വി​ശ്ര​മ​മി​ല്ലാ​തെ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ
Thursday, April 2, 2020 11:10 PM IST
ക​​ടു​​ത്തു​​രു​​ത്തി: കോ​​വി​​ഡ് -19 നി​​യ​​ന്ത്ര​​ണ വി​​ധേ​​യ​​മാ​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഒ​​രാ​​ഴ്ച്ച കാ​​ല​​മാ​​യി വി​ശ്ര​മ​മി​ല്ലാ​തെ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ.
ക​​ടു​​ത്തു​​രു​​ത്തി ഫ​​യ​​ർ​​ഫോ​​ഴ്സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ത​​ല​​യോ​​ല​പ്പ​​റ​​ന്പ്, വെ​​ള്ളൂ​​ർ, ക​​ടു​​ത്തു​​രു​​ത്തി, കു​​റ​​വി​​ല​​ങ്ങാ​​ട്, ക​​ല്ല​​റ എ​​ന്നീ ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി അ​​ന്പ​​തി​​ൽ​​പ്പ​​രം സ്ഥ​​ല​​ങ്ങ​​ളി​​ലാ​​ണ് അ​​ണു​​ന​​ശീ​​ക​​ര​​ണം ന​​ട​​ത്തി​​യ​​ത്. ബ​​സ് കാ​​ത്തി​​രി​​പ്പ് കേ​​ന്ദ്ര​​ങ്ങ​​ൾ, പോ​​ലീ​​സ് സ്റ്റേ​​ഷ​​നു​​ക​​ൾ, ട്ര​​ഷ​​റി​​ക​​ൾ, പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സു​​ക​​ൾ, മാ​​ർ​​ക്ക​​റ്റു​​ക​​ൾ, സ്കൂ​​ളു​​ക​​ൾ, പ്ര​​ധാ​​ന​​പ്പെ​​ട്ട ജം​​ഗ്ഷ​​നു​​ക​​ൾ, വ​​യോ​​ജ​​ന കേ​​ന്ദ്രം, പി​​എ​​ച്ച്സി​​ക​​ൾ, പ്രൈ​​വ​​റ്റ് ബാ​​ങ്കു​​ക​​ൾ, എ​​ടി​​എ​​മ്മു​​ക​​ൾ, റേ​​ഷ​​ൻ ക​​ട​​ക​​ൾ തു​​ട​​ങ്ങി​​യ കേ​​ന്ദ്ര​​ങ്ങ​​ളെ​​ല്ലാം അ​​ണു​​വി​​മു​​ക്ത​​മാ​​ക്കി. ജാ​​ഗ്ര​​താ നി​​ർ​​ദേ​​ശ​​ങ്ങ​​ളും ഇ​​തോ​​ടൊ​​പ്പം ആ​​ളു​​ക​​ൾ​​ക്ക് ന​​ൽ​​കി വ​​രി​​ക​യാ​​ണ്. ര​​ണ്ട് വാ​​ഹ​​ന​​ങ്ങ​​ളു​​ള്ള ക​​ടു​​ത്തു​​രു​​ത്തി​​യി​​ൽ ഒ​​രു വാ​​ഹ​​നം പൂ​​ർ​​ണ​​മാ​​യും ഇ​​തി​​നു​​വേ​​ണ്ടി ഉ​​പ​​യോ​​ഗി​​ച്ചു വ​​രി​​ക​​യാ​​ണ്. ക​​ടു​​ത്തു​​രു​​ത്തി ഫ​​യ​​ർ സ്റ്റേ​​ഷ​​നി​​ലെ 38 ജീ​​വ​​ന​​ക്കാ​​രും അ​​വ​​ധി​​യെ​​ടു​​ക്കാ​​തെ ക​​ർ​​മ നി​​ര​​ത​​രാ​​ണ്. അ​​സി​​സ്റ്റ​​ന്‍റ് സ്റ്റേ​​ഷ​​ൻ ഓ​​ഫീ​​സ​​ർ അ​​ജി​​ത് കു​​മാ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ഫ​​യ​​ർ​​ഫോ​​ഴ്സ് ശു​​ചീ​​ക​​ര​​ണ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ത്തിയത്.