പ്ല​സ് ടു, ​എ​സ്എ​സ്എ​ൽ​സി: മൂ​ല്യ​നി​ർ​ണ​യം ര​ണ്ടാം​ഘ​ട്ട​ത്തി​ലേ​ക്ക്
Thursday, May 28, 2020 9:31 PM IST
കോ​ട്ട​യം: കൊ​റോ​ണ വ്യാ​പ​ന​ത്തി​ലെ ആ​ശ​ങ്ക നി​ല​നി​ൽ​ക്കെ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​മൂ​ല്യ​നി​ർ​ണ​യം ര​ണ്ടാം​ഘ​ട്ടം അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച തു​ട​ങ്ങും. ഒ​ന്നാം​ഘ​ട്ടം ക്യാ​ന്പി​ൽ അ​ധ്യാ​പ​ക​രു​ടെ ഹാ​ജ​ർ​നി​ല ന​ന്നേ കു​റ​വാ​യി​രു​ന്ന​തി​നാ​ൽ മൂ​ല്യ​നി​ർ​ണ​യം ജൂ​ണ്‍ മൂ​ന്നാം വാ​രം വ​രെ മു​ന്നോ​ട്ടു​പോ​കു​മെ​ന്നാ​ണ് സൂ​ച​ന.
എ​സ്എ​സ്എ​ൽ​സി ഒ​ന്നാം​ഘ​ട്ട​ത്തി​ൽ ജി​ല്ല​യി​ലെ വി​വി​ധ ക്യാ​ന്പു​ക​ളി​ൽ 15 ശ​ത​മാ​നം മൂ​ല്യ​നി​ർ​ണ​യ​മാ​ണു പൂ​ർ​ത്തി​യാ​യ​ത്. പ്ല​സ് ടു 17 ​ശ​ത​മാ​നം മാ​ത്ര​മേ പൂ​ർ​ത്തി​യാ​യി​ട്ടു​ള്ളു. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ അ​ധ്യാ​പ​ക​ർ ക്യാ​ന്പു​ക​ളി​ലെ​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
പ്ല​സ് ടു ​ക​ണ​ക്ക്, ഫി​സി​ക്സ്, കെ​മി​സ്ട്രി വി​ഷ​യ​ങ്ങ​ളി​ൽ ഇ​ര​ട്ട നി​ർ​ണ​യം​വേ​ണ്ട​തി​നാ​ൽ ഈ ​വി​ഷ​യ​ങ്ങ​ളു​ടെ ക്യാ​ന്പ് പ്ര​ത്യേ​ക​മാ​യി തു​ട​രേ​ണ്ടി​വ​ന്നേ​ക്കും. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​ര​ണ്ടാം​ഘ​ട്ടം പ​രീ​ക്ഷ​ക​ളു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ ക്യാ​ന്പു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ലെ ഗ​താ​ഗ​ത ത​ട​സ​വും അ​നി​ശ്ചി​ത​ത്വ​മു​ണ്ടാ​ക്കാം.വി​വി​ധ ജി​ല്ല​ക​ളി​ലേ​ക്ക് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ളി​ൽ ഉ​ത്ത​ര​ക്ക​ട​ലാ​സ് എ​ത്തി​ക്കു​ന്ന​തും പ​രി​ഗ​ണ​ന​യി​ലാ​ണ്. എ​സ്എ​സ്എ​ൽ​സി ക്യാ​ന്പു​ക​ളി​ൽ ഇ​ത​ര ജി​ല്ല​ക​ളി​ൽ അ​ധ്യാ​പ​ക​ർ​ക്ക് എ​ത്താ​നും താ​മ​സി​ക്കാ​നു​മു​ണ്ടാ​കു​ന്ന ദു​രി​ത​വും മ​റ്റൊ​രു പ​രി​മി​തി​യാ​ണ്. തി​ങ്ക​ളാ​ഴ്ച ഏ​താ​നും അ​ധ്യാ​പ​ക​ർ​ക്ക് സ്ഥ​ലം​മാ​റ്റ​മു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക്യാ​ന്പി​ൽ എ​ത്ത​ണ​മോ പു​തി​യ സ്കൂ​ളി​ൽ എ​ത്തി ചു​മ​ത​ല​യേ​ൽ​ക്ക​ണ​മോ എ​ന്ന​തി​ൽ വ്യ​ക്ത​ത ല​ഭി​ക്കാ​തെ ബു​ദ്ധി​മു​ട്ടു​ന്ന അ​ധ്യാ​പ​ക​രു​മു​ണ്ട്.