സ​ർ​ഗ​ക്ഷേ​ത്ര​യി​ലെ വ​യോ​ജ​ന സം​ഗ​മം സാ​യൂ​ജ്യ നി​മി​ഷ​മാ​യി
Thursday, February 27, 2020 11:57 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ന​ന്മ​യു​​ടെ സ​​മൃ​​ദ്ധി വ​​റ്റാ​​ത്ത ഇ​​ട​​ങ്ങ​​ളാ​​ണ് വ​​യോ​​ജ​​ന കേ​​ന്ദ്ര​​ങ്ങ​​ളെ​​ന്ന് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ. ചെ​​ത്തി​​പ്പു​​ഴ സ​​ർ​​ഗ​​ക്ഷേ​​ത്ര സീ​​നി​​യ​​ർ സി​​റ്റി​​സ​​ണ്‍​സ് ഫോ​​റം സം​​ഘ​​ടി​​പ്പി​​ച്ച വ​​യോ​​ജ​​ന സം​​ഗ​​മം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ന​​വ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ലും വാ​​ർ​​ത്താ​​ചാ​​ന​​ലു​​ക​​ളി​​ലും വ​​ർ​​ത്ത​​യാ​​കാ​​ത്ത ന​​ല്ല കാ​​ര്യ​​ങ്ങ​​ൾ അ​​നു​​സ്യൂ​​തം തു​​ട​​രു​​ന്ന​​താ​​ണ് സ​​ഭാ​​സേ​​വ​​ന​​ത്തി​​ന്‍റെ മാ​​ഹാ​​ത്മ്യ​​മെ​​ന്നും മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ പ​​റ​​ഞ്ഞു.
സ​​ർ​​ഗ​​ക്ഷേ​​ത്ര ഡ​​യ​​റ​​ക്‌​ട​ർ ഫാ.​ ​അ​​ല​​ക്സ് പ്രാ​​യി​​ക്ക​​ളം സി​​എം​​ഐ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ര​​ക്ഷാ​​ധി​​കാ​​രി റ​​വ. ഡോ.​ ​സെ​​ബാ​​സ്റ്റ്യ​​ൻ അ​​ട്ടി​​ച്ചി​​റ സി​​എം​​ഐ, ഫാ.​ ​ജ​​യിം​​സ് മു​​ല്ല​​ശേ​രി സി​​എം​​ഐ, സ​​ണ്ണി തോ​​മ​​സ് ഇ​​ടി​​മ​​ണ്ണി​​ക്ക​​ൽ, ജി.​​എ​​സ്.​ നാ​​യ​​ർ, സ​​ണ്ണി പാ​​ത്തി​​ക്ക​​ൽ, ജോ​​ണ്‍ ജോ​​സ​​ഫ് പാ​​ല​​ത്തി​​ങ്ക​​ൽ, ജോ​​സ് ജോ​​ണ്‍​സ് പു​​തി​​യ​​പ​​റ​​ന്പി​​ൽ, എ​​ൻ.​​ജി. ചെ​​റി​​യാ​​ൻ നെ​​ല്ലു​​വേ​​ലി​​ൽ, ജോ​​സ് ജോ​​സ​​ഫ് ന​​ടു​​വി​​ലേ​​ഴം, വ​​ർ​​ഗീ​​സ് ആ​​ന്‍റ​​ണി, ജോ​​യി​​ച്ച​​ൻ പാ​​ത്തി​​ക്ക​​ൽ, ചാ​​ണ്ട​​പ്പി​​ള്ള ജോ​​സ​​ഫ്, ടി.​​എ​​സ്.​ തോ​​മ​​സ് മാ​​ന്പ​​റ, എം.​​ടി.​ സെ​​ബാ​​സ്റ്റ്യ​​ൻ മു​​ള​​പ്പ​​ൻ​​മ​​ഠം, ജി​​ജി ഫ്രാ​​ൻ​​സി​​സ്, ബ്ര​​ദ​​ർ സ​​നു വ​​ലി​​യ​​വീ​​ട് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. ന​​വ​​തി ആ​​ഘോ​​ഷി​​ക്കു​​ന്ന മു​​ൻ മ​​ന്ത്രി കെ.​​ജെ.​ ചാ​​ക്കോ, ഏ​​ബ്ര​​ഹാം പു​​ല്ലു​​കാ​​ട് എ​​ന്നി​​വ​​രെ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ പൊ​​ന്നാ​​ട​​യ​​ണി​​യി​​ച്ച് ആ​​ദ​​രി​​ച്ചു.
ര​​മേ​​ശ് സി​​ത്താ​​ര​​യും ടീ​​മും സ​​ർ​​ഗ​​സം​​ഗീ​​തം അ​​വ​​ത​​രി​​പ്പി​​ച്ചു. വി​​വി​​ധ വ​​യോ​​ജ​​ന പ​​രി​​പാ​​ല​​ന കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള അം​​ഗ​​ങ്ങ​​ളും സ്ഥാ​​പ​​ന മേ​​ധാ​​വി​​ക​​ളും സം​​ഗ​​മ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു. എ​​ല്ലാ അം​​ഗ​​ങ്ങ​​ൾ​​ക്കും സ​​ർ​​ഗ​​ക്ഷേ​​ത്ര പ​​ക​​ൽ​​വീ​​ട് സ്നേ​​ഹോ​​പ​​ഹാ​​രം ന​​ൽ​​കി ആ​​ദ​​രി​​ച്ചു. ഇ​​ന്നു രാ​​വി​​ലെ രാ​​വി​​ലെ 10ന് ​​വ​​യോ​​ജ​​ന​​ങ്ങ​​ൾ​​ക്കാ​​യി സ​​ർ​​ഗ​​ക്ഷേ​​ത്ര അ​​ങ്ക​​ണ​​ത്തി​​ൽ മെ​​ഡി​​ക്ക​​ൽ ക്യാ​​ന്പ് ന​​ട​​ക്കും.
നാ​​ളെ വൈ​​കു​​ന്നേ​​രം നാ​​ലി​​നു ന​​ട​​ക്കു​​ന്ന സ​​മാ​​പ​​ന സ​​മ്മേ​​ള​​നം സ്പീ​​ക്ക​​ർ ശ്രീ​​രാ​​മ​​കൃ​​ഷ്ണ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.