47 പ​​രി​​ശോ​​ധ​​നാഫ​​ല​​ങ്ങ​​ൾ‌കൂ​​ടി പോ​​സി​​റ്റീ​​വ്; 38 പേ​​ർ​​ക്ക് സ​​ന്പ​​ർ​​ക്കം മു​​ഖേ​​ന രോ​​ഗ​​ബാ​​ധ
Saturday, August 1, 2020 11:56 PM IST
കോ​​ട്ട​​യം: ജി​​ല്ല​​യി​​ൽ ഇ​​ന്നു ല​​ഭി​​ച്ച 861 സാ​​ന്പി​​ൾ പ​​രി​​ശോ​​ധ​​ന ഫ​​ല​​ങ്ങ​​ളി​​ൽ 47 എ​​ണ്ണം പോ​​സി​​റ്റീ​​വാ​​യി. ഇ​​തി​​ൽ 38 പേ​​ർ​​ക്കും സ​​ന്പ​​ർ​​ക്കം മു​​ഖേ​​ന​​യാ​​ണ് രോ​​ഗം ബാ​​ധി​​ച്ച​​ത്.

കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലെ റ​​സി​​ഡ​​ന്‍റ് ഡോ​​ക്ട​​റും വി​​ദേ​​ശ​​ത്തു​​നി​​ന്നെ​​ത്തി​​യ അ​​ഞ്ചു പേ​​രും സം​​സ്ഥാ​​ന​​ത്തി​​നു പു​​റ​​ത്തു​​നി​​ന്നെ​​ത്തി​​യ മൂ​​ന്നു പേ​​രും ആ​​ല​​പ്പു​​ഴ മു​​ഹ​​മ്മ സ്വ​​ദേ​​ശി​​യും ഇ​​ടു​​ക്കി തൊ​​ടു​​പു​​ഴ സ്വ​​ദേ​​ശി​​നി​​യും രോ​​ഗ​​ബാ​​ധി​​ത​​രി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു.

ഏ​​റ്റു​​മാ​​നൂ​​ർ മു​​നി​​സി​​പ്പാ​​ലി​​റ്റി​​യി​​ൽ വി​​ദേ​​ശ​​ത്തു​​നി​​ന്നും സം​​സ്ഥാ​​ന​​ത്തി​​ന് പു​​റ​​ത്തു​​നി​​ന്നു​​മാ​​യി എ​​ത്തി​​യ ആ​​റു പേ​​ർ ഉ​​ൾ​​പ്പെ​​ടെ ഒ​​ന്പ​​തു പേ​​ർ​​ക്ക് രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ചു. 57 പേ​​ർ രോ​​ഗ​​മു​​ക്ത​​രാ​​യി. ജി​​ല്ല​​ക്കാ​​രാ​​യ 557 പേ​​ർ കോ​​വി​​ഡ് ബാ​​ധി​​ച്ച് നി​​ല​​വി​​ൽ ചി​​കി​​ത്സ​​യി​​ലു​​ണ്ട്. ഇ​​തു​​വ​​രെ ജി​​ല്ല​​യി​​ൽ ആ​​കെ 1241 പേ​​ർ​​ക്ക് രോ​​ഗം ബാ​​ധി​​ച്ചു. 683 പേ​​ർ രോ​​ഗ​​മു​​ക്തി നേ​​ടി. ഇ​​ന്ന​​ലെ നി​​ർ​​ദേ​​ശി​​ക്ക​​പ്പെ​​ട്ട​​വ​​ർ ഉ​​ൾ​​പ്പെ​​ടെ ആ​​കെ 9385 പേ​​ർ ക്വാ​​റ​​ന്‍റൈനി​​ൽ ക​​ഴി​​യു​​ന്നു​​ണ്ട്. ഇ​​തു​​വ​​രെ 31834 സാ​​ന്പി​​ളു​​ക​​ൾ പ​​രി​​ശോ​​ധി​​ച്ചു. ഇ​​ന്നു മാ​​ത്രം 836 സാ​​ന്പി​​ളു​​ക​​ൾ പ​​രി​​ശോ​​ധ​​ന​​യ്ക്ക​​യ​​ച്ചു. 1016 സാ​​ന്പി​​ളു​​ക​​ളു​​ടെ പ​​രി​​ശോ​​ധ​​നാ ഫ​​ലം ല​​ഭി​​ക്കാ​​നു​​ണ്ട്.

രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച​​വ​​ർ

ആ​​രോ​​ഗ്യ പ്ര​​വ​​ർ​​ത്ത​​ക​​ൻ:
കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ റ​​സി​​ഡ​​ന്‍റ് ഡോ​​ക്ട​​ർ(29)

സ​​ന്പ​​ർ​​ക്കം മു​​ഖേ​​ന ബാ​​ധി​​ച്ച​​വ​​ർ:

അ​​തി​​ര​​ന്പു​​ഴ സ്വ​​ദേ​​ശി (28), അ​​തി​​ര​​ന്പു​​ഴ സ്വ​​ദേ​​ശി (57), അ​​തി​​ര​​ന്പു​​ഴ സ്വ​​ദേ​​ശി (50), അ​​തി​​ര​​ന്പു​​ഴ ശ്രീ​​ക​​ണ്ഠ​​മം​​ഗ​​ലം സ്വ​​ദേ​​ശി​​നി (83), അ​​യ്മ​​നം കു​​ട​​മാ​​ളൂ​​ർ സ്വ​​ദേ​​ശി (49), ഭ​​ര​​ണ​​ങ്ങാ​​നം സ്വ​​ദേ​​ശി (27), ച​​ങ്ങ​​നാ​​ശേ​​രി പു​​ഴ​​വാ​​ത് സ്വ​​ദേ​​ശി (65), ച​​ങ്ങ​​നാ​​ശേ​​രി മാ​​മ്മൂ​​ട് സ്വ​​ദേ​​ശി (22), ഏ​​റ്റു​​മാ​​നൂ​​ർ സ്വ​​ദേ​​ശി​​നി (40), ഏ​​റ്റു​​മാ​​നൂ​​ർ പേ​​രൂ​​ർ സ്വ​​ദേ​​ശി (41), ഏ​​റ്റു​​മാ​​നൂ​​ർ സ്വ​​ദേ​​ശി (18), ക​​ടു​​ത്തു​​രു​​ത്തി സ്വ​​ദേ​​ശി (48), ക​​ടു​​ത്തു​​രു​​ത്തി സ്വ​​ദേ​​ശി​​നി (58), കാ​​ണ​​ക്കാ​​രി ക​​ട​​പ്പൂ​​ർ സ്വ​​ദേ​​ശി (50), കോ​​ട്ട​​യം സ്വ​​ദേ​​ശി (23), കോ​​ട്ട​​യം സ്വ​​ദേ​​ശി (94), കോ​​ട്ട​​യം വേ​​ളൂ​​ർ സ്വ​​ദേ​​ശി (43), കോ​​ട്ട​​യം സ്വ​​ദേ​​ശി​​നി (22), മൂ​​ല​​വ​​ട്ടം സ്വ​​ദേ​​ശി (31), മൂ​​ല​​വ​​ട്ടം സ്വ​​ദേ​​ശി (35), കു​​മ​​ര​​കം സ്വ​​ദേ​​ശി​​നി (23), കു​​റി​​ച്ചി സ്വ​​ദേ​​ശി​​നി (88), കു​​റി​​ച്ചി സ്വ​​ദേ​​ശി​​നി (36), കു​​റി​​ച്ചി സ്വ​​ദേ​​ശി​​നി​​യാ​​യ പെ​​ണ്‍​കു​​ട്ടി (8), മാ​​ട​​പ്പ​​ള്ളി സ്വ​​ദേ​​ശി (29), മ​​ണ​​ർ​​കാ​​ട് സ്വ​​ദേ​​ശി​​നി (26), മ​​റ​​വ​​ന്തു​​രു​​ത്ത് സ്വ​​ദേ​​ശി​​നി​​യാ​​യ പെ​​ണ്‍​കു​​ട്ടി (10), മേ​​ലു​​കാ​​വ് സ്വ​​ദേ​​ശി (25, ആ​​ല​​പ്പു​​ഴ മു​​ഹ​​മ്മ സ്വ​​ദേ​​ശി​​നി (16), പാ​​ലാ സ്വ​​ദേ​​ശി (30), പ​​ന​​ച്ചി​​ക്കാ​​ട് കു​​ഴി​​മ​​റ്റം സ്വ​​ദേ​​ശി​​നി (28), പാ​​റ​​ത്തോ​​ട് സ്വ​​ദേ​​ശി (30), ഉ​​ദ​​യ​​നാ​​പു​​രം സ്വ​​ദേ​​ശി (27), വൈ​​ക്കം സ്വ​​ദേ​​ശി​​നി (26), വൈ​​ക്കം സ്വ​​ദേ​​ശി (34), വൈ​​ക്കം സ്വ​​ദേ​​ശി​​നി (46), വൈ​​ക്കം സ്വ​​ദേ​​ശി (34), തൊ​​ടു​​പു​​ഴ സ്വ​​ദേ​​ശി​​നി​​യാ​​യ പെ​​ണ്‍​കു​​ട്ടി (​ഒ​​ന്പ​​ത്).

വി​​ദേ​​ശ​​ത്തു​​നി​​ന്ന് വ​​ന്ന​​വ​​ർ:

ജൂ​​ലൈ 16ന് ​​സൗ​​ദി അ​​റേ​​ബ്യ​​യി​​ൽ​​നി​​ന്നെ​​ത്തി​​യ ച​​ങ്ങ​​നാ​​ശേ​​രി സ്വ​​ദേ​​ശി (55), ബ​​ഹ്റി​​നി​​ൽ​​നി​​ന്ന് ജൂ​​ലൈ 14ന് ​​എ​​ത്തി​​യ ഏ​​റ്റു​​മാ​​നൂ​​ർ പു​​ന്ന​​ത്തു​​റ സ്വ​​ദേ​​ശി​​നി (54), ദു​​ബാ​​യി​​ൽ​​നി​​ന്നും ജൂ​​ലൈ 15ന് ​​എ​​ത്തി​​യ ഏ​​റ്റു​​മാ​​നൂ​​ർ സ്വ​​ദേ​​ശി​​നി (28), യു​​കെ​​യി​​ൽ​​നി​​ന്നും ജൂ​​ലൈ 13ന് ​​എ​​ത്തി​​യ ഏ​​റ്റു​​മാ​​നൂ​​ർ സ്വ​​ദേ​​ശി​​നി (59), ദു​​ബാ​​യി​​ൽ​​നി​​ന്നും ജൂ​​ലൈ 13ന് ​​എ​​ത്തി​​യ ക​​ടു​​ത്തു​​രു​​ത്തി സ്വ​​ദേ​​ശി (28).

മ​​റ്റു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്ന് വ​​ന്ന​​വ​​ർ:

ജൂ​​ലൈ 28ന് ​​ബാം​​ഗ്ലൂ​​രി​​ൽ​​നി​​ന്നെ​​ത്തി​​യ ഏ​​റ്റു​​മാ​​നൂ​​ർ സ്വ​​ദേ​​ശി (21), ഏ​​റ്റു​​മാ​​നൂ​​ർ സ്വ​​ദേ​​ശി​​ക്കൊ​​പ്പം ബാം​​ഗ്ലൂ​​രി​​ൽ​​നി​​ന്നെ​​ത്തി​​യ സ​​ഹോ​​ദ​​രി (30), ജൂ​​ലൈ 17ന് ​​ഡ​​ൽ​​ഹി​​യി​​ൽ​​നി​​ന്നെ​​ത്തി​​യ ഏ​​റ്റു​​മാ​​നൂ​​ർ സ്വ​​ദേ​​ശി (58).