ആ​ശ്ര​മമ​ക്ക​ൾ​ക്ക് അ​ന്ന​ത്തി​നു വ​ക തേ​ടി കൃ​ഷി​യി​റ​ക്കി വൈ​ദി​ക​ൻ
Monday, April 6, 2020 11:47 AM IST
കാഞ്ഞിരപ്പള്ളി: ലോക്ഡൗണിലും ആ​ശ്ര​മ മ​ക്ക​ളു​ടെ അ​ന്നം മു​ട​ങ്ങാ​തി​രി​ക്കാൻ പു​ളി​മാ​വ് ആ​ശ്ര​മ ഡ​യ​റ​ക്ട​റും സം​സ്ഥാ​ന ഓ​ർ​ഫ​നേ​ജ് ക​ണ്‍​ട്രോ​ൾ ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യ ഫാ. ​റോ​യി മാ​ത്യു വ​ട​ക്കേ​ൽ ആ​ശ്ര​മ​ത്തി​ന്‍റെ വ​ക​യാ​യ ഏ​ഴ​ര ഏ​ക്ക​റോ​ളം സ്ഥ​ല​ത്ത് സ്വ​യം കൃ​ഷി​യി​റ​ക്കി മാ​തൃ​ക​യാ​യി.

ആ​ശ്ര​മ​ത്തി​ലെ നൂ​റ്റ​ന്പ​തോ​ളം വ​രു​ന്ന അ​ന്തേ​വാ​സി​ക​ൾ​ക്ക് ദി​വ​സം​തോ​റും സു​മ​ന​സു​ക​ളു​ടെ വീ​ടു​ക​ളി​ൽ നി​ന്ന് പൊ​തി​ച്ചോ​റു​ക​ൾ എ​ടു​ത്താ​ണ് ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കി​യി​രു​ന്ന​ത്. ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ പൊ​തി​ച്ചോ​റു​ക​ൾ വീ​ടു​ക​ളി​ൽ​പോ​യി എ​ടു​ക്കു​ന്ന​ത് ത​ട​സ​പ്പെ​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് അ​നു​ഭ​വ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന അ​ന്തേ​വാ​സി​ക​ളാ​ണ് മു​ഴു​വ​ൻ ആ​ൾ​ക്കാ​രും. അ​വ​ർ​ക്കാ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ൾ​ക്കും ഭ​ക്ഷ​ണ​ത്തി​നും വ​ലി​യ തു​ക ആ​വ​ശ്യ​മാ​യ സാ​ഹ​ച​ര്യം പ​രി​ഹ​രി​ക്കു​ന്ന​തി​ന് മു​ഖ്യ​മ​ന്ത്രി​ക്കും മ​റ്റു വ​കു​പ്പ് മ​ന്ത്രി​മാ​ർ​ക്കും നി​വേ​ദ​നം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് ഫാ. ​റോ​യി വ​ട​ക്കേ​ൽ.

സം​സ്ഥാ​ന ഓ​ർ​ഫ​നേ​ജ് ക​ണ്‍​ട്രോ​ൾ ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യ ഫാ. ​റോ​യി മാ​ത്യു വ​ട​ക്കേ​ൽ കേ​ര​ള​ത്തി​ന്‍റെ അ​ങ്ങോ​ള​മി​ങ്ങോ​ളം ഓ​ടി ന​ട​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​യാ​ളാ​ണ്. ഇ​പ്പോ​ൾ എ​ങ്ങും പോ​കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ക​ഴി​ഞ്ഞ 10 ദി​വ​സ​മാ​യി ആ​ശ്ര​മ​ത്തി​ൽ ത​ന്നെ​യാ​ണ്. വാ​ഴ​യ്ക്ക് കു​ഴി​യെ​ടു​ക്കു​ന്ന​തി​നും ക​പ്പ​യ്ക്ക് ത​ട​മെ​ടു​ക്കു​ന്ന​തി​നും ചാ​ണ​കം ചു​മ​ക്കു​ന്ന​തി​നും മ​ര​ത്തി​ന്‍റെ ച​വ​ർ ഇ​റ​ക്കു​ന്ന​തി​നും മ​റ്റെ​ല്ലാ പ​ണി​ക​ളും ചെ​യ്യു​ന്ന​തി​ന് അ​ച്ച​ന് ഒ​രു മ​ടി​യു​മി​ല്ല.

സി​സ്റ്റ​ർ റാ​ണി മ​രി​യ സി​എം​സി, സി​സ്റ്റ​ർ മ​രീ​ന സി​എം​സി, ബ്ര​ദ​ർ റ്റോ​മി​ൻ ക​ണ്ട​ത്തി​ൽ, മ​റ്റു സി​സ്റ്റേ​ഴ്സ് എ​ന്നി​വ​രും വാ​ർ​ഡം​ഗം ഷീ​ല തോ​മ​സ് തൂ​ന്പു​ങ്ക​ലും എ​ല്ലാ സ​ഹാ​യ​വു​മാ​യി കൂ​ടെ​യു​ണ്ട്. വാ​ർ​ഡം​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചി​ല സു​മ​ന​സു​ക​ളി​ൽ നി​ന്നു സ്വ​രൂ​പി​ച്ച തു​ക​കൊ​ണ്ട് അ​രി​യും പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും പ​ച്ച​ക്ക​റി​യും ആ​ശ്ര​മ​ത്തി​ൽ എ​ത്തി​ച്ചു കൊ​ടു​ക്കു​ക​യും ചെ​യ്തു.