ന​ന്മ​യു​ടെ വീ​ടു​ക​ൾ നി​ർ​ധ​ന​ർ​ക്ക് ന​ൽ​കി വൈ​ദി​ക​നൊ​പ്പം ക​ണ​മ​ല ബാ​ങ്ക്
Tuesday, August 4, 2020 11:28 AM IST
ക​ണ​മ​ല: ദാ​നം ന​ല്‍​കു​ന്ന​തൊ​ക്കെ പ​ബ്ലി​സി​റ്റി​യാ​ക്കു​ന്ന ഇ​ക്കാ​ല​ത്ത് ര​ണ്ട് നി​ര്‍​ധ​ന കു​ടും​ബ​ങ്ങ​ള്‍​ക്ക് ഒ​രു സ​ഹ​ക​ര​ണ ബാ​ങ്ക് സൗ​ജ​ന്യ​മാ​യി വീ​ടു​ക​ള്‍ നി​ര്‍​മി​ച്ച് ന​ല്‍​കി​യ​ത് അ​ധി​ക​മാ​രു​മ​റി​ഞ്ഞി​ല്ല. കൊ​ട്ടും കു​ര​വ​യും പൊ​തു​യോ​ഗ​വും ഫ്ലെ​ക്സ് ബോ​ര്‍​ഡു​ക​ളു​മി​ല്ലാ​തെ ല​ളി​ത​മാ​യാ​ണ് ആ ​ഹെ​റി​റ്റേ​ജ് വീ​ടു​ക​ളു​ടെ കൈ​മാ​റ്റം ന​ട​ന്ന​ത് നാ​ലു മാ​സം മു​മ്പ്.

ഈ ​പ്ര​വൃ​ത്തി​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ​താ​ക​ട്ടെ പാ​വ​ങ്ങ​ള്‍​ക്ക് വീ​ടു​ക​ള്‍ നി​ര്‍​മി​ച്ചു ന​ല്‍​കു​ന്ന​ത് ജീ​വി​ത നി​യോ​ഗം പോ​ലെ​യാ​യി ഏ​റ്റെ​ടു​ത്ത വൈ​ദി​ക​ന്‍. വീ​ടു​ക​ള്‍ നി​ര്‍​മി​ക്കാ​നു​ള്ള പ​ണം ക​ണ്ടെ​ത്തി​യ​താ​ക​ട്ടെ ബാ​ങ്ക് പ്ര​സി​ഡ​ന്‍റും ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളും ജീ​വ​ന​ക്കാ​രും അ​ഭ്യു​ദ​യ​കാം​ഷി​യും സ്വ​ന്തം വ​രു​മാ​ന​ത്തി​ന്‍റെ വി​ഹി​തം ചെ​ല​വി​ട്ട്.

നി​ർ​ധ​ന​രാ​യ ര​ണ്ട് കു​ടും​ബ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി വീ​ടു​നി​ർ​മി​ച്ചു ന​ൽ​കി കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ ആ​ദ്യ ബാ​ങ്കാ​യ ക​ണ​മ​ല സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്. ഇ​ടു​ക്കി നാ​ടു​കാ​ണി ഗ്രാ​മാ​ശ്ര​മം ഡ​യ​റ​ക്ട​ർ ഫാ. ​ജി​ജോ കു​ര്യ​ന്‍റ നേ​തൃ​ത്വ​ത്തി​ൽ എ​രു​ത്വാ​പ്പു​ഴ, മൂ​ല​ക്ക​യം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കി​യ​ത്.

കാ​ൻ​സ​ർ രോ​ഗം മൂ​ലം ക​ട​ത്തി​ലാ​യ ഒ​രാ​ളു​ടെ കു​ടും​ബ​ത്തി​നും പ്രാ​രാ​ബ്ദ​ങ്ങ​ളി​ൽ വ​ല​ഞ്ഞ വീ​ട്ട​മ്മ​യു​ടെ കു​ടും​ബ​ത്തി​നു​മാ​ണ് സ്വ​ന്തം വീ​ട് എ​ന്ന സ്വ​പ്നം ബാ​ങ്കി​ന്‍റെ​യും വൈ​ദി​ക​ന്‍റെ​യും പ​രി​ശ്ര​മ​ത്തി​ൽ യാ​ഥാ​ർ​ഥ്യ​മാ​യ​ത്.

പ​ല ത​വ​ണ അ​പേ​ക്ഷ​ക​ൾ ന​ൽ​കി​യി​ട്ടും സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളി​ൽ ഇ​ടം കി​ട്ടാ​തെ അ​ർ​ഹ​ത ഉ​ണ്ടാ​യി​ട്ടും ത​ഴ​യ​പ്പെ​ട്ട​വ​രാ​യി​രു​ന്നു ര​ണ്ട് കു​ടും​ബ​ങ്ങ​ളും. പ​ല​പ്പോ​ഴാ​യി സാ​മ്പ​ത്തി​ക പ്ര​യാ​സ​ങ്ങ​ൾ മൂ​ലം ബാ​ങ്കി​നെ സ​മീ​പി​ച്ചി​രു​ന്ന​തി​നാ​ൽ ഇ​രു കു​ടും​ബ​ങ്ങ​ളു​ടെ​യും സ​ങ്ക​ട​ങ്ങ​ൾ ബാ​ങ്ക​ധി​കൃ​ത​ർ അ​റി​ഞ്ഞു​കൊ​ണ്ടി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് വീ​ടു​ക​ൾ​ക്ക് ഇ​വ​ർ പോ​ലു​മ​റി​യാ​തെ ബാ​ങ്കി​ൽ ആ​ലോ​ച​ന തു​ട​ങ്ങി​യ​ത്.

കു​റ​ഞ്ഞ ചെ​ല​വി​ൽ ഈ​ടും ഉ​റ​പ്പു​മു​ള്ള പ്ര​കൃ​തി​സൗ​ഹൃ​ദ വീ​ടു​ക​ളാ​ണ് ഗ്രാ​മാ​ശ്ര​മം നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്. വീ​ടി​ന്‍റെ പു​റം ഭി​ത്തി​ക​ള്‍ കോ​ണ്‍​ക്രീ​റ്റ് ക​ട്ട​വ​ച്ചും ബാ​ക്കി സി​മ​ന്‍റ് ഫൈ​ബ​ര്‍ ബോ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ചു​മാ​ണു നി​ര്‍​മി​ക്കു​ന്ന​ത്.

ഇ​രു​മ്പു​പ​യോ​ഗി​ച്ചു മേ​ല്‍​ക്കൂ​ര നി​ര്‍​മി​ച്ച ശേ​ഷം പ​ഴ​യ ഓ​ടു​ക​ള്‍ വാ​ങ്ങി ക​ഴു​കി മേ​യു​ന്നു. മ​രം ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല. ഓ​രോ വീ​ടും ഒ​ന്നി​ല്‍ നി​ന്നു വ്യ​ത്യ​സ്ത​മാ​ണ്. ഉ​റ​പ്പും ഭം​ഗി​യും ത​നി​മ​യും സൂ​ക്ഷി​ച്ചു​കൊ​ണ്ടാ​ണ് നി​ര്‍​മി​തി.

ല​ളി​ത​മാ​യ ആ ​ഹെ​റി​റ്റേ​ജ് വീ​ടു​ക​ളു​ടെ കൈ​മാ​റ്റം നാ​ലു മാ​സം മു​മ്പ് ന​ട​ന്നു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റും ബോ​ർ​ഡം​ഗ​ങ്ങ​ളും ജീ​വ​ന​ക്കാ​രും ഒ​രു അ​ഭ്യു​ദ​യ​കാം​ഷി​യും സ്വ​ന്തം വ​രു​മാ​ന​ത്തി​ന്‍റെ വി​ഹി​തം ചെ​ല​വി​ട്ടാ​ണ് വീ​ടു​ക​ൾ നി​ർ​മി​ക്കാ​നു​ള്ള പ​ണം ക​ണ്ടെ​ത്തി​യ​ത്.

ര​ണ്ട് വീ​ടു​ക​ൾ​ക്കു​മാ​യി സി​റ്റിം​ഗ് ഫീ​സും ഹോ​ണ​റേ​റി​യ​വും ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ന​ൽ​കി​യ​പ്പോ​ൾ ബാ​ങ്കി​ലെ മു​ഴു​വ​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗ​ങ്ങ​ളും സി​റ്റിം​ഗ് ഫീ​സ് ന​ൽ​കി. ജീ​വ​ന​ക്കാ​ർ ത​ങ്ങ​ളു​ടെ ശ​മ്പ​ളം പ​കു​ത്തു​ന​ൽ​കി​യ​തോ​ടെ ഒ​രു വീ​ട് നി​ർ​മി​ക്കാ​ൻ പ​ണ​മാ​യി.

ബാ​ങ്കി​ന്‍റെ ഈ ​ന​ന്മ അ​റി​ഞ്ഞ ഒ​രു അ​ഭ്യു​ദ​യ​കാം​ഷി ഒ​രു വീ​ടി​ന്‍റെ മു​ഴു​വ​ൻ ചെ​ല​വും ഏ​റ്റു. അ​തോ​ടെ ര​ണ്ട് കു​ടും​ബ​ങ്ങ​ൾ​ക്കും വീ​ടു​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​വു​ക​യാ​യി​രു​ന്നു. സ​മ്പ​ന്ന​ർ ഒ​രു വീ​ട് നി​ർ​മി​ക്കാ​ൻ ചെ​ല​വി​ടു​ന്ന തു​കകൊ​ണ്ട് നൂ​റ് പാ​വ​ങ്ങ​ൾ​ക്ക് ഉ​റ​പ്പു​ള്ള വീ​ടു​ക​ൾ നി​ർ​മി​ക്കാ​മെ​ന്ന് ഗ്രാ​മാ​ശ്ര​മം പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.