കൂ​ലി​ത്ത​ർ​ക്കം: സൗ​ജ​ന്യ വി​ത​ര​ണ​ത്തി​നു കൊ​ണ്ടു​വ​ന്ന ഗോ​ത​ന്പ് ഇ​റ​ക്കി​യി​ല്ല
Tuesday, April 7, 2020 10:34 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: മു​ൻ​ഗ​ണ​നാ കാ​ർ​ഡു​ട​മ​ക​ൾ​ക്ക് സ​ർ​ക്കാ​ർ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യാ​ൻ കൊ​ണ്ടു​വ​ന്ന ഗോ​ത​ന്പ് ഐ​എ​ൻ​ടി​യു​സി തൊ​ഴി​ലാ​ളി​ക​ൾ ഇ​റ​ക്കി​യി​ല്ല. പൊ​തു വി​പ​ണി​യി​ലെ ക​യ​റ്റി​റ​ക്ക് കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​വ​ർ ലോ​ഡ് ഇ​റ​ക്കാ​തി​രു​ന്ന​ത്. കി​റ്റു​ക​ൾ ത​യാ​റാ​ക്കാ​നാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലൂ​ർ​ദ് പാ​രി​ഷ്ഹാ​ളി​ൽ സൗ​ക​ര്യ​മൊ​രു​ക്കി​യി​രു​ന്നു. സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ സേ​വ​ന​വും ഇ​വി​ടെ ല​ഭ്യ​മാ​ക്കി​യി​രു​ന്നു. കി​റ്റു​ക​ളി​ലേ​ക്കു​ള്ള നു​റു​ക്ക് ഗോ​ത​ന്പു​മാ​യി ലോ​റി​യെ​ത്തി​യ​പ്പോ​ൾ കൂ​ലി വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട് ഐ​എ​ൻ​ടി​യു​സി തൊ​ഴി​ലാ​ളി​ക​ൾ ഇ​റ​ക്കാ​ൻ വി​സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.
പൊ​തു വി​പ​ണി​യി​ലെ കൂ​ലി​യാ​യ 25 രൂ​പ ഒ​രു ക്വി​ന്‍റ​ലി​ന് വേ​ണ​മെ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ നി​ല​പാ​ട്. 12 രൂ​പ ബി​ല്ലും, മൂ​ന്ന് രൂ​പ ലെ​വി​യു​മ​ട​ക്കം 15 രൂ​പ ന​ൽ​കാ​മെ​ന്ന് അ​റി​യി​ച്ചു​വെ​ങ്കി​ലും ഇ​ത് തൊ​ഴി​ലാ​ളി​ക​ൾ സ​മ്മ​തി​ച്ചി​ല്ല. യൂ​ണി​യ​ൻ നേ​താ​വ​ട​ക്കം ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും തൊ​ഴി​ലാ​ളി​ക​ൾ അ​മി​ത​കൂ​ലി എ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ന്നു. തു​ട​ർ​ന്ന് ഇ​വി​ടെ ലോ​ഡി​റ​ക്കാ​ൻ ക​ഴി​യാ​താ​യ​തോ​ടെ ഇ​ത് പേ​ട്ട​ക്ക​വ​ല​യി​ലെ സ​പ്ലൈ​കോ​യു​ടെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. മു​ന്പ് എ​എ​വൈ കാ​ർ​ഡു​ട​മ​ക​ൾ​ക്കു​ള്ള കി​റ്റു​ക​ൾ ത​യാ​റാ​ക്കി​യി​രു​ന്ന​ത് സ​പ്ലൈ​കോ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലാ​യി​രു​ന്നു.
മു​ൻ​ഗ​ണ​നാ കാ​ർ​ഡു​ട​മ​ക​ളു​ടെ എ​ണ്ണം കൂ​ടു​ത​ലാ​യ​തി​നാ​ലാ​ണ് കി​റ്റു​ക​ൾ ത​യാ​റാ​ക്കാ​ൻ പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ സ​പ്ലൈ​കോ അ​ധി​കൃ​ത​ർ മ​റ്റൊ​രി​ടം ക​ണ്ടെ​ത്തി​യ​ത്. ലോ​ഡി​റ​ക്കു​ന്ന​തി​ന്‍റെ കൂ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​പ്ലൈ​കോ അ​ധി​കൃ​ത​രു​മാ​യി തൊ​ഴി​ലാ​ളി​ക​ൾ ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ന്ന​ത് സ്ഥി​രം സം​ഭ​വ​മാ​ണ്.