സ്ത്രീകൾക്കായി നൂതന പദ്ധതിയുമായി വാ​ഴൂ​ർ പ​ഞ്ചാ​യ​ത്ത്
Sunday, September 20, 2020 11:34 PM IST
ക​​റു​​ക​​ച്ചാ​​ൽ: സ്ത്രീ​ക​ൾ​ക്കാ​യി നൂ​ത​ന പ​ദ്ധ​തി​യു​മാ​യി വാ​​ഴൂ​​ർ പ​​ഞ്ചാ​​യ​​ത്ത്. ആ​​ർ​​ത്ത​​വ സ​​മ​​യ​​ത്ത് സ്ത്രീ​​ക​​ൾ അ​​നു​​ഭ​​വി​​ക്കു​​ന്ന ബു​​ദ്ധി​​മു​​ട്ടു​​ക​​ൾ​​ക്ക് പ​​രി​​ഹാ​​രം ക​​ണ്ടെ​​ത്തു​​ക​​യാ​​ണ് പ​ദ്ധ​തി​യു​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നാ​യി സം​​സ്ഥാ​​ന​​ത്ത് ആ​​ദ്യ​​മാ​​യി വ​​നി​​താ ക്ഷേ​​മ പ​​ദ്ധ​​തി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി മെ​​ൻ​​സ്ട്രു​​വ​​ൽ ക​​പ്പു​​ക​​ൾ വി​​ത​​ര​​ണം ചെ​​യ്യാ​​നു​​ള്ള ഒ​​രു​​ക്ക​​ത്തി​​ലാ​​ണ് ഇ​​വ​​ർ.

സാ​​നി​​റ്റ​​റി പാ​​ഡു​​ക​​ൾ​​ക്കു പ​​ക​​ര​​മാ​​യി സ്ത്രീ​​ക​​ൾ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന മെ​​ൻ​​സ്ട്രു​​വ​​ൽ ക​​പ്പ് എ​​ന്ന ന​​വീ​​ന ആ​​ശ​​യം സാ​​ധാ​​ര​​ണ​​ക്കാ​​രാ​​യ സ്ത്രീ​​ക​​ളി​​ൽ എ​​ത്തി​​ക്കു​​ക​​യാ​​ണ് പ​​ദ്ധ​​തി​​യു​​ടെ ല​​ക്ഷ്യം. 2020 -21 വാ​​ർ​​ഷി​​ക പ​​ദ്ധ​​തി​​യി​​ലാ​​ണ് വ്യ​​ത്യ​​സ്ഥ​​മാ​​ർ​​ന്ന പ​​രി​​പാ​​ടി​​ക്കു തു​​ട​​ക്കം കു​​റി​​ക്കു​​ന്ന​​ത്. പാ​​ഡി​​നു പ​​ക​​ര​​മാ​​യി ഉ​​പ​​യോ​​ഗി​​ക്കാ​​വു​​ന്ന ക​​പ്പു​​ക​​ൾ 10 വ​​ർ​​ഷ​​ത്തോ​​ളം ക​​ഴു​​കി ഉ​​പ​​യോ​​ഗി​​ക്കാം. ആ​​ദ്യ​ഘ​​ട്ട​​ത്തി​​ൽ പ​​ഞ്ചാ​​യ​​ത്തി​​ലെ 400 സ​​ത്രീ​​ക​​ൾ​​ക്കാ​​ണ് മെ​​ൻ​​ട്രു​​വ​​ൽ ക​​പ്പു​​ക​​ൾ വി​​ത​​ര​​ണം ചെ​​യ്യു​​ന്ന​​ത്. ബോ​​ധ​​വ​​ത്ക​​ര​​ണ​​ത്തി​​നും വി​​ത​​ര​​ണ​​ത്തി​​നു​​മാ​​യി ര​​ണ്ടു​​ല​​ക്ഷം രൂ​​പ​​യോ​​ള​​മാ​​ണ് ചെ​​ല​​വ​​ഴി​​ക്കു​​ന്ന​​ത്.
2018-19 ൽ ​​തി​​രു​​വ​​ന​​ന്ത​​പു​​രം സ​​ഖി വി​​മ​​ൻ​​സ് സെ​​ന്‍റ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ വാ​​ഴൂ​​രി​​ൽ സ്ത്രീ ​​പ​​ദ​​വി പ​​ഠ​​നം ന​​ട​​ത്തി​​യി​​രു​​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കോ​ -​ഓ​ർ​​ഡി​​നേ​​റ്റ​​ർ ജി.​ ​ര​​ജി​​ത, ഐ​​സി​​ഡി​​എ​​സ് സൂ​​പ്പ​​ർ​​വൈ​​സ​​ർ അ​​നു മാ​​ത്യു, ജെ​​യ്മി ജേ​​ക്ക​​ബ് എ​​ന്നി​​വ​​ർ കു​​ടും​​ബ​​ശ്രീ​​യു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ​ റി​​പ്പോ​​ർ​​ട്ട് ത​​യാ​​റാ​​ക്കി​. ഇ​​തി​​ലെ വി​​വ​​ര​​ങ്ങ​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​മാ​​ണ് മെ​​ൻ​​ട്രു​​വ​​ൽ ക​​പ്പ് എ​​ന്ന ആ​​ശ​​യം പ്ര​​ച​​രി​​പ്പി​​ക്കാ​​ൻ പ​​ഞ്ചാ​​യ​​ത്ത് ഭ​​ര​​ണ​​സ​​മി​​തി​​ക്ക് പ്ര​​ചോ​​ദ​​ന​​മാ​​യ​​ത്. പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് എ​​സ്. പു​​ഷ്ക​​ലാ​​ദേ​​വി, ജി​​ല്ലാ ആ​​ശു​​പ​​ത്രി ആ​​ർ​​എം​​എ ഡോ. ​​ഭാ​​ഗ്യ​​ശ്രീ, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി ഗൈ​​നോ​​ക്കോ​​ള​​ജി​​സ്റ്റ് ഡോ. ​​അ​​രു​​ണ്‍​കു​​മാ​​ർ എ​​ന്നി​​വ​​രു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ പ​​ഞ്ചാ​​യ​​ത്തി​​ലു​​ട​​നീ​​ളം സ്ത്രീ​​ക​​ൾ​​ക്കാ​​യി ബോ​​ധ​​വ​​ത്ക​​ര​​ണ പ​​രി​​പാ​​ടി​​ക​​ൾ ഒ​​രു​​ക്കും. സം​​സ്ഥാ​​ന​​ത്ത് ആ​​ദ്യ​​മാ​​യി പ​​ദ്ധ​​തി തു​​ക ഉ​​പ​​യോ​​ഗി​​ച്ച് മെ​​ൻ​​ട്രു​​വ​​ൽ ക​​പ്പ് വി​​ത​​ര​​ണം ചെ​​യ്യു​​ന്നു എ​​ന്ന അ​​പൂ​​ർ​​വ​​ത​​യാ​​ണ് പ​​ദ്ധ​​തി​​ക്കു​​ള്ള​​ത്.