പൈ​പ്പ് ലൈ​നി​ൽ ത​ക​രാ​ർ ; ടാ​ങ്ക​റി​ലും ക്യാ​നു​ക​ളി​ലും വെ​ള്ള​മെ​ത്തി​ച്ച് വാ​ട്ട​ർ അ​ഥോ​റി​റ്റി ജീ​വ​ന​ക്കാ​രു​ടെ കൈ​ത്താ​ങ്ങ്
Saturday, April 4, 2020 10:46 PM IST
വൈ​​ക്കം: വാ​​ട്ട​​ർ അ​​ഥോ​​റി​​റ്റി​​യു​​ടെ ജ​​ല​​വി​​ത​​ര​​ണ പൈ​​പ്പ് ലൈ​​നി​​ലെ ത​​ക​​രാ​​ർ വെ​​ള്ളം എ​​ത്താ​​തി​​രു​​ന്ന സ്ഥ​​ല​​ങ്ങ​​ളി​​ൽ ടാ​​ങ്ക​​റി​​ലും ക്യാ​​നു​​ക​​ളി​​ലു​​മാ​​യി കു​​ടി​​വെ​​ള്ളം എ​​ത്തി​​ച്ചു ജ​​ല​​വി​​ഭ​​വ വ​​കു​​പ്പ് ജീ​​വ​​ന​​ക്കാ​​ർ ഉ​​ൾ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ നി​​ർ​​ധ​​ന കു​​ടും​​ബ​​ങ്ങ​​ൾ​​ക്കു കൈ​​ത്താ​​ങ്ങാ​​യി. മ​​റ​​വ​​ൻ​​തു​​രു​​ത്ത് പ​​ഞ്ചാ​​യ​​ത്തി​​ലെ ചെ​​മ്മ​​നാ​​ക​​രി, ചെ​​ന്പ് പ​​ഞ്ചാ​​യ​​ത്തി​​ലെ കാ​​ട്ടി​​ക്കു​​ന്ന് ചെ​​ന്പ് വാ​​ലേ​​ൽ ഭാ​​ഗം, വെ​​ച്ചൂ​​ർ, ആ​​ർ​​പ്പൂ​​ക്ക​​ര പ​​ഞ്ചാ​​യ​​ത്തു​​ക​​ളു​​ടെ അ​​തി​​ർ​​ത്തി​​യി​​ലു​​ള്ള മ​​ഞ്ചാ​​ടി​​ക്ക​​രി തു​​ട​​ങ്ങി​​യ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലാ​​ണ് ജ​​ല​​വി​​ഭ​​വ കു​​പ്പ് ജീ​​വ​​ന​​ക്കാ​​ർ ജ​​ല​​വി​​ത​​ര​​ണം ന​​ട​​ത്തി​​യ​​ത്.

ജ​​ല​​വി​​ത​​ര​​ണ​ക്കു​ഴ​​ലു​​ക​​ളി​​ലെ പ്ര​​ശ്ന​​ങ്ങ​​ൾ പ​​രി​​ഹ​​രി​​ച്ചു ജ​​ല​​വി​​ത​​ര​​ണം കാ​​ര്യ​​ക്ഷ​​മ​​മാ​​ക്കാ​​നും ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചു. ജ​​ല അ​​ഥോ​​റി​​റ്റി കോ​​ട്ട​​യം പി​​എ​​ച്ച് സ​​ർ​​ക്കി​​ൾ സൂ​​പ്ര​​ണ്ടിം​​ഗ് എ​​ൻ​​ജി​​നി​​യ​​ർ ഡോ. ​​പി. ഗി​​രീ​​ശ​​ന്‍റെ മേ​​ൽ​​നോ​​ട്ട​​ത്തി​​ൽ ക​​ടു​​ത്തു​​രു​​ത്തി ഡി​​വി​​ഷ​​ൻ എ​​ക്സി​​ക്യൂ​​ട്ടീ​​വ് എ​​ൻ​​ജി​​നി​​യ​​ർ കെ. ​​സു​​രേ​​ഷ്, വൈ​​ക്കം സ​​ബ്ഡി​​വി​​ഷ​​ൻ അ​​സി​​സ്റ്റ​​ന്‍റ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് എ​​ൻ​​ജി​​നി​​യ​​ർ അ​​സി എം. ​​ലൂ​​ക്കോ​​സ്, അ​​സി​​സ്റ്റ​​ന്‍റ് എ​​ൻ​​ജി​​നി​​യ​​ർ​​മാ​​രാ​​യ ജി. ​​സു​​രേ​​ഷ്, ചാ​​ർ​​ലി ജൂ​​ലി​​യ​​ൻ മ​​റ്റു ജീ​​വ​​ന​​ക്കാ​​ർ, ക​​രാ​​ർ ജീ​​വ​​ന​​ക്കാ​​ർ, കോ​​ണ്‍​ട്രാ​​ക്ട​​ർ​​മാ​​ർ പ്ലം​​ബ​​ർ​​മാ​​ർ, വ​​ർ​​ക്ക​​ർ​​മാ​​ർ എ​​ന്നി​​വ​​രു​​ടെ കൂ​​ട്ടാ​​യ പ്ര​​യ​​ത്ന​​ത്താ​​ലാ​​ണ് ജ​​ല​​വി​​ത​​ര​​ണം സു​​ഗ​​മ​​മാ​​യി ന​​ട​​ത്തു​​ന്ന​​ത്. പൊ​​ട്ടി​​യ​​തും ചോ​​ർ​​ച്ച ഉ​​ള്ള​​തു​​മാ​​യ ലൈ​​നു​​ക​​ൾ ശ​​രി​​യാ​​ക്കി. ജ​​ലം ല​​ഭി​​ക്കാ​​ത്ത ലൈ​​നി​​ലെ പ്ര​​ശ്ന​​ങ്ങ​​ൾ പ​​ഠി​​ച്ച് അ​​തി​​ന് ആ​​വ​​ശ്യ​​മാ​​യ പ​​രി​​ഹാ​​ര​​ങ്ങ​​ൾ ക​​ണ്ടെ​​ത്തി വെ​​ള്ളം എ​​ത്തി​​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും ന​ട​ന്നു​വ​രി​ക​യാ​ണ്.