മെഡിക്കൽ കോളജിൽ അമ്മയ്ക്കും അ​നു​ജ​നും സഹാ​യി എ​ട്ടു വ​യ​സു​കാ​രി
Sunday, July 12, 2020 11:42 PM IST
ഗാ​​ന്ധി​​ന​​ഗ​​ർ: അ​​മ്മ​​യി​​ൽ​നി​​ന്നു മു​​ല​​പ്പാ​​ൽ ശേ​​ഖ​​രി​​ച്ച് ന​​ഴ്സ​​റി​​യി​​ൽ കി​​ട​​ക്കു​​ന്ന 45 ദി​​വ​​സം പ്രാ​​യ​​മു​​ള്ള അനുജ​​നു കൊ​​ണ്ടു​​കൊ​​ടു​​ത്ത് എ​​ട്ടു വ​​യ​​സു​​കാ​​രി. പ​​ത്ത​​നം​​തി​​ട്ട മേ​​മ​​ല സ്വ​​ദേ​​ശി​​ക​​ളാ​​യ ഷൈ​​ജു -അ​​ർ​​ച്ച​​ന ദ​​ന്പ​​തി​​ക​​ളു​​ടെ മൂ​​ത്ത മ​​ക​​ൾ അ​​പ​​ർ​​ണ​​യാ​​ണ് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ മാ​​താ​​വി​​നും അ​​നു​​ജ​​നും കൈ​​ത്താ​​ങ്ങാ​​യി മാ​​റു​​ന്ന​​ത്.
ര​​ണ്ടു മാ​​സം മു​​ന്പാ​​ണ് പ്ര​​സ​​വ ചി​​കി​​ത്സ​​യ്ക്കു കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി ഗൈ​​ന​​ക്കോ​​ള​​ജി വി​​ഭാ​​ഗ​​ത്തി​​ൽ അ​​പ​​ർ​​ണ​​യു​​ടെ മാ​​താ​​വ് അ​​ർ​​ച്ച​​ന എ​​ത്തു​​ന്ന​​ത്. മാ​​സം തി​​ക​​യാ​​തെ പ്ര​​സ​​വി​​ച്ചു. അ​​ർ​​ച്ച​​ന​​യു​​ടെ ര​​ണ്ടു കാ​​ലും ത​​ള​​ർ​​ന്ന​​തോ​​ടെ ന​​വ​​ജാ​​ത ശി​​ശു​​വി​​നെ ന​​ഴ്സ​​റി​​യി​​ലേ​​ക്കു മാ​​റ്റി. സ്ത്രീ​​ക​​ൾ​​ക്കു മാ​​ത്രം പ്ര​​വേ​​ശ​​ന​​മു​​ള്ള പ്ര​​ത്യേ​​ക പ​​രി​​ച​​ര​​ണ വി​​ഭാ​​ഗ​​ത്തി​​ലു​​ള്ള മാ​​താ​​വി​​ന് അ​​പ​​ർ​​ണ​​യാ​​ണ് ഭ​​ക്ഷ​​ണ​​വും മ​​രു​​ന്നും ന​​ൽ​​കു​​ന്ന​​തും മ​​റ്റു കാ​​ര്യ​​ങ്ങ​​ൾ ചെ​​യ്യു​​ന്ന​​തും.
ന​​ഴ്സ​​റി​​യി​​ൽ കി​​ട​​ക്കു​​ന്ന കു​​ഞ്ഞു​​വാ​​വ​​യ്ക്ക് അ​​മ്മ​​യി​​ൽ​നി​​ന്നു മു​​ല​​പ്പാ​​ൽ പാ​​ത്ര​​ത്തി​​ൽ ശേ​​ഖ​​രി​​ച്ചു ന​​ൽ​​കു​​ന്ന​​തും അ​​പ​​ർ​​ണ​​യാ​​ണ്. ഒ​​പ്പ​​മു​​ള്ള ര​​ണ്ട​​ര വ​​യ​​സു​​ള്ള അ​​നി​​യ​​നെ എ​​ടു​​ത്തു​​കൊ​​ണ്ടാ​​ണ് അ​​പ​​ർ​​ണ ഈ ​​ജോ​​ലി​​ക​​ളൊ​​ക്കെ ചെ​​യ്യു​​ന്ന​​ത്. കൂ​​ലി​​പ്പ​ണി​​ക്കാ​​ര​​നാ​​യ ഷൈ​​ജു​​വി​​നു ലോ​​ക്ക് ഡൗ​​ണി​​നെത്തു​​ട​​ർ​​ന്ന് ജോ​​ലി​​യി​​ല്ലാ​​താ​​യി. മൂ​​ന്നാം ക്ലാ​​സു​​കാ​​രി​​യു​​ടെ ഈ ​​പ്ര​​വൃ​​ത്തി ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ട ആ​​ശു​​പ​​ത്രി ജീ​​വ​​ന​​ക്കാ​​ര​​ൻ ഷാ​​ഹു​​ൽ ഹ​​മീ​​ദ് വി​​വ​​രം ഹെ​​ഡ് ന​​ഴ്സ് ബീ​​നാ​​മ്മ ജ​​യിം​​സി​​നെയും ഗാ​​ന്ധി​​ന​​ഗ​​ർ റോ​​ട്ട​​റി ക്ല​​ബ് ഭാ​​ര​​വാ​​ഹി​​ക​​ളെ​​യും അ​​റി​​യി​​ച്ചു. അ​​ർ​​ച്ച​​ന​​യെ ഡി​​സ്ചാ​​ർ​​ജ് ചെ​​യ്തു തിരി​​കെ വാ​​ട​​ക വീ​​ട്ടി​​ലേ​​ക്കെ​​ത്തു​​ന്പോ​​ൾ അ​​പ​​ർ​​ണ​​യു​​ടെ പ​​ഠ​​നാ​​വ​​ശ്യ​​ത്തി​​നാ​​യി ക്ല​​ബ് ഭാ​ര​വാ​​ഹി​​ക​​ൾ ടി​​വി സ​​മ്മാ​​നം ന​​ൽ​​കാ​​ൻ തീ​​രു​​മാ​​നി​​ച്ചു.