ഐ​സി​എ​സ്ഇ, ഐ​എ​സ്‌സി പരീക്ഷ : മികച്ചനേട്ടവുമായി മാന്നാനം കെ​ഇ സ്കൂ​ൾ
Sunday, July 12, 2020 12:38 AM IST
മാ​​ന്നാ​​നം: ഐ​​സി​​എ​​സ്ഇ, ഐ​​എ​​സ്‌​സി ​ബോ​​ർ​​ഡ് പ​​രീ​​ക്ഷ​​ക​​ളി​​ൽ ഉ​​ന്ന​​ത വി​​ജ​​യ​​വു​​മാ​​യി മാ​​ന്നാ​​നം കെ​​ഇ ഇം​​ഗ്ലീ​​ഷ് മീ​​ഡി​​യം സ്കൂ​​ൾ. ഐ​​സി​​എ​​സ്ഇ വി​​ഭാ​​ഗ​​ത്തി​​ൽ പ​​രീ​​ക്ഷ​​യെ​​ഴു​​തി​​യ 96 കു​​ട്ടി​​ക​​ളി​​ൽ 66 പേ​​ർ 90 ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ൽ മാ​​ർ​​ക്ക് നേ​ടി.

ഇ​​വ​​രി​​ൽ 14 കു​​ട്ടി​​ക​​ൾ എ​​ല്ലാ വി​​ഷ​​യ​​ങ്ങ​​ൾ​​ക്കും ഗ്രേ​​ഡ് ഒ​​ന്ന് ക​​ര​​സ്ഥ​​മാ​​ക്കി. ഐ​​എ​​സ്‌​സി ​വി​​ഭാ​​ഗ​​ത്തി​​ൽ പ​​രീ​​ക്ഷ​​യെ​​ഴു​​തി​​യ 200 കു​​ട്ടി​​ക​​ളി​​ൽ 54 പേ​​ർ 90 ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ൽ മാ​​ർ​​ക്ക് ക​​ര​​സ്ഥ​​മാ​​ക്കി. 18 കു​​ട്ടി​​ക​​ൾ​​ക്ക് എ​​ല്ലാ വി​​ഷ​​യ​​ങ്ങ​​ൾ​​ക്കും ഗ്രേ​​ഡ് ഒ​​ന്ന് ല​​ഭി​​ച്ചു. ഐ​​സി​​എ​​സ് ഇ​​യി​​ൽ 99 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടു​​കൂ​​ടി വി​​ശ്വ​​നാ​​ഥ് വി​​നോ​​ദ്, വി.​​എ​​ൻ. ഋ​​ഷി എ​​ന്നി​​വ​​ർ സ്കൂ​​ളി​​ൽ ഒ​​ന്നാ​​മ​​തെ​​ത്തി. ഐ​​എ​​സ്‌​​സി​​യി​​ൽ ഗൗ​​രി പ്ര​​സാ​​ദ്, അ​​മ​​യ ജൂ​​വ​​ൽ എ​​ന്നി​​വ​​ർ 98 ശ​​ത​​മാ​​നം വീ​​തം മാ​​ർ​​ക്കു​​വാ​​ങ്ങി സ്കൂ​​ളി​​ൽ ഒ​​ന്നാ​​മ​​തെ​​ത്തി.

ഐ​​സി​​എ​​സ്ഇ​​യി​​ൽ എ​​ല്ലാ കു​​ട്ടി​​ക​​ളും ഐ​​സ്‌​​സി​​യി​​ൽ 174 കു​​ട്ടി​​ക​​ളും ഡി​​സ്റ്റിം​​ഗ്ഷ​​നോ​​ട​​യൊ​​ണ് വി​​ജ​​യം കൈ​​വ​​രി​​ച്ച​​ത്. പ​​രീ​​ക്ഷ​​യെ​​ഴു​​തി​​യ എ​​ല്ലാ കു​​ട്ടി​​ക​​ളും ഉ​​പ​​രി​പ​​ഠ​​ന​​ത്തി​​ന് യോ​​ഗ്യ​​രാ​​യി. ഉ​​ന്ന​​ത​​വി​​ജ​​യം നേ​​ടി​​യ കു​​ട്ടി​​ക​​ളെ പ്രി​​ൻ​​സി​​പ്പ​​ൽ ഫാ. ​​ജ​​യിം​​സ് മു​​ല്ല​​ശേ​​രി സി​​എം​​ഐ അ​​ഭി​​ന​​ന്ദ​​ന​​ങ്ങ​​ൾ അ​​റി​​യി​​ച്ചു.