ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ർ​ഷി​കപ​ദ്ധ​തി പ​രി​ഷ്ക​രി​ക്കു​ന്നു
Sunday, July 5, 2020 9:59 PM IST
കോ​​ട്ട​​യം: മാ​​ലി​​ന്യ സം​​സ്ക​​ര​​ണം, ശു​​ചി​​ത്വം, കു​​ടി​​വെ​​ള്ള വി​​ത​​ര​​ണം, ജ​​ല​​സം​​ര​​ക്ഷ​​ണം എ​​ന്നീ മേ​​ഖ​​ല​​ക​​ൾ​​ക്ക് മു​​ൻ​​ഗ​​ണ​​ന ന​​ൽ​​കി ജി​​ല്ല​​യി​​ലെ ത​​ദ്ദേ​​ശ​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ൾ വാ​​ർ​​ഷി​​ക പ​​ദ്ധ​​തി പ​​രി​​ഷ്ക​​രി​​ക്കും. 15-ാം ധ​​ന​​കാ​​ര്യ ക​​മ്മീ​​ഷ​​ന്‍റെ ഗ്രാ​​ന്‍റ് ഉ​​ൾ​​പ്പെ​​ടു​​ത്തി ത​​ദ്ദേ​​ശ​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ വി​​ക​​സ​​ന ഫ​​ണ്ട് വി​​ഹി​​തം പു​​നഃ​​ക്ര​​മീ​​ക​​രി​​ച്ച് സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ ഉ​​ത്ത​​ര​​വ് പു​​റ​​പ്പെ​​ടു​​വി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണി​​ത്.

നി​​ല​​വി​​ൽ പ​​ഞ്ചാ​​യ​​ത്തു​​ക​​ൾ​​ക്കും മു​​നി​​സി​​പ്പാ​​ലി​​റ്റി​​ക​​ൾ​​ക്കും മാ​​ത്രം അ​​നു​​വ​​ദി​​ച്ചി​​രു​​ന്ന ധ​​ന​​കാ​​ര്യ​​ക​​മ്മീ​​ഷ​​ൻ വി​​ഹി​​തം 2020-21 മു​​ത​​ൽ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തു​​ക​​ൾ​​ക്കും ജി​​ല്ലാ​​പ​​ഞ്ചാ​​യ​​ത്തി​​നും ല​​ഭി​​ച്ചു​​തു​​ട​​ങ്ങി. ധ​​ന​​കാ​​ര്യ ക​​മ്മീ​​ഷ​​ൻ ഗ്രാ​​ന്‍റാ​​യി ല​​ഭി​​ക്കു​​ന്ന തു​​ക​​യു​​ടെ പ​​കു​​തി ത​​ദ്ദേ​​ശ​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് ശ​​ന്പ​​ളം, എ​​സ്റ്റാ​​ബ്ലി​​ഷ്മെ​​ന്‍റ് ചെ​​ല​​വു​​ക​​ൾ എ​​ന്നി​​വ​​യ്ക്കൊ​​ഴി​​കെ യ​​ഥേ​​ഷ്ടം വി​​നി​​യോ​​ഗി​​ക്കാം.

ബാ​​ക്കി നി​​ശ്ചി​​ത മേ​​ഖ​​ല​​ക​​ളി​​ലെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കു​​ള്ള ഫ​​ണ്ടാ​​യാ​​ണ് ന​​ൽ​​കു​​ന്ന​​ത്. ഈ ​​തു​​ക ഉ​​പ​​യോ​​ഗി​​ച്ച് ശു​​ചി​​ത്വം, ഖ​​ര-​​ദ്ര​​വ മാ​​ലി​​ന്യ സം​​സ്ക​​ര​​ണം, വെ​​ളി​​യി​​ട വി​​സ​​ർ​​ജ​​ന വി​​മു​​ക്ത (ഒ​​ഡി​​എ​​ഫ്) മേ​​ഖ​​ല​​ക​​ൾ നി​​ല​​നി​​ർ​​ത്ത​​ൽ, കു​​ടി​​വെ​​ള്ള പ​​ദ്ധ​​തി​​ക​​ൾ, മ​​ഴ​​വെ​​ള്ള സം​​ഭ​​ര​​ണം, ജ​​ല​​സം​​ര​​ക്ഷ​​ണ​​വും ജ​​ല​​സ്രോ​​ത​​സു​​ക​​ളു​​ടെ പ​​രി​​പോ​​ഷ​​ണ​​വും, ജ​​ലാ​​ശ​​യ​​ങ്ങ​​ളു​​ടെ പു​​ന​​രു​​ജ്ജീ​​വ​​നം, ജ​​ല​​ത്തി​​ന്‍റെ പു​​ന​​രു​​പ​​യോ​​ഗ​​വും പു​​ന​​ചം​​ക്ര​​മ​​ണ​​വും തു​​ട​​ങ്ങി​​യ പ്രോ​​ജ​​ക്ടു​​ക​​ൾ ഏ​​റ്റെ​​ടു​​ത്ത് ന​​ട​​പ്പാ​​ക്ക​​ണം.
ജി​​ല്ല​​യി​​ലെ മു​​നി​​സി​​പ്പാ​​ലി​​റ്റി​​ക​​ൾ​​ക്ക് സ്റ്റാ​​ർ റേ​​റ്റിം​​ഗ് നേ​​ടു​​ന്ന​​തി​​ന് ധ​​ന​​കാ​​ര്യ ക​​മ്മീ​​ഷ​​ൻ ഗ്രാ​​ന്‍റ് ഉ​​പ​​യോ​​ഗി​​ച്ച് പ്രോ​​ജ​​ക്ടു​​ക​​ൾ ഏ​​റ്റെ​​ടു​​ക്കേ​​ണ്ടി​​വ​​രും. പ​​ദ്ധ​​തി നി​​ർ​​വ​​ഹ​​ണ​​വും ചെ​​ല​​വും വി​​ശ​​ദ​​മാ​​യി വി​​ല​​യി​​രു​​ത്തി​​യാ​​ണ് വ​​രും​​വ​​ർ​​ഷ​​ങ്ങ​​ളി​​ൽ ധ​​ന​​കാ​​ര്യ ക​​മ്മീ​​ഷ​​ൻ വി​​ഹി​​തം അ​​നു​​വ​​ദി​​ക്കു​​ക. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ ഈ ​​വി​​ഹി​​തം യ​​ഥാ​​സ​​മ​​യം കാ​​ര്യ​​ക്ഷ​​മ​​മാ​​യി ചെ​​ല​​വ​​ഴി​​ക്കാ​​ൻ ക​​ഴി​​യും​​വി​​ധ​​മു​​ള്ള പ​​ദ്ധ​​തി​​ക​​ളാ​​ണ് ഏ​​റ്റെ​​ടു​​ക്കേ​​ണ്ട​​തെ​​ന്ന് ജി​​ല്ലാ പ്ലാ​​നിം​​ഗ് ഓ​​ഫീ​​സ​​ർ അ​​റി​​യി​​ച്ചു.

ഇ​​തി​​നു​​പു​​റ​​മെ ക​​ഴി​​ഞ്ഞ വ​​ർ​​ഷം പൂ​​ർ​​ത്തി​​യാ​​കാ​​ത്ത പ്ര​​വൃ​​ത്തി​​ക​​ൾ സ്പി​​ൽ ഓ​​വ​​റാ​​യി ഉ​​ൾ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നും 10 വ​​രെ സ​​മ​​യം ല​​ഭി​​ക്കും. കോ​​വി​​ഡ് പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ഏ​​റ്റെ​​ടു​​ത്ത അ​​ടി​​യ​​ന്ത​​ര പ്രാ​​ധാ​​ന്യ​​മു​​ള്ള പ്രോ​​ജ​​ക്ടു​​ക​​ൾ വാ​​ർ​​ഷി​​ക പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​ക്ക​​ണം.

2018 ലെ ​​പ്ര​​ള​​യം സാ​​ര​​മാ​​യി ബാ​​ധി​​ച്ച പ​​ഞ്ചാ​​യ​​ത്തു​​ക​​ൾ​​ക്കും ന​​ഗ​​ര​​സ​​ഭ​​ക​​ൾ​​ക്കും 2019-20 ൽ ​​ല​​ഭി​​ച്ച പ്ര​​ത്യേ​​ക വി​​ഹി​​തം വ​​ക​​യി​​രു​​ത്തി ഏ​​റ്റെ​​ടു​​ത്ത പ്രോ​​ജ​​ക്ടു​​ക​​ളു​​ടെ സ്പി​​ൽ ഓ​​വ​​ർ ബാ​​ധ്യ​​ത 2020-21 ൽ ​​അ​​ധി​​ക​​മാ​​യി അ​​നു​​വ​​ദി​​ക്കും. ഇ​​പ്ര​​കാ​​രം ല​​ഭി​​ക്കാ​​വു​​ന്ന തു​​ക കൂ​​ടി സ്പി​​ൽ ഓ​​വ​​റാ​​യി ഉ​​ൾ​​പ്പെ​​ടു​​ത്ത​​ണം.