കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ച ഗ​​ർ​​ഭി​​ണി​​ക​​ളെ പ​​രി​​പാ​​ലി​​ക്കു​​ന്ന​​തി​​ൽ വീ​​ഴ്ച​​യെ​​ന്ന്
Sunday, August 2, 2020 1:40 AM IST
കോ​​ട്ട​​യം: കോ​​ട്ട​​യം ജി​​ല്ലാ ആ​​ശു​​പ​​ത്രി​​യി​​ൽ കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ച ഗ​​ർ​​ഭി​​ണി​​ക​​ളെ പ​​രി​​പാ​​ലി​​ക്കു​​ന്ന​​തി​​ൽ അ​​ധി​​കൃ​​ത​​ർ​​ക്ക് വീ​​ഴ്ച​​യു​​ണ്ടാ​​യെ​​ന്ന് ആ​​രോ​​പ​​ണം. ക​​ഴി​​ഞ്ഞ ഞാ​​യ​​റാ​​ഴ്ച​​യാ​​ണ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​ച്ച ഗ​​ർ​​ഭി​​ണി​​ക്ക് കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ക്കു​​ന്ന​​ത്.

നാ​​ൽ​​പ​​തോ​​ളം ഗ​​ർ​​ഭി​​ണി​​ക​​ൾ ഉ​​ണ്ടാ​​യി​​രു​​ന്ന നാ​​ലാം വാ​​ർ​​ഡി​​ൽ അ​​ഡ്മി​​റ്റ് ചെ​​യ്തി​​രു​​ന്ന ഇ​​വ​​രെ ഫ​​ലം പോ​​സീ​​റ്റി​​വാ​​യ​​തോ​​ടെ പ്ര​​ത്യേ​​ക മു​​റി​​യി​​ലേ​​ക്ക് മാ​​റ്റി. ഇ​​വ​​രോ​​ടൊ​​പ്പം വാ​​ർ​​ഡി​​ലു​​ണ്ടാ​​യി​​രു​​ന്ന ചി​​ല​​രെ മാ​​ത്ര​​മാ​​ണ് കോ​​വി​​ഡ് പ​​രി​​ശോ​​ധ​​ന​​യ്ക്ക് അ​​യ​​ച്ച​​തെ​​ന്നും നി​​രീ​​ക്ഷ​​ണ​​ത്തി​​ലാ​​ക്കാ​​ൻ ആ​​ശു​​പ​​ത്രി വൃ​​ത്ത​​ങ്ങ​​ൾ ത​​യാ​​റാ​​യി​​ല്ലെ​​ന്നു​​മാ​​ണ് ആ​​രോ​​പ​​ണം.

ഇ​​വ​​രി​​ൽ ഭൂ​​രി​​ഭാ​​ഗം പേ​​രെ​​യും സി​​സേ​​റി​​യ​​നു വി​​ധേ​​യ​​രാ​​ക്കു​​ക​​യും മ​​റ്റു​​ള്ള​​വ​​രെ വീ​​ടു​​ക​​ളി​​ലേ​​ക്കു മ​​ട​​ക്കി അ​​യ​​ക്കു​​ക​​യും ചെ​​യ്തു. വ്യാ​​ഴാ​​ഴ്ച നാ​​ലാം വാ​​ർ​​ഡി​​ലു​​ണ്ടാ​​യി​​രു​​ന്ന അ​​മ്മ​​യ്ക്കും വെ​​ള്ളി​​യാ​​ഴ്ച മ​​റ്റൊ​​രു ഗ​​ർ​​ഭി​​ണി​​ക്കും കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു.

സി​​സേ​​റി​​യ​​നു വി​​ധേ​​യ​​യാ​​ക്കി​​യ ഗ​​ർ​​ഭി​​ണി​​യു​​ടെ കോ​​വി​​ഡ് പ​​രി​​ശോ​​ധ​​ന ഫ​​ലം വ​​രു​​ന്ന​​തി​​നു​​മു​​ന്പ് വി​​ദേ​​ശ​​ത്തു​​നി​​ന്നും അ​​ന്യ​​സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നും വ​​രു​​ന്ന ഗ​​ർ​​ഭി​​ണി​​ക​​ൾ​​ക്കാ​​യി ഒ​​രു​​ക്കി​​യ പ്ര​​ത്യേ​​ക വാ​​ർ​​ഡി​​ലേ​​ക്കു മാ​​റ്റി​​യി​​രു​​ന്നു. ഉ​​ച്ച​​യോ​​ടെ ഇ​​വ​​രു​​ടെ ഫ​​ലം പോ​​സീ​​റ്റി​​വാ​​യി.

ഇ​​തി​​നു​​ശേ​​ഷ​​മാ​​ണ് ഇ​​വ​​രെ നി​​രീ​​ക്ഷ​​ണ​​ത്തി​​ലേ​​ക്കു മാ​​റ്റി​​യ​​ത്. കോ​​വി​​ഡ് പോ​​സീ​​റ്റി​​വാ​​കു​​ന്ന ഗ​​ർ​​ഭി​​ണി​​ക​​ൾ​​ക്കാ​​യി പ്ര​​ത്യേ​​ക സൗ​​ക​​ര്യ​​ങ്ങ​​ൾ ആ​​ശു​​പ​​ത്രി​​യി​​ൽ ഒ​​രു​​ക്കു​​ന്നി​​ല്ലെ​​ന്നാ​​ണ് ആ​​രോ​​പ​​ണം.
ഇ​​തോ​​ടെ ഇ​​വി​​ടെ ജോ​​ലി​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന ഏ​​താ​​നും ആ​​രോ​​ഗ്യ​​പ്ര​​വ​​ർ​​ത്ത​​ക​​രെ ക്വാ​​റ​​ന്‍റൈ​നി​​ലാ​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണ്.