നേ​ർ​ച്ച​പ്പെ​ട്ടി കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം
Sunday, July 5, 2020 10:46 PM IST
ക​​റു​​ക​​ച്ചാ​​ൽ: കു​​രി​​ശ​​ടി​​യു​​ടെ വാ​​തി​​ലും നേ​​ർ​​ച്ച​​പ്പെ​​ട്ടി​​യും കു​​ത്തി​ത്തു​​റ​​ന്ന് മോ​​ഷ​​ണം. ശാ​​ന്തി​​പു​​രം സെ​​ന്‍റ് സ്റ്റീ​​ഫ​​ൻ​​സ് മ​​ല​​ങ്ക​​ര ക​​ത്തോ​​ലി​​ക്കാ പ​​ള്ളി​​യു​​ടെ ക​​റു​​ക​​ച്ചാ​​ൽ -​ മ​​ല്ല​​പ്പ​​ള്ളി റോ​​ഡി​​ലെ ന​​ടു​​ക്കേ​​പ്പ​​ടി​​യി​​ലെ കു​​രി​​ശ​​ടി​​യി​​ലാ​​ണ് മോ​​ഷ​​ണം ന​​ട​​ന്ന​​ത്.
കു​​രി​​ശ​​ടി​​യു​​ടെ ചി​​ല്ലു​​വാ​​തി​​ൽ കു​​ത്തി​ത്തു​റ​​ന്ന​ശേ​​ഷം നേ​​ർ​​ച്ച​​പ്പെ​​ട്ടി​​യു​​ടെ താ​​ഴു​​ക​​ൾ ത​​ക​​ർ​​ക്കാ​​തെ ഇ​​രു​​ന്പു​​ക​​ന്പി ഉ​​പ​​യോ​​ഗി​​ച്ച് അ​​ക​​ത്തി​​യാ​​ണ് പ​​ണം ക​​വ​​ർ​​ന്ന​​ത്.
കു​​രി​​ശ​​ടി​​യു​​ടെ വാ​​തി​​ൽ തു​​റ​​ന്നു കി​​ട​​ക്കു​​ന്ന​​ത് ക​​ണ്ട് ആ​​ളു​​ക​​ൾ നോ​​ക്കി​​യ​​പ്പോ​​ഴാ​​ണ് മോ​​ഷ​​ണ വി​​വ​​രം അ​​റി​​ഞ്ഞ​​ത്.