ത​ക​ർ​ന്നുവീ​ഴാ​റാ​യ ല​യ​ങ്ങ​ളി​ൽ അ​ന്തി​യു​റ​ങ്ങി തൊ​ഴി​ലാ​ളി​ക​ൾ
Tuesday, September 15, 2020 9:50 PM IST
മു​ണ്ട​ക്ക​യം: കാ​ല​പ്പ​ഴ​ക്ക​ത്താ​ല്‍ ത​ക​ര്‍​ന്ന ല​യ​ത്തി​ല്‍ അ​ന്തി​യു​റ​ങ്ങി എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി​ക​ള്‍.
പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്തി​ലെ ടി​ആ​ര്‍ ആ​ൻ​ഡ് ടി ​ക​മ്പ​നി​യി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് ദു​രി​ത പൂ​ര്‍​ണ​മാ​യ ജീ​വി​തം ത​ള്ളി നീ​ക്കു​ന്ന​ത്. നൂ​റ്റാ​ണ്ടു​ക​ള്‍ പ​ഴ​ക്ക​മു​ള​ള എ​സ്റ്റേ​റ്റ് ല​യ​ങ്ങ​ളി​ലാ​ണ് ഇ​വി​ടെ തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്ന​ത്. പ​തി​റ്റാ​ണ്ടു​ക​ളാ​യി ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ളും കൊ​ച്ചു​മ​ക്ക​ളു​മെ​ല്ലാം ഈ ​ല​യ​ത്തി​ലെ ഒ​റ്റ​മു​റി​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്.

ഭാ​ര്യാ ഭ​ര്‍​ത്താ​ക്ക​ന്‍​മാ​രെ മാ​ത്ര​മു​ദ്ദേ​ശി​ച്ച് സാ​യി​പ്പു​മാ​ര്‍ നി​ര്‍​മാ​ണം ന​ട​ത്തി​യ​താ​ണ​ങ്കി​ല്‍ കു​ടും​ബ​വും കൂ​ട്ടു​കു​ടും​ബ​വു​മാ​യെ​ല്ലാം വ​ള​ര്‍​ന്ന​പ്പോ​ഴും ല​യ​ങ്ങ​ളു​ടെ മാ​തൃ​ക​യ്ക്കു മാ​റ്റ​മു​ണ്ടാ​യി​ല്ല. ഒ​രു നൂ​റ്റാ​ണ്ടി​ല​ധി​കം പ​ഴ​ക്ക​മു​ള​ള കെ​ട്ടി​ട​ത്തി​ന്‍റെ മേ​ല്‍​ക്കൂ​ര മി​ക്ക​തി​ന്‍റെ​യും ത​ക​ര്‍​ന്നു താ​ഴെ വീ​ണി​ട്ടും പു​തു​ക്കിപ്പണി​യു​ന്ന​തി​നോ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തു​ന്ന​തി​നോ മാ​നേ​ജ്‌​മെ​ന്‍റ് ത​യാ​റാ​വു​ന്നി​ല്ലെ​ന്നു തൊ​ഴി​ലാ​ളി​ക​ള്‍ കു​റ്റ​പ്പെ​ടു​ത്തി.

ക​ല്ലും മ​ണ്ണും ഉ​പ​യോ​ഗി​ച്ചു നി​ർ​മി​ച്ച ഭി​ത്തി​ക​ളും പ​ഴ​യ മോ​ഡ​ൽ ഓ​ടു​ക​ള്‍ ന​ശി​ച്ച് മേ​ല്‍​ക്കൂ​ര​യു​മെ​ല്ലാം ഇ​ടി​ഞ്ഞു വീ​ഴാ​റാ​യി​രി​ക്കു​ക​യാ​ണ്. തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തേ​ണ്ട തോ​ട്ട​ത്തി​ലെ ട്രേ​ഡ് യൂ​ണി​യ​നു​ക​ളും തൊ​ഴി​ലാ​ളി​ക​ളെ തി​രി​ഞ്ഞു നോ​ക്കാ​റി​ല്ലെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്.

ഇ​തേ എ​സ്റ്റേ​റ്റു ല​യ​ത്തി​ല്‍ ത​ന്നെ​യാ​ണ് ചി​ല അ​ങ്ക​ണ​വാ​ടി​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കാ​റ്റും മ​ഴ​യും വ​രു​മ്പോ​ള്‍ കു​ട്ടി​ക​ളു​മാ​യി സ​മീ​പ ല​യ​ങ്ങ​ളി​ല്‍ അ​ഭ​യം തേ​ടേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ര്‍.