ഓ​​ണ്‍​ലൈ​​ൻ നാ​​ട​​ൻ പ​​ന്തു​​ക​​ളി; മീ​​ന​​ട​​ത്തി​​നു വി​​ജ​​യം
Tuesday, July 14, 2020 12:21 AM IST
മീ​​ന​​ടം: ഓ​​ണ്‍​ലൈ​​ൻ നാ​​ട​​ൻ പ​​ന്തു​​ക​​ളി മ​​ത്സ​​ര​​ത്തി​​ൽ മീ​​ന​​ടം ടീം ​​വി​​ജ​​യി​​ച്ചു.
ഞാ​​യ​​റാ​​ഴ്ച ന​​ട​​ന്ന ഫൈ​​ന​​ൽ മ​​ത്സ​​ര​​ത്തി​​ൽ എ​​ട്ട് വോ​​ട്ടു​​ക​​ൾ​​ക്കാ​​ണു കു​​ഴി​​മ​​റ്റ​​ത്തെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. മീ​​ന​​ട​​ത്തി​​നു 8638 വോ​​ട്ടും കു​​ഴി​​മ​​റ്റ​​ത്തി​​നു 8630 വോ​​ട്ടും ല​​ഭി​​ച്ചു.
കോ​​വി​​ഡ് കാ​​ല​​ത്ത് നാ​​ട​​ൻ പ​​ന്തു​​ക​​ളി സീ​​സ​​ണ്‍ പൂ​​ർ​​ണ​​മാ​​യും ഇ​​ല്ലാ​​താ​​യ​​തോ​​ടെ​​യാ​​ണു ഓ​​ണ്‍​ലൈ​​ൻ മ​​ത്സ​​രം ആ​​രം​​ഭി​​ച്ച​​ത്. നാ​​ട​​ൻ പ​​ന്തു​​ക​​ളി സ്നേ​​ഹി​​ക​​ൾ എ​​ന്ന വാ​​ട്ട്സ് ആ​പ്പ്, ഫേ​സ് ബു​​ക്ക് കൂ​​ട്ടാ​​യ്മ​​യാ​​ണു കോ​​ട്ട​​യം ജി​​ല്ല​​യ്ക്കു അ​​ക​​ത്തും പു​​റ​​ത്തു​​നി​​ന്നു​​മാ​​യി 32 ടീ​​മു​​ക​​ളെ പ​​ങ്കെ​​ടു​​പ്പി​​ച്ച് ടൂ​​ർ​​ണ​​മെ​​ന്‍റ് സം​​ഘ​​ടി​​പ്പി​​ച്ച​​ത്. വി​​ദേ​​ശ​രാ​​ജ്യ​​ങ്ങ​​ളി​​ൽ അ​​ട​​ക്കം 1.5 ല​​ക്ഷം ആ​​ളു​​കളിൽ പ​​ന്തു​​ക​​ളി ആ​​വേ​​ശം എ​​ത്തി​​ക്കാ​​നാ​​യെ​​ന്നു സം​​ഘാ​​ട​​ക​​ർ അ​​വ​​കാ​​ശ​​പ്പെ​​ട്ടു.