ലോട്ടറി വിൽപ്പനക്കാരനെ ആക്രമിച്ച് പണവും ടിക്കറ്റും തട്ടിയെടുത്തു
Tuesday, September 15, 2020 11:25 PM IST
ക​​റു​​ക​​ച്ചാ​​ൽ: ബൈ​​ക്കി​​ലെ​​ത്തി​​യ സം​​ഘം ലോ​​ട്ട​​റി ക​​ച്ച​​വ​​ട​​ക്കാ​​ര​​നെ ആ​​ക്ര​​മി​​ച്ച് പ​​ണ​​വും ടി​​ക്ക​​റ്റും ത​​ട്ടി​​യെ​​ടു​​ത്തു. നെ​​ടും​​കു​​ന്നം മോ​​ജി​​ൻ​​ ഭ​​വ​​നി​​ൽ മോ​​ഹ​​ന​​നെ(50)​​യാ​​ണ് ആ​​ക്ര​​മി​​ച്ച​​ത്.
ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം നാ​​ല​​ര​​യോ​​ടെ ക​​റു​​ക​​ച്ചാ​​ൽ - മ​​ണി​​മ​​ല റോ​​ഡി​​ൽ നെ​​ടും​​കു​​ന്നം ഗ​​വ​. ഹൈ​​സ്കൂ​​ളി​​നു​​സ​​മീ​​പ​​മാ​​യി​​രു​​ന്നു സം​​ഭ​​വം. ക​​റു​​ക​​ച്ചാ​​ലി​​ൽ​​നി​​ന്നു നെ​​ടും​​കു​​ന്നം ഭാ​​ഗ​​ത്തേ​​ക്കു​​ പോ​​കു​ക​യാ​യി​രു​ന്ന മോ​​ഹ​​ന​​ന്‍റെ സ​​മീ​​പം ബൈ​​ക്ക് നി​​ർ​​ത്തി​​യ​ സം​ഘം ഇ​വ​രി​ൽ ഒ​രാ​ളു​ടെ സ​ഹോ​ദ​രി​യോ​ട് മോ​ഹ​ന​ൻ അ​​പ​​മ​​ര്യാ​​ദ​​യാ​​യി പെ​​രു​​മാ​​റി​​യെ​ന്ന് ആ​രോ​പി​ച്ച് മോ​ഹ​ന​നെ റോ​​ഡ​​രി​​കി​​ലേ​​ക്കു ത​​ള്ളി​​യി​​ടു​​ക​യും കൈ​​വ​​ശ​​മു​​ണ്ടാ​​യി​​രു​​ന്ന ബാ​​ഗ് ത​​ട്ടി​​യെ​​ടു​​ത്ത​​ശേ​​ഷം ബൈ​​ക്കി​​ൽ ര​​ക്ഷ​​പ്പെടു​ക​യു​മാ​യി​രു​ന്നു.
ബാ​​ഗി​​നു​​ള്ളി​​ൽ എ​​ണ്ണാ​​യി​​രം രൂ​​പ​​യു​​ടെ ടി​​ക്ക​​റ്റു​​ക​​ളും 1500 രൂ​​പ​​യും ഉ​​ണ്ടാ​​യി​​രു​​ന്നു. സം​​ഭ​​വ​​ത്തി​​ൽ ക​​റു​​ക​​ച്ചാ​​ൽ പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കി.