പാ​സ്റ്റ​ർ ച​മ​ഞ്ഞ് ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്: പ്രതി പിടിയിൽ
Friday, September 18, 2020 11:32 PM IST
ചി​ങ്ങ​​വ​​നം: പാ​​സ്റ്റ​​ർ ച​​മ​​ഞ്ഞ് ന്യൂ​​സി​​ല​​ാൻഡ് ജോ​​ലി വാ​ഗ്ദാ​നം ചെ​യ്തു പ​​ല​​രി​​ൽ​നി​​ന്നു ല​​ക്ഷ​​ങ്ങ​​ൾ വാ​​ങ്ങി മു​​ങ്ങി ന​​ട​​ന്ന പ്ര​​തി​​യെ ചി​​ങ്ങ​​വ​​നം പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു.
ച​ങ്ങ​​നാ​​ശേ​​രി, പെ​​രു​​ന്ന, കാ​​ഞ്ഞി​​ര​​ത്തും​​മൂ​​ട് ജ​​യ​​കു​​മാ​​ർ(53)​​നെ​​യാ​​ണ് കോ​​ട്ട​​യം ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫി​​ന് കി​​ട്ടി​​യ ര​​ഹ​​സ്യ വി​​വ​​ര​​ത്തെ​ത്തു​​ട​​ർ​​ന്ന് ചി​​ങ്ങ​​വ​​നം സ്റ്റേ​​ഷ​​ൻ ഹൗ​​സ് ഓ​​ഫീ​​സ​​ർ ബി​​ൻ​​സ് ജോ​​സ​​ഫി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘം പ​​ത്ത​​നം​​തി​​ട്ട ഏ​​നാ​​ത്തി​​ൽ​നി​​ന്ന് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.
പ​ള്ളം സ്വ​​ദേ​​ശി​​ക​​ളാ​​യ മൂ​​ന്നു പേ​​രി​​ൽ​നി​​ന്നാ​​യി ആ​​റ​​ര ല​​ക്ഷം രൂ​​പ വി​​ദേ​​ശ​​ത്ത് ജോ​​ലി ന​​ൽ​​കാ​​മെ​​ന്ന് ധ​​രി​​പ്പി​​ച്ച് വാ​​ങ്ങി ക​​ബ​​ളി​​ച്ച് ന​​ട​​ക്കു​​ക​​യാ​​യി​​രു​​ന്നു പ്ര​​തി. ഇ​​തേ​ത്തു​​ട​​ർ​​ന്ന് ക​​ഴി​​ഞ്ഞ ഫെ​​ബ്രു​​വ​​രി​​യി​​ൽ ഇ​​വ​​ർ കൊ​​ടു​​ത്ത പ​​രാ​​തി​​യി​​ൽ അ​​ന്വേ​​ഷ​​ണം ന​​ട​​ക്കു​​ന്ന​​തി​​നി​​ടെ ഒ​​ളി​​വി​​ൽ പോ​​കു​​ക​​യാ​​യി​​രു​​ന്നു. മൊ​​ബൈ​​ൽ സി​​മ്മു​​ക​​ൾ മാ​​റി മാ​​റി ഉ​​പ​​യോ​​ഗി​​ച്ച് ന​​ട​​ന്ന പ്ര​​തി പി​​ന്നീ​​ട് വേ​​ല​​ക്കാ​​രി​​യു​​ടെ ഫോ​​ണി​​ൽ​നി​​ന്നു​​മാ​​ണ് വി​​ളി​​ച്ചി​​രു​​ന്ന​​ത്. ജോ​​ലി ല​​ഭി​​ക്കു​​ന്ന​​തി​​നാ​​യി എ​​റ​​ണാ​​കു​​ള​​ത്ത് മെ​​ഡി​​ക്ക​​ൽ എ​​ടു​​പ്പി​​ക്കു​​ക​​യും പാ​​സ്പോ​​ർ​​ട്ട് വാ​​ങ്ങി ന്യൂ​​സി​​ലാ​​ൻ​​ഡി​​ലേ​​ക്കു പോ​​കു​​ന്ന​​തി​​നാ​​യി എ​​ല്ലാം ത​​ര​​പ്പെ​​ടു​​ത്തി ത​​രാ​​മെ​​ന്നും വി​​ശ്വ​​സി​​പ്പി​​ച്ച് പ​​ണ​​വു​​മാ​​യി ക​​ട​​ന്നു ക​​ള​​യു​​ക​​യാ​​യി​​രു​​ന്നു.
മ​​റ്റു ജി​​ല്ല​​ക​​ളി​​ലും സ​​മാ​​ന​​മാ​​യ ത​​ട്ടി​​പ്പ് ന​​ട​​ത്തി​​യി​​രു​​ന്ന​​താ​​യി വി​​വ​​ര​​മു​​ണ്ട്. വ​​ർ​​ഷ​​ങ്ങ​​ളാ​​യി ക​​ക്കാ​​ട്ടു​​ക​​ട​​വി​​ൽ ശാ​​ന്തി ജോ​​ലി​​യും പി​​ന്നീ​​ട് എം​​ആ​​ർ​​എ​​ഫി​​ൽ സെ​​ക്യൂ​​രി​​റ്റി ജീ​​വ​​ന​​ക്കാ​​ര​​നാ​​യും ജോ​​ലി നോ​​ക്കി​​യി​​രു​​ന്ന പ്ര​​തി​​യെ ഭാ​​ര്യ​​യും കു​​ട്ടി​​ക​​ളും വീ​​ട്ടി​​ൽ നി​​ന്നും പു​​റ​​ത്താ​​ക്കി​​യി​​ട്ടു​​ള്ള​​താ​​യി ചി​​ങ്ങ​​വ​​നം പോ​​ലീ​​സ് പ​​റ​​ഞ്ഞു.
ഏ​​നാ​​ത്തി​​ൽ മ​​റ്റൊ​​രാ​​ളു​​ടെ വീ​​ട്ടി​​ൽ ഒ​​ളി​​വി​​ൽ താ​​മ​​സി​​ച്ചു വ​​രി​​ക​​യാ​​യി​​രു​​ന്ന ഇ​​യാ​​ളെ ത​​ന്ത്ര​​പ​​ര​​മാ​​യി പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു.
എ​​സ്ഐ​​മാ​​രാ​​യ വി​​പി​​ൻ ച​​ന്ദ്ര​​ൻ, കെ.​​കെ. സു​​രേ​​ഷ്, സി​​പി​​ഒ​​മാ​​രാ​​യ ഡെ​​ന്നി പി. ​​ജോ​​യി, മ​​നോ​​ജ് കു​​മാ​​ർ എ​​ന്നി​​വ​​രും അ​​ന്വേ​​ഷ​​ണ സം​​ഘ​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്നു. പ്ര​​തി​​യെ ഇ​​ന്ന് കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കും.