. തു​റ​ന്ന ല​ഘു​ഭ​ക്ഷ​ണ​ശാ​ല, ഓ​പ്പ​ണ്‍ കോ​ണ്‍​ഫ​റ​ന്‍​സ് ഏ​രി​യ, റി​വ​ര്‍​വ്യൂ​യിം​ഗ് പ്ലാ​റ്റ്‌​ഫോം, വൈ​ദ്യു​ത ദീ​പാ​ല​ങ്കാ​രം തു​ട​ങ്ങി​യ​വ​യും പ​ദ്ധ​തി​യെ ആ​ക​ര്‍​ഷ​ക​മാ​ക്കു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്കും സാ​യാ​ഹ്നം ചെ​ല​വ​ഴി​ക്കാ​ന്‍ സാ​ധി​ക്കും വി​ധ​മാ​ണ് സം​സ്ഥാ​ന വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് ഈ ​വി​ശ്ര​മ​സ​ങ്കേ​തം നി​ര്‍​മി​ച്ചി​ട്ടു​ള്ള​ത്.
മു​ൻ മ​ന്ത്രി കെ.​എം. മാ​ണി​യു​ടെ കാ​ല​ത്താ​ണ് പ​ദ്ധ​തി​ക്കു തു​ട​ക്കം കു​റി​ച്ച​ത്. പി​ന്നീ​ട് പ​ദ്ധ​തി​യു​ടെ പ​ണി​ക​ള്‍ ഇ​ട​യ്ക്കു ത​ട​സ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ പ​ണി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ല്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്തു​ക​യാ​യി​രുന്നു.
കോ​ട്ട​യം ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലു​ള്ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളെ​യും തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളെ​യും കോ​ര്‍​ത്തി​ണ​ക്കി സ​ര്‍​ക്യൂ​ട്ട് മാ​തൃ​ക​യി​ല്‍ ആ​വി​ഷ്‌​ക​രി​ച്ചു ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ഗ്രീ​ന്‍ ടൂ​റി​സം സ​ര്‍​ക്യൂ​ട്ട് പ​ദ്ധ​തി. പാ​ലാ പ്ര​വേ​ശ​ന ക​വാ​ട​മാ​യി വി​ഭാ​വ​നം ചെ​യ്തു ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളെ കോ​ര്‍​ത്തി​ണ​ക്കി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
2013 ല്‍ ​ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച ഈ ​പ​ദ്ധ​തി​യു​ടെ ആ​ദ്യ ഘ​ട്ട​ത്തി​ല്‍ തീ​ര്‍​ഥാ​ട​ന​കേ​ന്ദ്ര​ങ്ങ​ളാ​യ രാ​മ​പു​രം നാ​ല​മ്പ​ലം, ഭ​ര​ണ​ങ്ങാ​നം ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്രം, ഇ​ട​പ്പാ​ടി ആ​ന​ന്ദ​ഷ​ണ്‍​മു​ഖ സ്വാ​മി ക്ഷേ​ത്രം, ഏ​ഴാ​ച്ചേ​രി ഉ​മാ മ​ഹേ​ശ്വ​ര ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ തീ​ര്‍​ഥാ​ട​ക​ര്‍​ക്കാ​യി അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് 2017 ല്‍ ​ടൂ​റി​സം​മ​ന്ത്രി ചെ​യ​ര്‍​മാ​നാ​യി ഗ്രീ​ന്‍ ടൂ​റി​സം സ​ര്‍​ക്യൂ​ട്ട് സൊ​സൈ​റ്റി പു​നഃ​സം​ഘ​ടി​പ്പിച്ചു.
മീ​ന​ച്ചി​ല്‍ താ​ലൂ​ക്കി​ലെ ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ, ഇ​ല്ലി​ക്ക​ല്‍​ക്ക​ല്ല് എ​ന്നി​വി​ട​ങ്ങ​ളി​ലും ഇ​ടു​ക്കി ജി​ല്ല​യി​ലെ കു​ള​മാ​വി​ലും കു​മി​ളി​യി​ലും പ​ദ്ധ​തി​ക്ക് ആ​വ​ശ്യ​മാ​യ സ്ഥ​ലം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.