കോ​ട്ട​യ​ത്ത് 160 ദു​രി​താ​ശ്വാ​സ​ക്യാ​ന്പു​ക​ൾ
Tuesday, August 11, 2020 11:04 PM IST
കോ​​ട്ട​​യം: വെ​​ള്ള​​പ്പൊ​​ക്ക​​ത്തെ തു​​ട​​ർ​​ന്ന് കോ​​ട്ട​​യം താ​​ലൂ​​ക്കി​​ൽ ആ​​രം​​ഭി​​ച്ച ക്യാ​​ന്പു​​ക​​ളു​​ടെ എ​​ണ്ണം 160 ആ​​യി. വി​​വി​​ധ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലെ 1480 കു​​ടും​​ബ​​ങ്ങ​​ളി​​ലെ 4312 അം​​ഗ​​ങ്ങ​​ളാ​​ണ് ക്യാ​​ന്പി​​ലു​​ള്ള​​ത്.
1858 പു​​രു​​ഷ​​ൻ​​മാ​​രും 1884 സ​​ത്രീ​​ക​​ളും 570 കു​​ട്ടി​​ക​​ളും ഉ​​ൾ​​പ്പെ​​ടു​​ന്നു. 60 വ​​യ​​സി​​നു മു​​ക​​ളി​​ലു​​ള്ള​​വ​​ർ 487 പേ​​രു​​ണ്ട്. ഹോം ​​ക്വാ​​ന്‍റൈ​​നി​​ലു​​ള്ള എ​​ട്ടു​പേ​​രെ പ്ര​​ത്യേ​​ക വി​​ഭാ​​ഗ​​ത്തി​​ലാ​​ണ് താ​​മ​​സി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ര​​ണ്ട് ഗ​​ർ​​ഭി​​ണി​​ക​​ളും ക്യാ​ന്പി​​ലു​​ണ്ട്.

കു​റ​വി​ല​ങ്ങാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന വി​പു​ല​പ്പെ​ടു​ത്തി

കു​റ​വി​ല​ങ്ങാ​ട്: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് നി​ർ​ണ​യ​ത്തി​നു​ള്ള ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന വി​പു​ല​പ്പെ​ടു​ത്തി. ആ​ഴ്ച​യി​ൽ മൂന്നു ദി​വ​സം പ​രി​ശോ​ധ​ന ന​ട​ത്തും. ഇ​ന്ന് 40 പേ​രെ പ​രി​ശോ​ധി​ക്കാ​നാ​ണ് ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തി​യി​ട്ടു​ള്ള​ത്. തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന. ഇ​ന്ന് പ​ള്ളി​ക്ക​വ​ല​യി​ലു​ള്ള വ്യാ​പാ​രി​ക​ളോ​ട് പ​രി​ശോ​ധ​ന​യ്ക്ക് എ​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
കോ​ഴാ​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഇ​യാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രെ​യും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കും. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും ആ​രും പോ​സി​റ്റീ​വാ​യി​ല്ലെ​ന്ന വ​ലി​യ ആ​ശ്വാ​സ​ത്തി​ലാ​ണ് നാ​ട്.