ഓ​​ണ്‍​ലൈ​​ൻ പഠനം: വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു പ്രത്യേക പാക്കേജിനു സർക്കാർ ഇടപെടണം
Saturday, August 1, 2020 11:57 PM IST
കോ​​ട്ട​​യം: വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ പ​​ഠ​​ന​​ത്തി​​ന് ഉ​​ദാ​​ര​​മാ​​യ നി​​ര​​ക്കി​​ൽ ഇ​​ന്‍റ​​ർ​​നെ​​റ്റ് ക​​ണ​​ക്ഷ​​നു​​ക​​ൾ ല​ഭ്യ​​മാ​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ ഇ​​ട​​പെ​​ട​​ലു​​ണ്ടാ​​ക​​ണ​​മെ​​ന്നു പ​​ര​​ക്കെ ആ​​വ​​ശ്യ​​മു​​യ​​ർ​​ന്നു. സ്കൂ​​ളു​​ക​​ൾ പൂ​​ർ​​ണ​​മാ​​യി അ​​ട​​ച്ചി​ടു​ക​യും പ​​ഠ​​ന​​വും പ​​രീ​​ക്ഷ​​യും ഓ​​ണ്‍​ലൈ​​നി​​ൽ തു​​ട​​രു​​ക​​യും ചെ​​യ്യു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ സാ​​ന്പ​​ത്തി​​ക പി​​ന്നാ​​ക്കാ​​വ​​സ്ഥ​​യി​​ലു​​ള്ള കു​​ട്ടി​​ക​​ളു​​ടെ പ​​ഠ​​നം മു​​ട​​ങ്ങു​​മെ​​ന്ന ആ​​ശ​​ങ്ക ഉ​​യ​​രു​​ക​​യാ​​ണ്. ആ​​ദി​​വാ​​സി, പി​​ന്നാക്ക മേ​​ഖ​​ല​​ക​​ളി​​ൽ ഒ​​ട്ടേ​​റെ കു​​ട്ടി​​ക​​ൾ ഇ​​പ്പോ​​ഴും ഓ​​ണ്‍​ലൈ​​ൻ ക്ലാ​​സു​​ക​​ളി​​ൽ പ​​ഠ​​നം സ​​ജീ​​വ​​മാ​​ക്കി​​യി​​ട്ടി​​ല്ല.

കു​​ട്ടി​​ക​​ൾ​​ക്ക് പ​​ഠ​​ന​​ത്തി​​നാ​​യി ഉ​​ദാ​​ര​​നി​​ര​​ക്കി​​ൽ ഇ​​ൻ​​ർ​​നെ​​റ്റ് പാ​​ക്കേ​​ജ് ഏ​​ർ​​പ്പെ​​ടു​​ത്താ​​ൻ വി​​വി​​ധ മൊ​​ബൈ​​ൽ ഡേ​​റ്റാ ക​​ന്പ​​നി​​ക​​ൾ​​ക്ക് സ​​ർ​​ക്കാ​​ർ നി​​ർ​​ദേ​​ശം ന​​ൽ​​കു​​ന്നി​​ല്ലെ​​ങ്കി​​ൽ വ​​ലി​​യൊ​​രു വി​​ഭാ​​ഗം കു​​ട്ടി​​ക​​ളു​​ടെ​​യും പ​​ഠ​​നം മു​​ട​​ങ്ങും.

കോ​​വി​​ഡ് സാ​​ന്പ​​ത്തി​​ക മാ​​ന്ദ്യ​​ത്തി​​നു ന​​ടു​​വി​​ലും ലാ​​പ് ടോ​​പ്പു​​ക​​ൾ​​ക്ക് അ​​യ്യാ​​യി​​ര​​ത്തി​​ലേ​​റെ രൂ​​പ​​യു​​ടെ വ​​ർ​​ധ​​ന​യാ​ണ് വി​​വി​​ധ ക​​ന്പ​​നി​​ക​​ൾ വ​​രു​​ത്തി​​യ​​ത്. ടാ​​ബ്‌​ല​​റ്റ്, സ്മാ​​ർ​​ട്ട് ഫോ​​ണ്‍ എ​​ന്നി​​വ​​യു​​ടെ വി​​ല​​യി​​ലും വ​​ലി​​യ വ​​ർ​​ധ​​ന​വു​​ണ്ടാ​​യി. ഓ​​ണ്‍​ലൈ​​ൻ മാ​​ർ​​ക്ക​​റ്റിം​​ഗ് കോ​​വി​​ഡ് പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ നി​​ല​​ച്ച​​തി​​നാ​​ൽ വി​​ല​​ക്കു​​റ​​വി​​ൽ ഇ​​ത്ത​​രം ഇ​​ല​ക്‌​ട്രോ​‌​ണി​​ക് സാ​​ധ​​ന​​ങ്ങ​​ൾ വാ​​ങ്ങി​​യെ​​ടു​​ക്കാ​​നും ക​​ഴി​​യു​​ന്നി​​ല്ല. നി​​ല​​വി​​ൽ ബാ​​ങ്ക് ലോ​​ണെ​​ടു​​ത്താ​​ണ് പാ​​വ​​പ്പെ​​ട്ട കു​​ട്ടി​​ക​​ൾ ഇ​​ത്ത​​രം പ​​ഠ​​ന​​സാ​​മ​​ഗ്രി​​ക​​ൾ വാ​​ങ്ങി​​യി​​രി​​ക്കു​​ന്ന​​ത്. കെ​എ​സ്എ​​ഫ്ഇ വ​​ഴി ലാ​​പ്ടോ​​പ് വാ​​ങ്ങു​​ന്ന​​വ​​രും ഏ​​റെ​​യാ​​ണ്.

ചൈ​​ന​​യി​​ൽ​നി​​ന്നും ഇ​​റ​​ക്കു​​മ​​തി കു​​റ​​ഞ്ഞു എ​​ന്ന ന്യാ​​യ​​ത്തി​​ൽ ഇ​​ല​​ക്‌​ട്രോ​​ണി​​ക് സാ​​മ​​ഗ്രി​​ക​​ൾ​​ക്കു വി​​ല കു​​ത്ത​​നെ ഉ​​യ​​ർ​​ത്തി​​യ​​തി​​ന്‍റെ ആ​​ഘാ​​തം സാ​​ന്പ​​ത്തി​​ക പി​​ന്നാക്കാ​​വ​​സ്ഥ​​യി​​ലു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​ണ്. ഒ​​ന്നി​​ലേ​​റെ കു​​ട്ടി​​ക​​ൾ​​ക്കു വീ​​ടു​​ക​​ളി​​ൽ ഒ​​രേ​സ​​മ​​യം ക്ലാ​​സു​​ക​​ൾ വ​​രു​​ന്പോ​​ൾ ചെ​​റി​​യ ക്ലാ​​സു​​ക​​ളി​​ലെ കു​​ട്ടി​​ക​​ൾ ഓ​​ണ്‍​ലൈ​​ൻ ക്ലാ​​സു​​ക​​ളി​​ൽ​​നി​​ന്ന് വി​​ട്ടു​​നി​​ൽ​​ക്കേ​​ണ്ട സാ​​ഹ​​ച​​ര്യ​​മാ​​ണ്.
അ​​തേ​സ​​മ​​യം, ഒ​​ന്നി​​ലേ​​റെ​പ്പേ​​ർ ഒ​​രേ വീ​​ട്ടി​​ൽ പ്രൊ​​ഫ​​ഷ​​ണ​​ൽ കോ​​ഴ്സു​​ക​​ളി​​ലും ഉ​​യ​​ർ​​ന്ന ക്ലാ​​സു​​ക​​ളി​​ലും പ​​ഠി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​മു​​ണ്ടാ​​കു​​ന്പോ​​ൾ ഭാ​​രി​​ച്ച അ​​ധി​​ക​​ച്ചെ​​ല​​വാ​​ണ് പ​​ല വീ​​ടു​​ക​​ളി​​ലു​​മു​​ള്ള​​ത്.

സാ​​ന്പ​​ത്തി​​ക പി​​ന്നോ​​ക്കാ​​വ​​സ്ഥ നേ​​രി​​ടു​​ന്ന കു​​ട്ടി​​ക​​ൾ​​ക്കു പ​​ഠ​​നം ഭാ​​രി​​ച്ച ബാ​​ധ്യ​​ത​​യാ​​യി മാ​​റു​​ക​​യാ​​ണ്. ര​​ക്ഷി​​താ​​ക്ക​​ളു​​ടെ നി​​ല​​വി​​ലെ വ​​രു​​മാ​​ന​​ത്തി​​ൽ മൊ​​ബൈ​​ൽ ചാ​​ർ​​ജ് താ​​ങ്ങാ​​ൻ പ​​റ്റാ​​ത്ത സാ​​ഹ​​ച​​ര്യം. മാ​​സ പാ​​ക്കേ​​ജി​​ൽ ഇ​​ന്‍റ​​ർ​​നെ​​റ്റ് ക​​ണ​​ക്‌​ഷ​​നെ​​ടു​​ക്കു​​ന്പോ​​ൾ മോ​​ഡം ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള സാ​​മ​​ഗ്രി​​ക​​ൾ​​ക്കു നാ​​ലാ​​യി​​ര​​ത്തി​​ലേ​​റെ രൂ​​പ​ ചെ​​ല​​വു​​ണ്ട്. വി​​ക്‌​ടേ​​ഴ്സ് ചാ​​ന​​ൽ വ​​ഴി​​യു​​ള്ള ക്ലാ​​സു​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​തി​നു കേ​​ബി​​ൾ ക​​ണ​​ക്‌​ഷ​​നെ​​ടു​​ക്കു​​ന്ന​​തി​​ലും മാ​​സം​തോ​​റും പ​​ണം ന​​ൽ​​ക​​ണം.