കത്തോലിക്ക കോൺഗ്രസ് നിൽപ്പുസമരം ഇന്ന്
Wednesday, June 3, 2020 11:12 PM IST
കോ​​ട്ട​​യം: ക​​ത്തോ​​ലി​​ക്ക കോ​​ൺ​​ഗ്ര​​സ് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത സ​​മി​​തി​​യു​​ടെ നേ​​തൃ​ത്വ​​ത്തി​​ൽ ക​​ർ​​ഷ​​ക അ​​വ​​ഗ​​ണ​​ന​​ക​​ൾ​​ക്കെ​​തി​​രേ ഇ​​ന്നു വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ നി​​ല്പു സ​​മ​​രം ന​​ട​​ത്തും.
അ​​തി​​രൂ​​പ​​താ​​ത​​ല ഉ​​ദ്ഘാ​​ട​​നം കോ​​ട്ട​​യം ഹെ​ഡ് പോ​​സ്റ്റ്ഓ​ഫീ​​സി​​നു മു​​മ്പി​​ൽ അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് വ​​ർ​​ഗീ​​സ് ആ​​ന്‍റ​​ണി നി​​ർ​​വ​​ഹി​​ക്കും. അ​​തി​​രൂ​​പ​​ത ഡ​​യ​റ​ക്ട​​ർ ഫാ.​ ​ജോ​​സ് മു​​ക​​ളേ​​ൽ, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി രാ​​ജേ​​ഷ് ജോ​​ൺ, ട്ര​​ഷ​​റ​​ർ സി​​ബി മു​​ക്കാ​​ട​​ൻ തു​​ട​​ങ്ങി​​യ​വ​ർ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ക്കു​​ന്ന സ​​മ​​രം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.
വി​​വി​​ധ ഫൊ​​റോ​​ന- യൂണി​​റ്റ് ഭാ​​ര​​വാ​​ഹി​​ക​​ൾ സ​​മ​​ര​​ത്തി​​നു നേ​​തൃത്വം ന​​ല്കും. ക​​ർ​​ഷ​​ക​​ർ​​ക്ക് 10,000 രൂ​​പ പെ​​ൻ​​ഷ​​ൻ അ​​നു​​വ​​ദി​​ക്കു​​ക, കാ​​ർ​​ഷി​​ക വി​​ള​​ക​​ൾ​​ക്കു ന്യാ​​യ​​വി​​ല, കാ​​ർ​​ഷി​​ക ക​​ടം എ​​ഴു​​തി​​ത്ത​​ള്ള​​ൽ, പ്ര​​ള​​യ സെ​​സ് പി​​ൻ​​വ​​ലി​​ക്ക​​ൽ, റ​​ബ​​റി​​ന് 200 രൂ​​പ എ​​ന്നീ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചാ​​ണ് സ​​മ​​രം.