ക​​ർ​​ഷ​​ക​​ദ്രോ​​ഹ ബി​​ല്ലി​​നെ ശ​​ക്ത​​മാ​​യി എ​​തി​​ർ​​ക്ക​​ണ​മെ​ന്ന്
Monday, September 21, 2020 10:54 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ക​​ർ​​ഷ​​ക​​ർ സ്വ​​ന്ത​​മാ​​യി ഉ​​ത്പാ​​ദി​​പ്പി​​ച്ച് വി​​പ​​ണി​​യി​​ൽ എ​​ത്തി​​ക്കു​​ന്ന ഉ​​ത്​​പ​​ന്ന​ങ്ങ​ളു​ടെ വി​​ല ഇ​​നി രാ​​ജ്യ​​ത്തെ കോ​​ർ​​പ​റേ​​റ്റു​​ക​​ൾ തീ​​രു​​മാ​​നി​​ക്കു​​ന്ന ദു​​ര​​വ​​സ്ഥ​​യി​​ലേ​​യ്ക്കു മാ​​റു​​ന്ന സൂ​​ച​​ന​​യാ​​ണ് രാ​​ജ്യ​​സ​​ഭ​​യി​​ൽ ന​​ട​​ന്ന​​തെ​​ന്നു ജ​​നാ​​ധി​​പ​​ത്യ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് കോ​​ട്ട​​യം ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് മാ​​ത്യൂ​​സ് ജോ​​ർ​​ജും ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി വി​​നു ജോ​​ബും പ്ര​​സ്താ​​വ​​ന​​യി​​ൽ ആ​​രോ​​പി​​ച്ചു.
ഇ​​ന്ധ​​നവി​​ല നി​​ശ്ച​​യി​​ക്കു​​ന്ന അ​​ധി​​കാ​​രം ക​​ന്പ​​നി​​ക​​ൾ​​ക്കു ത​​ന്നെ ന​​ൽ​​കി​​യ അ​​തേ​ന​​യ​​മാ​​ണ് കാ​​ർ​​ഷി​​ക വി​​ള​​യു​​ടെ താ​​ങ്ങു​​വി​​ല ഉ​​പേ​​ക്ഷി​​ക്കാ​​ൻ ര​​ഹ​​സ്യ​നീ​​ക്കം ന​​ട​​ത്തു​​ന്ന​​തെ​​ന്നും ഇ​​വ​​ർ പ​​റ​​ഞ്ഞു.