നി​വേ​ദ​നം ന​ൽ​കി
Tuesday, March 31, 2020 9:38 PM IST
കോ​ട്ട​യം: കോ​വി​ഡ് 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​ക​ളി​ൽ ച​ര​ക്കു​നീ​ക്കം ത​ട​സ​പ്പെ​ടു​ത്തി മ​ണ്ണി​ട്ട് അ​ട​ച്ച ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​യി​ൽ ഇ​ട​പെ​ട്ട് പ്ര​ശ്ന​പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പി.​സി. ജോ​ർ​ജ് എം​എ​ൽ​എ പ്ര​ധാ​ന​മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ൽ​കി.

അ​വ​ലോ​ക​ന​യോ​ഗം

വാ​ഴൂ​ർ: കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ഡോ. ​എൻ. ജ​യ​രാ​ജ് എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ അ​വ​ലോ​ക​ന യോ​ഗം വാ​ഴൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ നടത്തി. അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടു​വ​ന്ന ക​രാ​റു​കാ​രെ​ക്കൂ​ടി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലു​ൾ​പ്പെ​ടു​ത്തും. റേ​ഷ​ൻ വി​ത​ര​ണം കൃ​ത്യ​മാ​യും സു​ഗ​മ​മാ​യും ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കും.

അ​പേ​ക്ഷ ന​ൽ​ക​ണം

കോ​ട്ട​യം: കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി ക്ഷേ​മ ബോ​ർ​ഡ്, ലോ​ക് ഡൗ​ണ്‍ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ത്തി​നു കോ​ട്ട​യം ജി​ല്ല​യി​ൽ അ​ർ​ഹ​രാ​യ​വ​ർ ഉ​ട​ൻ അ​പേ​ക്ഷ ന​ൽ​ക​ണം. ബോ​ർ​ഡി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത തൊ​ഴി​ലാ​ളി​യു​ടെ കു​ടും​ബ​ത്തി​ലെ ഏ​തെ​ങ്കി​ലും ആ​ശ്രി​ത​ർ​ക്ക് മാ​ര​ക രോ​ഗം ഉ​ണ്ട​ങ്കി​ൽ ആ ​കു​ടും​ബ​ത്തി​ന് 2000 രൂ​പ ല​ഭി​ക്കും. അ​ർ​ഹ​രാ​യ അ​പേ​ക്ഷ​ക​ർ സ്വ​ന്തം പേ​ര്, ര​ജി​സ്റ്റ​ർ ചെ​യ്ത തൊ​ഴി​ലാ​ളി​യു​മാ​യു​ള്ള ബ​ന്ധം, ര​ജി​സ്റ്റ​ർ ന​ന്പ​ർ, ബാ​ങ്ക് അ​ക്കൗ​ണ്ട് ന​ന്പ​ർ, ചി​കി​ത്സാ രേ​ഖ എ​ന്നി​വ സ​ഹി​തം കോ​ട്ട​യം ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ​ക്ക് 9447778826 എ​ന്ന വാ​ട്ട്സാ​പ്പ് ന​ന്പ​രി​ലോ, kbocwwbkt@gmail.com എ​ന്ന ഈ ​മെ​യി​ലി​ലോ അ​പേ​ക്ഷി​ക്കണം.