കോ​വി​ഡ് -19: അപ്പർ കുട്ടനാട്ടിൽ നെല്ലുസംഭരണം പാതിവഴിയിൽ
Saturday, March 28, 2020 11:13 PM IST
ക​​ടു​​ത്തു​​രു​​ത്തി: നെ​​ല്ല് സം​​ഭ​​ര​​ണം പാ​​തി​​വ​​ഴി​​യി​​ൽ. കോ​​വി​​ഡ്-19 ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ അ​​പ്പ​​ർ കു​​ട്ട​​നാ​​ട​​ൻ മേ​​ഖ​​ല​​യി​​ൽ കൊ​​യ്ത്തും സം​​ഭ​​ര​​ണ​​വും നി​​ല​​ച്ച​​തോ​​ടെ ക​​ർ​​ഷ​​ക​​ർ ആ​​ശ​​ങ്ക​​യി​​ൽ. അ​​പ്പ​​ർ കു​​ട്ട​​നാ​​ട്ടി​​ലെ ക​​ല്ല​​റ, മാ​​ഞ്ഞൂ​​ർ, ക​​ടു​​ത്തു​​രു​​ത്തി, മു​​ള​​ക്കു​​ളം എ​​ന്നീ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ​​ല്ലാം കൊ​​യ്തെ​​ടു​​ത്ത ട​​ണ്‍ ക​​ണ​​ക്കി​​നു നെ​​ല്ലാ​​ണ് സം​​ഭ​​രി​​ക്കാ​​ൻ ക​​ഴി​​യാ​​തെ കെ​​ട്ടി​ക്കി​​ട​​ക്കു​​ന്ന​​ത്.

പാ​​ട​​ത്ത് കൊ​​യ്തുകൂ​​ട്ടി​​യ ട​​ണ്‍ ക​​ണ​​ക്കി​​ന് നെ​​ല്ല് വേ​​ന​​ൽ മ​​ഴ പെ​​യ്താ​​ൽ എ​​ന്തു ചെ​​യ്യ​​ണ​​മെ​​ന്ന​​റി​​യാ​​തെ കു​​ഴ​​ങ്ങു​​ക​​യാ​​ണു ക​​ർ​​ഷ​​ക​​ർ. പ​​ല​​യി​​ട​​ത്തും കൊ​​യ്ത്ത് ന​​ട​​ക്കേ​​ണ്ട​​തു​​ണ്ട്. ലോ​​ക്ക് ഡൗ​​ണ്‍ പ്ര​​ഖ്യാ​​പി​​ച്ച​​തോ​​ടെ കാ​​ല​​ടി, എ​​റ​​ണാ​​കു​​ളം തു​​ട​​ങ്ങി​​യ സ്ഥ​​ല​​ങ്ങ​​ളി​​ലെ മി​​ല്ലു​​ക​​ളി​​ൽ​​നി​​ന്നും വാ​​ഹ​​ന​​ങ്ങ​​ൾ എ​​ത്താ​​ത്ത​​താ​​ണ് സം​​ഭ​​ര​​ണം നി​​ല​​യ്ക്കാ​​നി​​ട​​യാ​​ക്കി​​യ​​ത്.

മി​​ല്ലു​​ക​​ളി​​ൽ നെ​​ല്ല് ഇ​​റ​​ക്കു​​ന്ന​​തും പാ​​ട​​ത്തു​​നി​​ന്ന് നെ​​ല്ല് ക​​യ​​റ്റു​​ന്ന​​തു​​മാ​​യ ഇ​​ത​​ര​സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ൾ കൊ​​റോ​​ണ വൈ​​റ​​സി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ കൂ​​ട്ട​​ത്തോ​​ടെ നാ​​ടു​​ക​​ളി​​ലേ​​ക്കു മ​​ട​​ങ്ങി​​യ​​തും നെ​​ല്ല് സം​​ഭ​​ര​​ണ​​ത്തെ ബാ​​ധി​​ച്ചു. ഇ​​വ​​ർ ഇ​​നി തി​​രി​​ച്ചെ​​ത്തി​​യാ​​ൽ മാ​​ത്ര​​മേ നെ​​ല്ല് സം​​ഭ​​ര​​ണം പൂ​​ർ​​ണ​​മാ​​യും സു​​ഗ​​മ​​മാ​​യി ന​​ട​​ക്കു​​ക​​യു​​ള്ളൂ.

സം​​സ്ഥാ​​ന​​ത്ത് ഇ​​തു​​വ​​രെ സം​​ഭ​​രി​​ച്ച​​ത് മൂ​​ന്നു ല​​ക്ഷം മെ​​ട്രി​​ക് ട​​ണ്‍ നെ​​ല്ലാ​​ണ്. ഇ​​ത്ര​​യും ത​​ന്നെ നെ​​ല്ല് ഇ​​നി​​യും സം​​ഭ​​രി​​ക്കാ​​നു​​ണ്ട്. ക​​ല്ല​​റ​​യി​​ലെ പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ള​​ലി​​ൽ കൊ​യ്ത്തി​​നെ​​ത്തി​​യ ഇ​​ത​​ര സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ൾ കോ​​വി​​ഡ് -19 മൂ​​ലം കൊ​​യ്ത്ത് യ​​ന്ത്രം ഉ​​പേ​​ക്ഷി​​ച്ചു യ​​ന്ത്രം കൊ​​ണ്ടു വ​​ന്ന ലോ​​റി​​യി​​ൽ മ​​ട​​ങ്ങു​​ക​​യും ചെ​​യ്തു.

കൊ​​യ്ത്ത് യ​​ന്ത്രം പ്ര​​വ​​ർ​​ത്തി​​പ്പി​​ക്കു​​ന്ന​​ത് കൂ​​ടു​​ത​​ലും ഇ​​ത​​ര​സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ളാ​​ണ്. ലോ​​ക്ക് ഡൗ​​ണ്‍ പ്ര​​ഖ്യാ​​പി​​ച്ച​​തോ​​ടെ ഇ​​വ​​ർ താ​​മ​​സി​​ക്കു​​ന്ന മു​​റി​​ക്ക് പു​​റ​​ത്തി​​റ​​ങ്ങാ​​ൻ ത​​യാ​​റാ​​കാ​​ത്ത​​തും കൊ​​യ്ത്തി​​നെ ബാ​​ധി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. സം​​ഭ​​രി​​ച്ച നെ​​ല്ലി​​ന്‍റെ പ​​ണം ല​​ഭി​​ക്കാ​​ത്തും ക​​ർ​​ഷ​​ക​​രെ വ​​ല​​യ്ക്കു​​ന്നു.