തു​​ട​​രെ മ​​ഴ പെ​​യ്താ​​ൽ ജി​​ല്ല​​യി​​ൽ വെ​​ള്ള​​പ്പൊ​​ക്കം
Saturday, August 1, 2020 11:57 PM IST
കോ​​ട്ട​​യം: ഒ​​രു ദി​​വ​​സം തു​​ട​​രെ മ​​ഴ പെ​​യ്താ​​ൽ ജി​​ല്ല​​യി​​ൽ വെ​​ള്ള​​പ്പൊ​​ക്കം. റോ​​ഡു​​ക​​ളോ​​ടു ചേ​​ർ​​ന്ന കാ​​ന​​ക​​ളി​​ലും ഓ​​ട​​ക​​ളി​​ലും ചെ​​ളി നി​​റ​​ഞ്ഞാ​ണ് ക​​ഴി​​ഞ്ഞ​​യാ​​ഴ്ച ന​​ഗ​​ര​​ങ്ങ​​ളി​​ൽ വെ​​ള്ള​​ക്കെ​​ട്ട് രൂ​​പ​​പ്പെ​​ട്ട​​ത്. ചെ​​റി​​യ പ്ലോ​​ട്ടു​​ക​​ൾ അ​​ട​​ച്ചു കെ​​ട്ടി വീ​​ടു​​ക​​ൾ നി​​ർ​​മി​​ച്ച് ടൈ​​ലു​​ക​​ൾ പാ​​കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ വെ​​ള്ളം മ​​ണ്ണി​​ൽ താ​​ഴാ​​ൻ സാ​​ഹ​​ച​​ര്യ​​മി​​ല്ലാ​​താ​​യി.

തോ​​ടു​​ക​​ളു​​ടെ വീ​​തി കു​​റ​​ഞ്ഞു​​വ​​രു​​ന്ന​​തി​​നാ​​ൽ ഗ്രാ​​മ​​ങ്ങ​​ളി​​ൽ​​വ​​രെ പ്ര​​ള​​യ​​ക്കെ​​ടു​​തി പ​​തി​​വാ​​യി. കു​​ത്തി​​യൊ​​ഴു​​കു​​ന്ന വെ​​ള്ളം താ​​ഴ്ന്ന പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ കെ​​ട്ടി​​നി​​ൽ​​ക്കു​​ന്ന​​താ​​ൽ ഒ​​ട്ടേ​​റെ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ വെ​​ള്ള​​ക്കെ​​ട്ടു​​ക​​ൾ രൂ​​പ​​പ്പെ​​ടു​​ക​​യാ​​ണ്. കോ​​ടി​​ക​​ൾ മു​​ട​​ക്കി​​പ്പ​​ണി​​ത പു​​തി​​യ റോ​​ഡു​​ക​​ളി​​ലും സ്ഥി​​തി ഭി​​ന്ന​​മ​​ല്ല.