കു​റ​ഞ്ഞ വി​ല​യു​ള്ള മു​ദ്ര​പ​ത്ര​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ധ​ർ​ണ
Tuesday, September 15, 2020 11:25 PM IST
ച​​ങ്ങ​​നാ​​ശേ​​രി: 20, 50, 100 രൂ​​പാ മു​​ദ്ര​​പ​​ത്ര​​ങ്ങ​​ൾ ല​​ഭ്യ​​മ​​ല്ലാ​​ത്ത​​തു​​മൂ​​ലം സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ​​ക്ക് അ​​പേ​​ക്ഷി​​ക്കു​​വാ​​നും വാ​​ട​​ക​​ക്ക​​രാ​​ർ തു​​ട​​ങ്ങി​​യ ഇ​​ട​​പാ​​ടു​​ക​​ൾ ന​​ട​​ത്താ​​നും ബു​​ദ്ധി​​മു​​ട്ടു​​ന്ന​​താ​​യി പ​​രാ​​തി. ഇ​​തു​​സം​​ബ​​ന്ധി​​ച്ച് സാ​​ധാ​​ര​​ണ ജ​​ന​​ങ്ങ​​ൾ​​ക്ക് ഉ​​ണ്ടാ​​കു​​ന്ന ബു​​ദ്ധി​​മു​​ട്ടു​​ക​​ൾ പ​​രി​​ഹ​​രി​​ക്കു​​വാ​​ൻ ആ​​വ​​ശ്യ​​മാ​​യ ന​​ട​​പ​​ടി​​ക​​ൾ അ​​ടി​​യ​​ന്ത​​ര​​മാ​​യി സ്വീ​​ക​​രി​​ക്ക​​ണ മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് കേ​​ര​​ളാ കോ​​ണ്‍​ഗ്ര​​സ് -ജേ​​ക്ക​​ബ് ച​​ങ്ങ​​നാ​​ശേ​​രി നി​​യോ​​ജ​​ക മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ സ​​ബ് ട്ര​​ഷ​​റി​​ക്കു മു​​ൻ​​പി​​ൽ ധ​​ർ​​ണ ന​​ട​​ത്തി.
നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് അ​​ജോ പോ​​ത്ത​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. വ​​ർ​​ക്കിം​​ഗ് ക​​മ്മി​​റ്റി​​യം​​ഗം ജോ​​മോ​​ൻ തോ​​മ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സം​​സ്ഥാ​​ന ക​​മ്മി​​റ്റി​​യം​​ഗം ജ​​യിം​​സ് ക​​ലാ​​വ​​ട​​ക്ക​​ൻ, സ​​ണ്ണി ചാ​​മ​​പ്പ​​റ​​ന്പി​​ൽ, വ​​ർ​​ഗീ​​സ് വ​​ട​​ക്കേ​​ട​​ത്ത്, രാ​​ജു മം​​ഗ​​ലം, ബി​​ജു പ​​ള്ള​​ത്തേ​​ട്ട്, സ​​ജി മ​​റ്റ​​ത്തി​​ൽ, ആ​​ൽ​​ഫി സ​​ജി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.