ഇ​ല​യ്ക്കാ​ട് കോ​വി​ഡ് : കു​റ​വി​ല​ങ്ങാ​ട് ജാ​ഗ്ര​താ​സ​മി​തി യോ​ഗം ചേ​ർ​ന്നു
Thursday, June 4, 2020 9:25 PM IST
കു​റ​വി​ല​ങ്ങാ​ട്: സ​മീ​പ വാ​ർ​ഡു​ക​ളി​ൽ കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് അ​ഞ്ച്, ആ​റ് വാ​ർ​ഡു​ക​ളി​ലെ കോ​വി​ഡ് 19 ജാ​ഗ്ര​താ​സ​മി​തി യോ​ഗം ചേ​ർ​ന്നു. കോ​വി​ഡ് പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​തെ​യും ആ​ളു​ക​ൾ നാ​ട്ടി​ലേ​ക്ക് എ​ത്തു​ന്ന സാ​ഹ​ച​ര്യം ഉ​ള്ള​തി​നാ​ൽ വാ​ർ​ഡു​ത​ല ജാ​ഗ്ര​താ സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന് തീ​രു​മാ​നി​ച്ചു.
ക്വാ​റ​ന്‍റൈ​ൻ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് നി​രീ​ക്ഷ​ണ സം​വി​ധാ​നം ശ​ക്ത​മാ​ക്കും. ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹ​ക​ര​ണം ന​ൽ​കും. ജാ​ഗ്ര​താ സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് വാ​ട്സ്അ​പ് ഗ്രൂ​പ്പു​ക​ൾ രൂ​പീ​ക​രി​ച്ചു. മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ക്വാ​റ​ന്‍റൈ​ൻ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കു​ന്ന​താ​യി ആ​രോ​ഗ്യ വ​കു​പ്പ് റി​പ്പോ​ർ​ട്ട് ചെ​യ്തു. കോ​വി​ഡ് 19 പോ​ർ​ട്ട​ൽ വ​ഴി​യ​ല്ലാ​തെ എ​ത്തി​ച്ചേ​രു​ന്ന​വ​രു​ണ്ടെ​ങ്കി​ൽ അ​ക്കാ​ര്യം ബ​ന്ധു​ക്ക​ൾ പ​ഞ്ചാ​യ​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യേ​ണ്ട​താ​ണെ​ന്ന് യോ​ഗം നി​ർ​ദേ​ശി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ, വാ​ർ​ഡു​ത​ല ജാ​ഗ്ര​താ സ​മി​തി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.