മു​ടി​യൂ​ർ​ക്ക​ര​യി​ൽ കു​ടി​വെ​ള്ളക്ഷാ​മം രൂ​ക്ഷം
Thursday, April 9, 2020 9:54 PM IST
ഗാ​​ന്ധി​​ന​​ഗ​​ർ: കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭ​​യു​​ടെ ഒ​​ന്നാം​​വാ​​ർ​​ഡാ​​യ മൂ​​ടി​യൂ​​ർ​​ക്ക​​ര പ​​ട്ട​​ത്താ​​നം വ​​ട​​ക്ക​​നാ​​ട് കോ​​ള​​നി​​യി​​ലേ​​യും സ​​മീ​​പ​​പ്ര​​ദേ​​ശ​​ങ്ങ​ളി​ലും കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്നു. 29 വീ​​ടു​​ക​​ളാ​​ണു കോ​​ള​​നി​​യി​​ലു​​ള്ള​​ത്.
കോ​​ള​​നി സ്ഥി​​തി ചെ​​യ്യു​​ന്ന​​ത് കു​​ന്നി​​ന്‍റെ മു​​ക​​ൾ ഭാ​​ഗ​​ത്താ​​ണ്. കു​​ന്നി​​ന്‍റെ താ​​ഴെ​​ഭാ​​ഗ​​ത്ത് സ്ഥി​​തി ചെ​​യ്യു​​ന്ന വാ​​ട്ട​​ർ അ​​ഥോ​റ​​റ്റി​​യു​​ടെ പൊ​​തു​​ടാ​​പ്പി​​ൽ​​നി​​ന്നും വെ​​ള്ള​​മെ​​ടു​​ക്കു​​ക​​യാ​​ണ് ഇ​​പ്പോ​​ൾ.
2004 - 05 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷം കു​​മാ​​ര​​ന​​ല്ലൂ​​ർ പ​​ഞ്ചാ​​യ​​ത്ത് കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭ​​യോ​​ട് ചേ​​ർ​​ത്ത​​പ്പോ​​ൾ ഇ​​വി​​ടെ വാ​​ട്ട​​ർ ടാ​​ങ്ക് നി​​ർ​​മി​​ച്ച​​താ​​ണ്. ടാ​​ങ്കി​​ലേ​​ക്കു വെ​​ള്ളം എ​​ത്തി​​ക്കു​​ന്ന​​തി​​ന് ഏ​​റ്റു​​മാ​​നൂ​​ർ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് കു​​ട്ടി​​ക​​ളു​​ടെ ആ​​ശു​​പ​​ത്രി​​ക്കു​​സ​​മീ​​പം ഉ​​ണ്ടാ​​യി​​രു​​ന്ന കു​​ളം ക​​രി​​ങ്ക​​ൽ​ഭി​​ത്തി കെ​​ട്ടി​​യ​​ശേ​​ഷം പ​​ന്പ് ഹൗ​​സ് പ​​ണി​​ക​​ഴി​​പ്പി​​ച്ചി​​രു​​ന്നു. ഇ​​വി​​ടെ​​നി​​ന്നും ല​​ഭി​​ക്കു​​ന്ന ശു​​ദ്ധ​​ജ​​ലം കോ​​ള​​നി​​യി​​ലെ എ​​ല്ലാ വീ​​ടു​​ക​​ളി​​ലേ​​ക്കും എ​​ത്തി​​ക്കു​​ന്ന​​തി​​നു പ​​ട്ടി​​ക​​ജാ​​തി ഫ​​ണ്ട് ഉ​​പ​​യോ​​ഗി​​ച്ചു മു​​ഴു​​വ​​ൻ വീ​​ടു​​ക​​ളി​​ലും പൈ​​പ്പ് ക​​ണ​​ക്‌​ഷ​​ൻ സ്ഥാ​​പി​​ക്കു​​ക​​യും ചെ​​യ്തി​​തി​​രു​​ന്നു.
ഇ​​വി​​ടെ​​നി​​ന്നാ​​ണു കോ​​ള​​നി നി​​വാ​​സി​​ക​​ൾ​​ക്കു ശു​​ദ്ധ​​ജ​​ലം ല​​ഭി​​ച്ചി​​രു​​ന്ന​​ത്. ഈ ​​മോ​​ട്ടോ​​റി​​നു ത​​ക​​രാ​​ർ പ​​റ്റി​​യ​​തി​​നാ​​ൽ ശു​​ദ്ധ​​ജ​​ലം എ​​ത്തി​​യി​​ട്ട് ര​​ണ്ടാ​​ഴ്ച പി​​ന്നി​​ട്ടി​​രി​​ക്കു​​ക​​യാ​​ണ്.
ഇ​​ത് സം​​ബ​​ന്ധി​​ച്ച് അ​​ധി​​കൃ​​ത​​ർ​​ക്കു നേ​​രി​​ട്ട് പ​​രാ​​തി ന​​ൽ​​കാ​​ൻ സാ​​ധി​​ക്കാ​​ത്ത​​തി​​നാ​​ൽ ജി​​ല്ലാ ക​​ള​​ക്ട​​ർ​​ക്കും ന​​ഗ​​ര​​സ​​ഭ അ​​ധി​​കൃ​​ത​​ർ​​ക്കം വാ​​ട്ട്സ് ആ​​പ്പി​​ലൂ​​ടെ പ​​രാ​​തി ന​​ൽ​​കി കാ​​ത്തി​​രി​​ക്കു​​ക​​യാ​​ണു കോ​​ള​​നി​​ക്കാ​​ർ.