ച​ങ്ങ​നാ​ശേ​രി ന​ഗ​ര​ത്തി​ൽ പോ​ലീ​സി​ന്‍റെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Thursday, August 6, 2020 11:41 PM IST
ച​​ങ്ങ​​നാ​​ശേ​​രി: കോ​​വി​​ഡ് രോ​​ഗ വ്യാ​​പ​​ന​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ മാ​​ർ​​ക്ക​​റ്റ് റോ​​ഡി​​ലും സ​​മീ​​പ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും വാ​​ഹ​​ന​​ഗ​​താ​​ഗ​​ത​​ത്തി​​ന് നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​താ​​യി ച​​ങ്ങ​​നാ​​ശേ​​രി പോ​​ലീ​​സ് അ​​റി​​യി​​ച്ചു.
പ്ര​​ദേ​​ശ​​ത്ത് അ​​ന​​ധി​​കൃ​​ത​​മാ​​യി വാ​​ഹ​​ന​​ങ്ങ​​ൾ പാ​​ർ​​ക്ക് ചെ​​യ്യു​​ക​​യോ അ​​നാ​​വ​​ശ്യ സ​​ന്ദ​​ർ​​ശ​​ന​​ങ്ങ​​ൾ ന​​ട​​ത്തു​​ന്ന​​താ​​യോ ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ടാ​​ൽ ഈ ​​വാ​​ഹ​​ന ഉ​​ട​​മ​​ക​​ൾ​​ക്കും വ്യ​​ക്തി​​ക​​ൾ​​ക്കു​​മെ​​തി​​രെ ക​​ർ​​ശ​​ന​​മാ​​യ നി​​യ​​മ ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കു​​ന്ന​​താ​​യി​​രി​​ക്കു​​മെ​​ന്നും പോ​​ലീ​​സ് അ​​റി​​യി​​ച്ചു.
വ്യാ​​പാ​​രി​​ക​​ൾ ക​​ഴി​​യു​​ന്ന​​ത്ര ഹോം ​​ഡെ​​ലി​​വ​​റി പ്രോ​​ത്സാ​​ഹി​​പ്പി​​ക്ക​​ണ​​മെ​​ന്നും വാ​​ഹ​​ന​​ങ്ങ​​ൾ ക​​ഴി​​യു​​ന്ന​​ത്ര വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ മു​​ൻ​​പി​​ൽ പാ​​ർ​​ക്ക് ചെ​​യ്യു​​ന്ന​​ത് ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്നും പോ​​ലീ​​സ് പ​​റ​​ഞ്ഞു.
മാ​​ർ​ക്ക​​റ്റി​​ൽ ച​​ര​​ക്കി​​റ​​ക്കു​​ന്ന ലോ​​റി​​ക​​ൾ സ​​മ​​യ​​ക്ര​​മം പാ​​ലി​​ക്കേ​​ണ്ട​​താ​​ണ്.